For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ ബിഗ് ബിയെക്കാള്‍ മാസ് ബിലാല്‍ ആണ്! ബിലാലിന് സംഭവിച്ചതെന്ത്? അമല്‍ നീരദ് തന്നെ പറയുന്നു!

  |

  സംവിധയാകന്‍, ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ താരമാണ് അമല്‍ നീരദ്. 2004 ല്‍ ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ഛായാഗ്രാഹകനായിട്ടായിരുന്നു അമല്‍ ആദ്യമായി സിനിമയിലേക്കെത്തിയത്. പിന്നീട് ഒരുപാട് സിനിമകളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് സംവിധാനത്തിലേക്ക് ചുവട് മാറുന്നത്.

  സൈനികനായി ലാലേട്ടന്റെ മാസ് എന്‍ട്രി! ആവേശത്തിരയായി ആരാധകര്‍, സൈനികര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദരം!

  ശ്രീശാന്ത് എന്നും വിവാദ നായകന്‍! ശ്രീയുടെ നുണ പൊളിച്ചെഴുതി സല്‍മാന്‍ ഖാന്‍! മത്സരാര്‍ത്ഥികള്‍ ഞെട്ടി

  മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന സിനിമയായിരുന്നു അമല്‍ സംവിധാനം ചെയ്ത കന്നിച്ചിത്രം. മമ്മൂക്കയുടെ സ്ലോ മോഷന്‍ നടത്തവും കിടിലന്‍ ഡയലോഗുകളുമായെത്തിയ ബിഗ് ബി സൂപ്പര്‍ ഹിറ്റായിരുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം കൂടി വരികയാണെന്ന് നേരത്തെ അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വന്നിരുന്നില്ല. മമ്മൂട്ടി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ഉപേക്ഷിച്ചതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

  പൃഥ്വി' പോയാലും വിടാതെ ആഗസ്റ്റ് സിനിമ! മമ്മൂക്ക ചിത്രത്തിന് പിന്നാലെ സര്‍പ്രൈസുമായി നിര്‍മാതാക്കള്‍

  ബിഗ് ബി

  ബിഗ് ബി

  2007 ല്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ പിറന്ന സ്റ്റൈലന്‍ ചിത്രമാണ് ബിഗ് ബി. 2005 ല്‍ ഹോളിവുഡില്‍ നിര്‍മ്മിച്ച ഫോര്‍ ബ്രദേഴ്‌സിനെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ വേറിട്ട് നില്‍ക്കുന്ന സാങ്കേതികതയിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. അമല്‍ നീരദ് തന്നെ തിരക്കഥ ഒരുക്കിയ സിനിമയ്ക്ക് ഉണ്ണി ആര്‍ ആയിരുന്നു സംഭാഷണമൊരുക്കിയത്. മമ്മൂട്ടിയ്‌ക്കൊപ്പം മനോജ് കെ ജയന്‍, ബാല, നഫീസ അലി, സുമിത് നവല്‍, മംമ്ത മോഹന്‍ദാസ്, തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു.

   രണ്ടാം ഭാഗം വരുന്നു

  രണ്ടാം ഭാഗം വരുന്നു

  ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശങ്കിലിന്റെ കഥയുമായി രണ്ടാം ഭാഗം വരുമെന്ന് നേരത്തെ സംവിധായകന്‍ അറിയിച്ചിരുന്നു. ബിലാല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വേണ്ടി സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും മറ്റുള്ള കാര്യങ്ങളുമെല്ലാം അമല്‍ നീരദ് തന്നെ പറഞ്ഞിരിക്കുകയാണ്.

  തിരക്കഥ പൂര്‍ത്തിയാവുന്നു...

  തിരക്കഥ പൂര്‍ത്തിയാവുന്നു...

  സിനിമയുടെ തിരക്കഥാ രചന പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. തിരക്കഥയില്‍ പൂര്‍ണമായും സംതൃപ്തി വന്നതിന് ശേഷം മാത്രമേ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളുവെന്നും അമല്‍ പറയുന്നു. അതിനാല്‍ അടുത്ത വര്‍ഷം ആദ്യ പകുതിയോടെയായിരിക്കും ബിലാലിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. അതിനുള്ളില്‍ ചിത്രീകരണം തുടങ്ങാന്‍ സാധിക്കുമെന്ന് കരുതുന്നതായും അമല്‍ പറയുന്നു.

  ബിലാലിന്റെ കഥ

  ബിലാലിന്റെ കഥ

  ബിഗ് ബി ശരാശരി വിജയം മാത്രം നേടിയ സിനിമയാണെങ്കിലും ബിലാല്‍ എന്ന കഥാപാത്രവും ചിത്രത്തിലൂടെ മമ്മൂട്ടിയുടെ പ്രകടനവും പിന്നീട് ടിവിയിലൂടെയും ഓണ്‍ലൈനിലൂടെയും ഏറെ ജനപ്രിയമായി മാറി. മികച്ച ഒരു കഥ ലഭിച്ചതിനാലാണ് ബിലാലിനെ വീണ്ടും സ്‌ക്രീനിലെത്തിക്കാന്‍ ഒരുങ്ങുന്നതെന്ന് അമല്‍ നീരദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഗ് ബിയ്ക്ക് ശേഷമുള്ള കഥയാണ് ബിലാലിലൂടെ പറയുന്നത്.

   അധോലോക ജീവിതം..

  അധോലോക ജീവിതം..

  ബിലാലിന്റെ ആദ്യകാല അധോലോക ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ ബിലാല്‍ കുരിശങ്കല്‍ എന്ന കഥാപാത്രം പ്രായമുള്ള ആളുടെ വേഷത്തിലായിരിക്കും എത്തുന്നത്. എന്നാലത് സ്റ്റൈലിഷ് ഗെറ്റപ്പിലാവുകയും ബിഗ് ബിയെക്കാള്‍ മാസ് ആയിരിക്കുമെന്നും സംവിധായകന്‍ പറയുന്നു. കൊച്ചിയില്‍ നിന്നുമാണ് സിനിമ പ്രധാനമായും ഷൂട്ട് ചെയ്യുന്നത്. ബിഗ് ബിയിലെ ഡയലോഗുകളായിരുന്നു പ്രേക്ഷകരെ ഏറ്റവുമധികം സ്വാധീനിച്ചത്. ഉണ്ണി ആര്‍ തന്നെയാണ് ബിലാലിലും സംഭാഷണമൊരുക്കുന്നത്.

   ബിഗ് ബി

  ബിഗ് ബി

  കൊച്ചിയിലെ സാമൂഹ്യ പ്രവര്‍ത്തകയായ മേരി ടീച്ചര്‍ എന്നറിയപ്പെടുന്ന മേരി ജോണ്‍ കുരിശിങ്കല്‍ കൊല്ലപ്പെടുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. മേരി ടീച്ചര്‍ ദത്തെടുത്ത് വളര്‍ത്തിയ നാല് മക്കള്‍ അവരുടെ സംസ്‌കാര ചടങ്ങിനെത്തുന്നു. മൂത്തവന്‍ കൊച്ചിയില്‍ കൂലിതല്ലുമായി നടക്കുന്ന ബിലാല്‍ ആണ്. മറ്റൊരു ഗുണ്ടയെ കൊലപ്പെടുത്തിയതോടെ ബിലാലും മേരി ടീച്ചറും തമ്മില്‍ അകന്നു. രണ്ടാമനായ എഡ്ഡിയാണ് ടീച്ചര്‍ക്കൊപ്പം താമസിക്കുന്നത്. അമ്മയുടെ കൊലപാതകിയെ കണ്ടെത്താന്‍ ഈ നാല് സഹോദരന്മാര്‍ നടത്തുന്ന നീക്കങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

  English summary
  Amal Neerad talks about Mammootty's upcoming movie Bilal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X