For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിത്തിൽ സംഭവിച്ച ആ മാറ്റത്തെ കുറിച്ച് അമല പോൾ, ഇപ്പോൾ ആകെ മാറിയെന്ന് നടി

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമല പോൾ. സിനിമാ പശ്ചാത്തലമില്ലാത് നടി സ്വന്തം കഠിനപ്രയ്തനം കൊണ്ടാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇടം പിടിച്ചത്. മലയാളത്തിൽ നിന്നാണ് അമല പോൾ തന്റെ കരിയർ ആരംഭിച്ചതെങ്കിലും തമിഴ് , തെലുങ്ക് തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലാണ് താരം കൂടുതൽ ശോഭിച്ചതും പേര് എടുത്തതും. മലയാളത്തിൽ നിന്ന് ചേക്കേറിയ അമല ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു.

  സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ കുറിച്ചും നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും പ്രേക്ഷകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ജീവിതത്തിലെ മറ്റൊരു സുന്ദരമായ നിമിഷത്തെ കുറിച്ച് വാചാലയാവുകയാണ് നടി. ഇൻസ്റ്റഗ്രാമിലൂടെയാണ് മനോഹരമായ നിമഷത്തെ കുറിച്ച് അമല പോൾ പങ്കുവെച്ചത്.

  പഞ്ചകർമ്മ ചികിത്സയെ കുറിച്ചാണ് നടി അമല പോൾ വാചാലയാകുന്നത്. എന്‍റെ പ്രൊഫൈൽ എന്‍റെ ജീവിതത്തിന്‍റെ പ്രതിഫലനമാണെന്ന് നിങ്ങൾക്കറിയാം. ശാരീരികവും മാനസികവുമായി ഏറ്റവും മികച്ച പതിപ്പാകാനുള്ള അനന്തമായ ഈ യാത്രക്കിടെ പഞ്ചകർമ്മ എന്ന ശാന്തിചികിത്സക്കായി ഞാന്‍ സൈന്‍ അപ്പ്‌ ചെയ്തിരുന്നു" അമല ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ.

  വേഗതയേറിയ ജീവിതവും പാശ്ചാത്യ സ്വാധീനവും കാരണം പൂർവികർ നമുക്ക് നൽകിയ നിധികളെ നാം വിലമതിക്കുന്നില്ലെന്നും അമല പറയുന്നു. കൂടാതെ ഈ ചികിത്സ തനിക്ക് സമ്മാനിച്ചത് സമ്പൂർണ്ണ പരിവർത്തനമായിരുന്നു എന്നും അമല കുറിച്ചു. ഈ പ്രക്രിയയിലൂടെ കടന്നുപോകുന്നതിന് വളരെയധികം ആത്മനിയന്ത്രണവും ശക്തിയും ആവശ്യമാണ്, മനസ്സിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചേർത്ത താൻ ആശ്ചര്യപ്പെടുന്നു എന്നും അമല പങ്കുവെച്ച കുറിപര്പിൽ പറയുന്നു . 28 ദിവസം നീളുന്ന പഞ്ചകര്‍മ്മ ചികിത്സയുടെ ഇരുപതാം ദിനം എടുത്ത ചിത്രമാണ് അമല സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. തൃശ്ശൂരിനടുത്തുള്ള ചേറ്റുവ കായലിനടുത്തുള്ള രാജ ഐലന്‍ഡ്‌ എന്ന ആയുർവേദ ചികിത്സാ കേന്ദ്രത്തില്‍ നിന്നാണ് അമല ഈ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  ദിവസങ്ങൾക്ക് മുമ്പ് തന്റെ മനസ് നിറച്ചയാത്രയെകുറിച്ച് പങ്കുവെച്ച് അമല പോൾ രംഗത്തെത്തിയിരുന്നു. ഹിമാലയൻ യാത്രയെ കുറിച്ചാണ് നടി വാചാലയായത്. യാത്രയിൽ നിന്ന് തനിക്ക് ലഭിച്ച സന്തോഷത്തെ കുറിച്ചും മനശാന്തിയെ കുറിച്ചും താരം ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചിരുന്നു. ഹിമാലയൻ ട്രക്കിംഗ് എനിക്ക് എന്നെ തന്നെ തിരിച്ചറിയാനും തിരിച്ച് പിടിക്കാനുമുള്ള അവസരമാണ് തന്നതെന്നും യാത്രാനുഭവം പങ്കിട്ടുകൊണ്ട് അമല പോൾ പറഞ്ഞു. 10 ദിവസം കൊണ്ടുള്ള ട്രക്കിംഗ് 8 ദിവസം കൊണ്ടാണ് അമലയും കൂട്ടരും പൂർത്തിയാക്കിയത്.

  ഒരുപാട് കാഴ്ചകൾ ബാക്കിയാക്കിയാണ് ഹിമാലയത്തിന്റെ കുന്നുകൾ ഇറങ്ങിയതും അമല പറഞ്ഞിരുന്നു. എട്ട് ദിവസങ്ങൾ കൊണ്ട് കണ്ട് തീർക്കാവുന്ന കാഴ്ചകളല്ല ഹിമാലയത്തിലുള്ളത്. വായിച്ചും കേട്ടു അറിഞ്ഞതിനേക്കാളെല്ലാം വിശാലമായ ഭൂമിക. എനിക്ക് എന്നെ കുറിച്ച് തന്നെ നന്നായി പഠിക്കാൻ സാധിച്ചപ്പോൾ എല്ലാ പ്രതിസന്ധികളും പറന്നു പോയി. ഈ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത് ഞാൻ നടത്തിയ ഹിമാലയൻ യാത്രയാണ്.

  Read more about: amala paul അമല
  English summary
  Amala paul About Her Life Change Moment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X