For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലക്ഷദ്വീപിലെ മിനിക്കോയിലാണ് ദ്വീപ് സിനിമ ഷൂട്ട് ചെയ്തത്; മാവേലി വാണ നാടാണെന്ന് തോന്നുമെന്ന് ആലപ്പി അഷറഫ്

  |

  ലക്ഷദ്വീപില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പിന്തുണയുമായി പൃഥ്വിരാജ് അടക്കം മലയാള സിനിമ, രാഷ്ട്രീയ രംഗത്ത് നിന്നും നിരവധി ആളുകള്‍ രംഗത്ത് വന്നിരുന്നു. അടിയന്തരാവസ്ഥയുടെ കാലത്ത് പോലും സമാധാനം നിലനിന്നിരുന്ന സ്ഥലമായിരുന്നു ലക്ഷദ്വീപെന്ന് പറയുകയാണ് തിരക്കഥാകൃത്ത് അലപ്പി അഷറഫ്. ദ്വീപ് എന്ന സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോഴുള്ള അനുഭവഭങ്ങള്‍ പങ്കുവെച്ചാണ് താരമെത്തിയത്. കുറിപ്പിന്റെ വിശദരൂപം വായിക്കാം...

  ഷോപ്പിങ്ങിന് ഇറങ്ങിയതാണോ? റോഡ് മുറിച്ച് കടക്കുന്ന നടി രാകുൽപ്രീത് സിംഗിൻ്റെ ഫോട്ടോസ് വൈറലാവുന്നു

  ചെമ്മീന്‍ എന്ന സ്വര്‍ണ മെഡല്‍ ചിത്രം സംവിധാനം ചെയ്ത രാമുകാര്യാട്ടാണ് 'ദ്വീപ് ' എന്ന സിനിമയും സംവിധാനം ചെയ്തത്. 1976 ല്‍ ലക്ഷദ്വീപിലെ മിനിക്കോയിലായിരുന്നു ഷൂട്ടിംഗ്. ഞാനും ആ ചിത്രത്തില്‍ പങ്കെടുത്തിട്ടുണ്ട. മാസത്തില്‍ ഒരു കപ്പല്‍ മാത്രമേ അന്നുള്ളു. മിനിക്കോയില്‍ ഒരു മാസത്തെ ഷൂട്ടിംഗ്. മണ്‍മറഞ്ഞ മഹാരഥന്മാരായ രാമു കാര്യാട്ട്, ക്യാമറമാന്‍മാരായ രാമചന്ദ്ര ബാബു, സഹായിയായി ആനന്ദക്കുട്ടന്‍, എഴുത്തുകാരന്‍ വിജയന്‍ കാരോട്ട്, നടന്‍ അബുബേക്കര്‍, നടി ശോഭ, നിര്‍മ്മാതാവ് എന്‍പി അബു എന്നിവരും കൂടാതെ നായകന്‍ ജോസ്, കുട്ട്യേടത്തി വിലാസിനി, തുടങ്ങി അസോസിയേറ്റ് കൃഷ്ണന്‍മുന്നാട്, മേക്കപ്പ് മണി തുടങ്ങി മുപ്പതോളം പേരടങ്ങിയ സംഘം.

  ഷൂട്ടിംഗ് തുടങ്ങിയത് നായകനെ ഒരു വള്ളത്തില്‍ ചാരിയിരുത്തി. ബാബുക്കായുടെ സംഗീതത്തില്‍ യൂസഫലിയുടെ വരികളായ. 'കടലേ... നീലക്കടലേ ' എന്നു നായകന്‍ പാടുന്നത്. അന്ന് ആദ്യ ഷോട്ടായി ചിത്രീകരിച്ചത് ഓര്‍മ്മയില്‍ ഇന്നും ഉണരുന്നു. അന്ന് അടിയന്തിരാവസ്ഥ കാലഘട്ടമായിരുന്നു. എന്നാല്‍ ദ്വീപില്‍, അവിടെ അങ്ങനെയൊരു ഫീലിംഗ് ഒന്നിനും അനുഭവപ്പെട്ടില്ല. കേരളത്തില്‍ പോലും ധാരാളം കുഴപ്പങ്ങളും അറസ്റ്റുകളും അടിയന്തിരാവസ്ഥയ്‌ക്കെതിരെ നടക്കുമ്പോഴും അവിടെ പൂര്‍ണ ശാന്തം സമാധാനം സന്തോഷം. എന്നാല്‍ നാട്ടില്‍ നിന്നു വന്നവരെയെല്ലാം പോലിസ് നിരീക്ഷിച്ചിരുന്നു. മദ്യമില്ല, മയക്കു മരുന്നില്ല, തമ്മില്‍ തല്ലില്ല, മോഷണമില്ല, കൊളളയുമില്ല, കൊലപാതകവുമില്ല. എള്ളോളമില്ല പൊളിവചനം. സാക്ഷാല്‍ മാവേലി വാണ നാടാണോ എന്ന് തോന്നി പോകും.

  ചിലര്‍ പറയാറുണ്ട്, നല്ല സമയം പോലെ തന്നെ ചീത്ത സമയവും രാജ്യങ്ങള്‍ക്കുമുണ്ടാകുമെന്ന്. ദ്വീപ് നിവസികളുടെ സന്തോഷവും സമാധാനവും കെട്ടടുങ്ങുകയാണ്. ഇനിയവര്‍ക്ക് കണ്ണീരിന്റെയും കാരാഗ്രഹത്തിന്റെയും നാളുകള്‍. പാദുകങ്ങള്‍ വെച്ച് ഭരണം നടത്തുന്ന ഒരു അഡ്മിനിസ്‌ട്രേറ്ററിന്റെ മനസ്സിലെ 'വിചാരധാര ' എല്ലാവര്‍ക്കുമറിയാം എന്താണന്ന്, ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം. അവിടേക്ക് ടൂറിസ്റ്റുകളെ ധാരാളമായി കൊണ്ടുവരും പോലും. അങ്ങിനെ വരുംകാലങ്ങളില്‍ അവിടെയെത്തുന്ന വിദേശികളോടു് ടൂറിസ്റ്റ് ഗൈഡ്കള്‍, ദ്വീപ് നിവാസികളെ കാണിച്ച് അവരോട് പറയും. ഇവിടെത്തെ ദ്വീപ് നിവാസികള്‍ക്ക് ചില പ്രത്യേകതകളുണ്ട്, സായിപ്പ് ആകാംഷയോടെ നോക്കും.

  ഇവിടത്തെ സ്ത്രീകള്‍ രണ്ടു കുട്ടികളില്‍ കൂടുതല്‍ പ്രസവിക്കാറില്ല. സായിപ്പ് 'ഓഹ് ഗുഡ്' പക്ഷേ ഗൈഡിന്റെ മനസ്സില്‍ കടന്നുവരും. (അഡ്മിനിട്രേറ്റര്‍ പ്രഫുല്‍പട്ടേലിന് നാലു മക്കളുണ്ടല്ലോ, അത് ഗുഗിളില്‍ സെര്‍ച്ചില്‍ കാണാനാകും) സായിപ്പ് 'യെസ്' ങാ..പിന്നെ ഈ ദ്വീപ് നിവാസികളുടെ മറ്റൊരു പ്രത്യേകത ഇവര്‍ ഒരിക്കലും മാംസാഹാരം കഴിക്കില്ല. സായിപ്പ് 'ശരിക്കും മനോഹരം' ഇവര്‍ മദ്യം കഴിക്കാറില്ല. പക്ഷേ വരുന്ന അതിഥികള്‍ക്ക് ധാരാളം മദ്യം കൊടുക്കും. സായിപ്പ് . 'റിയലി ഗ്രേറ്റ് '. പിന്നെ അവരുടെ സ്ഥാപകജംഗമ വസ്തുക്കള്‍ ഭരണാധികാരികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിട്ടുകൊടുക്കും. അതവര്‍ക്ക് സന്തോഷമുളവാക്കുന്ന സംഗതിയാണ്. സായിപ്പ്. ' Ohh .. wonderful '.

  Listen to the voice of the people of lakshadweep says Prithviraj Sukumaran | FilmiBeat Malayalam

  പിന്നെ ഇവിടെ ക്രൈം തീരെ ഇല്ലത്തതിനാല്‍ പരീക്ഷണമെന്ന നിലയില്‍ ചില നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തി. ഇവിടെ ആറുമാസം ചോദ്യം ചെയ്യാതെ കസ്റ്റഡിയില്‍ വെക്കാവുന്ന ഒരു നിയമം കൊണ്ടുവന്നു... ഗുണ്ടാ ആക്ട്. സായിപ്പ് .' For what..' അത് അവരുടെ തന്നെ ഗുണത്തിനാണ് ഇത് പോലെ തന്നെ തുടരാന്‍ ഒരു പ്രചോദനത്തിനായി. സായിപ്പ്. 'okey.' സായിപ്പ് എല്ലാം ഇഷ്ടപ്പെട്ട് മടങ്ങും. ധാരാളം സഞ്ചാരികള്‍ വീണ്ടും വന്നു പോകും. പക്ഷേ രാത്രികളില്‍ ദ്വീപ് നിവാസികളുടെ കുടിലുകളില്‍ നിന്നുയരുന്ന തേങ്ങലുകളും കണ്ണീരും ഒരു വിദേശിയും കാണില്ല. ഇവിടെ എതിര്‍ ശബ്ദങ്ങളെ അമര്‍ച്ച ചെയ്യും. ഇനി ഏതെങ്കിലും ഒരു നടനോ നടിയോ അവരുടെ കണ്ണീര്‍ തുടക്കാന്‍ ചെന്നാല്‍. അവര്‍ ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ചു നേടിയ യശസ്സ് തല്ലിതകര്‍ക്കാര്‍ ശ്രമിക്കും. പിന്നെ പാകിസ്ഥാന്‍, ജിഹാദി, രാജ്യദ്രോഹി, മയക്ക്മരുന്നു എന്നി സ്ഥിരം പട്ടങ്ങള്‍ തയ്യാറാക്കി വെച്ചിട്ടുണ്ടു അവരെ ചാര്‍ത്താന്‍. ആലപ്പി അഷറഫ്

  Read more about: actor
  English summary
  Alleppey Ashraf Opens Up About Dweepu Movie And Lakshadweep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X