For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാവരും വേഷവിധാനത്തെ കുറ്റം പറയുന്നു, ഒന്നും കൂസലാക്കാതെ അമല പോള്‍ സ്‌റ്റൈലാവുന്നു

  By Aswini
  |

  ഓരോ ദിവസം കഴിയുന്തോറും അമല പോള്‍ മാറിക്കൊണ്ടിരിയ്ക്കുകയാണ്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കാന്‍, ഓരോ നിമിഷത്തിലും സന്തോഷിക്കാന്‍ ശ്രമിയ്ക്കുകയാണ് അമല പോള്‍ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചില ചിത്രങ്ങള്‍ കണ്ടാല്‍ വ്യക്തമാകും.

  ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ സത്യം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി, ആഗ്രഹമുണ്ടായിരുന്നു..പക്ഷെ?

  വസ്ത്രധാരണ രീതികൊണ്ട് ഏറെ വിമര്‍ശിക്കപ്പെട്ട നടിയാണ് അമല പോള്‍. അമലയുടെ 30 ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം... വിവാദങ്ങളും വിമര്‍ശനങ്ങളും അഭിനയിച്ചു തീര്‍ത്ത സിനിമകളും വിവാഹവും വിവാഹ മോചനവുമൊക്കെ അതില്‍ പെടും!!

  ആലുവക്കാരി അമല

  ആലുവക്കാരി അമല

  ആലുവയിലാണ് അമല പോള്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം. ആലുവ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ അമല പോള്‍ സെന്റ് തെരേസ കോളേജില്‍ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് ചേര്‍ന്നു.

  ലാല്‍ ജോസ് കണ്ടെത്തി

  ലാല്‍ ജോസ് കണ്ടെത്തി

  കോളേജ് പഠന കാലത്താണ് അമല പോളിന്റെ മോഡലിങ് പോര്‍ട്‌ഫോളിയോ സംവിധായകന്‍ ലാല്‍ജോസ് കാണാനിടയായത്. 2009 ല്‍ അദ്ദഹം നീലത്താമര എന്ന ചിത്രത്തില്‍ സഹതാരമായി അമലയെ ക്ഷണിച്ചു. അതായിരുന്നു തുടക്കം.

  വീട്ടിലെ എതിര്‍പ്

  വീട്ടിലെ എതിര്‍പ്

  അമല പോള്‍ സിനിമാ രംഗത്ത് എത്തുന്നതിനോട് അച്ഛന്‍ പോള്‍ വര്‍ഗ്ഗീസിന് താത്പര്യമില്ലായിരുന്നു. എന്നാല്‍ സഹോദരന്‍ അഭിജിത്ത് പോള്‍ മുഴുവന്‍ പിന്തുണയും നല്‍കി, അച്ഛന്റെ സമ്മതം വാങ്ങിച്ചെടുത്തു.

  തമിഴിലേക്ക്

  തമിഴിലേക്ക്

  നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അമല പോളിന്റെ രണ്ടാമത്തെ ചിത്രം തമിഴകത്തായിരുന്നു. 2010 ല്‍ വീരശേഖരന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു.

  തുടക്കം തന്നെ വിവാദം

  തുടക്കം തന്നെ വിവാദം

  എന്നാല്‍ വിവാദത്തോടൊപ്പമാണ് അമല പോള്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. അതേ വര്‍ഷം ചെയ്ത സിന്ദു സമവേലി എന്ന ചിത്രത്തെ തുടര്‍ന്ന് നടിയ്ക്ക് വധഭീഷണി വരെ ഉണ്ടായിരുന്നു. അമ്മായി അച്ഛനുമായി ബന്ധം പുലര്‍ത്തുന്ന മരുമകളായിട്ട് അഭിനയിച്ചതായിരുന്നു വിവാദത്തിന് കാരണം.

  മൈന ബ്രേക്കായി

  മൈന ബ്രേക്കായി

  തമിഴില്‍ അമല അഭിനയിച്ച മൂന്നാമത്തെ ചിത്രമാണ് മൈന. ഒരു നായിക എന്ന നിലയില്‍ അമല പോള്‍ ശ്രദ്ധിക്കപ്പെട്ടത് മൈന എന്ന ചിത്രത്തിന് ശേഷമാണ്. കമല്‍ ഹസനും രജനികാന്തുമൊക്കെ അമലയുടെ അഭിനയത്തെ പ്രശംസിച്ചു. മൈനയ്ക്ക് ശേഷം അമലയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

  പേര് മാറ്റല്‍ ചടങ്ങ്

  പേര് മാറ്റല്‍ ചടങ്ങ്

  സിനിമയില്‍ എത്തിയപ്പോള്‍ മറ്റ് നടിമാരെ പോലെ അമല പോളും പേര് മാറ്റിയിരുന്നു. അനഘ എന്ന പേര് സ്വീകരിച്ചെങ്കിലും, പിന്നീട് തന്റെ സ്വന്തം പേരില്‍ തന്നെ അറിയപ്പെടാന്‍ തുടങ്ങി.

  മലയാളം വിട്ട് തമിഴില്‍

  മലയാളം വിട്ട് തമിഴില്‍

  അതോടെ അമല പോള്‍ തമിഴില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. വികടകവി, ദൈവത്തിരുമകള്‍, വേട്ടൈ, കാതലില്‍ സൊതപ്പുവത് എപ്പടി,.. തുടങ്ങി 2012 ഓടെ അമല പോള്‍ തമിഴകത്തെ മുന്‍നിര നായികയായി

  തെലുങ്കിലേക്ക്

  തെലുങ്കിലേക്ക്

  തമിഴിനൊപ്പം അമല തെലുങ്ക് സിനിമിയിലും ശ്രദ്ധിച്ചു. ബെജ്വാഡ എന്ന ചിത്രത്തലൂടെയാണ് തെലുങ്കിലെത്തിയത്. പിന്നീട് ലവ് ഫെയിലിയര്‍, നായക് തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു.

  രൂപം മാറി

  രൂപം മാറി

  അപ്പോഴേക്കും അമല പോളിന്റെ ഗെറ്റപ്പ് അടിമുടി മാറിയിരുന്നു. ഓരോ സിനിമ കഴിയുന്തോറും അമല കൂടുതല്‍ സ്‌റ്റൈലിഷായും ഗ്ലാമറായും വന്നു തുടങ്ങി. തുടക്കത്തിലൊക്കെ മലയാളികള്‍ അമലയുടെ മാറ്റത്തില്‍ കൗതുകം കൊണ്ടെങ്കിലും പിന്നീടതും മാറി.

  മലയാളത്തിലേക്ക്

  മലയാളത്തിലേക്ക്

  തമിഴിലും തെലുങ്കിലും തിരക്കിലായതോടെ അമല പോള്‍ മലയാളത്തിലെത്തുന്നത് വിരളമായി. അങ്ങനെ നീണ്ട ഇടവേളയ്ക്ക് വന്ന് അഭിനയിച്ച ചിത്രമാണ് റണ്‍ ബേബി റണ്‍. മോഹന്‍ലാലിന്റെ നായികയായി അമല എത്തിയതോടെ കേരളത്തില്‍ അമലയുടെ താര്യമൂല്യം ഇരട്ടിച്ചു.

  വീണ്ടും തമിഴിലേക്ക്

  വീണ്ടും തമിഴിലേക്ക്

  മലയാളത്തില്‍ നിന്ന് അമല മടങ്ങിപ്പോയത് അതിലും വലിയ സ്റ്റാര്‍ ആയിട്ടാണ്. വിജയ്‌ക്കൊപ്പം തലൈവ, ധനുഷിനൊപ്പം വേലയില്ലാ പട്ടധാരി, ജയംരവിയ്‌ക്കൊപ്പം നിമിര്‍.. അങ്ങനെ ഹിറ്റ് നായകന്മാര്‍ക്കൊപ്പമായി പിന്നെ അഭിനയം.

  ഇടയ്ക്കിടെ മലായാളം

  ഇടയ്ക്കിടെ മലായാളം

  തെലുങ്കിലും തമിഴിലും അത്രയധികം നായികാ പ്രാധാന്യമുള്ള ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്ന അമല പോള്‍, മലയാളത്തില്‍ അഭിനയ പ്രധാന്യമുള്ള ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഒരു ഇന്ത്യന്‍ പ്രണയകഥ, മിലി പോലുള്ള സിനിമകളുടെ ഭാഗമായത്.

  അമലയുടെ നായകന്മാര്‍

  അമലയുടെ നായകന്മാര്‍

  തെലുങ്കിലായാലും തമിഴിലായാലും മലയാളത്തിലായാലും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അമല പോളിന് അവസരം ലഭിച്ചിരുന്നു. തെലുങ്കില്‍ സിദ്ധാര്‍ത്ഥ്, അല്ലു അര്‍ജ്ജുന്‍ തുടങ്ങിയവര്‍ നായകന്മാരായി എത്തിയപ്പോള്‍ മലയാളത്തില്‍ മോഹന്‍ലാല്‍, നിവിന്‍, ഫഹദ് തുടങ്ങിയവരായിരുന്നു അമലയുടെ നായകന്മാര്‍.

  അപ്പോഴേക്കും പ്രണയം

  അപ്പോഴേക്കും പ്രണയം

  അതിനിടയില്‍ അമല പോള്‍ ഒന്ന് പ്രണയിച്ചു വിവാഹം കഴിച്ചു. ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സംവിധായകന്‍ എ എല്‍ വിജയ് യുമായി പ്രണയത്തിലായി. ആ പ്രണയത്തിന്റെ ബാക്കിയാണ് തലൈവ എന്ന ചിത്രത്തിലെ നായിക വേഷം. പ്രണയ കഥ വഷളാവും മുമ്പേ ഇരുവരും അത് സമ്മതിച്ചു.

  വിവാഹം

  വിവാഹം

  രണ്ട് സംസ്ഥാനങ്ങളും, രണ്ട് മതങ്ങളും ഒന്നിച്ച വിവാഹമായിരുന്നു അത്. ക്രിസ്റ്റ്യന്‍ മതാചാര പ്രകാരം വിവാഹ നിശ്ചയവും, ഹിന്ദു മതാചാര പ്രകാരം വിവാഹവും നടന്നു. തമിഴ് - മലയാളം - തെലുങ്ക് സിനിമാ ഇന്റസ്ട്രിയിലെ പ്രമുഖരെല്ലാം വിവാഹത്തില്‍ പങ്കെടുത്തു.

  വിവാഹ ശേഷമുള്ള മാറ്റം

  വിവാഹ ശേഷമുള്ള മാറ്റം

  വിവാഹ ശേഷം സിനിമയെ സംബന്ധിച്ച് അമലയ്ക്ക് കാര്യമായ മാറ്റമൊന്നും ഇല്ലായിരുന്നു. സിനിമകള്‍ തുടര്‍ന്നും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ അമല പോളിന്റെ വസ്ത്രധാരണം കുറച്ചുകൂടെ സ്‌റ്റൈലിഷ് ആയി വന്നത് ആരാധകര്‍ ശ്രദ്ധിച്ചിരുന്നു.

  വിവാഹ മോചനം

  വിവാഹ മോചനം

  രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും അത് സംഭവിച്ചു. 2014 ല്‍ വിവാഹിതരായ അമല പോളും എ എല്‍ വിജയ് യും 2016 അവസാനത്തോടെ വിവാഹ മോചിതരായി. എന്താണ് യഥാര്‍ത്ഥ കാരണം എന്ന് ഇരുവരും പ്രതികരിച്ചിട്ടില്ല.

  ഫ്രീയായി അമല പോള്‍

  ഫ്രീയായി അമല പോള്‍

  വിവാഹ മോചനത്തിന് ശേഷം തന്റേതായ ലോകത്ത് പൂര്‍ണ സന്തോഷം കണ്ടെത്താന്‍ ശ്രമിയ്ക്കുകയായിരുന്നു അമല പോള്‍. യോഗയിലും യാത്രയിലും മെഡിറ്റേഷനിലുമൊക്കെ ശ്രദ്ധിച്ചു. ജീവിതത്തിലെ തിരച്ചടി നടിയെ പക്വതയുള്ളവളാക്കി.

  വീണ്ടും സ്റ്റൈലായി

  വീണ്ടും സ്റ്റൈലായി

  ജീവിതം അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോള്‍ അമല പോള്‍ വീണ്ടും വസ്ത്രധാരണത്തിലും സ്‌റ്റൈലിലും മാറ്റം വരുത്തി. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും കമന്റുകളും വന്നു.

  യാത്രകള്‍

  യാത്രകള്‍

  വിവാഹ മോചനത്തിന് ശേഷം അ്മലയ്ക്ക് ഏറ്റവും ആശ്വാസമായത് യാത്രകളാണ്. തനിച്ചും, സുഹൃത്തുക്കള്‍ക്കൊപ്പവും അമല ഒരുപാട് യാത്ര ചെയ്തു. ഏറ്റവുമൊടുവില്‍ ബൈക്കില്‍ ലഡാക്കില്‍ പോയ ചിത്രങ്ങളും വൈറലായിരുന്നു.

  വിവാദങ്ങള്‍

  വിവാദങ്ങള്‍

  വിവാഹ മോചിതയായ ശേഷം അമല പോളിനെ ബന്ധിപ്പിച്ച് നിരവദി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. വസ്ത്രധാരണത്തെ കുറിച്ച് മാത്രമല്ല, നടിയുടെ അഭിനയ മോഹവും വിവാഹ മോചനത്തിന് കാരണമാണെന്നാണ് പറഞ്ഞ് പരത്തിയത്.

  സുചി ലീക്‌സ്

  സുചി ലീക്‌സ്

  തമിഴ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു സുചി ലീക്‌സ്. ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴി തമിഴ് നടീ - നടന്മാരുടെ സ്വകാര്യ ചിത്രങ്ങള്‍ വൈറലാകുകയായിരുന്നു. ആ കെണിയില്‍ അമല പോളും പെട്ടു.

  വാഹന രജിസ്‌ട്രേഷന്‍ കേസ്

  വാഹന രജിസ്‌ട്രേഷന്‍ കേസ്

  നിലവില്‍ പോണ്ടിച്ചേരി വാഹന രെജിസ്‌ട്രേഷന്‍ കേസുമായി ബന്ധപ്പെട്ട വിവാദമാണ് അമല പോള്‍ നേരിട്ടുകൊണ്ടിരിയ്ക്കുന്നത്. നടി നികുതി വെട്ടിപ്പ് നടത്തി എന്നാണ് കേസ്. കേസ് നടന്നുകൊണ്ടിരിയ്ക്കുകയാണ്.

  പുരസ്‌കാരങ്ങള്‍

  പുരസ്‌കാരങ്ങള്‍

  മൈന എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയിരുന്നു. പലതവണ ഏഷ്യനെറ്റ്, സൈമ, ഏഷ്യവിഷന്‍, അമൃത പുരസ്‌കാരങ്ങളും അമല പോള്‍ സ്വന്തമാക്കി

  കന്നട സിനിമയില്‍

  കന്നട സിനിമയില്‍

  വിവാഹ മോചനത്തിന് ശേഷമാണ് അമല പോള്‍ കന്നട സിനിമയിലും ഒരു കൈ പരീക്ഷിച്ചത്. കിച്ച സുദീപിനൊപ്പം ഹുബ്ലി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആ ഒരു ഒരു ചിത്രം മാത്രമേ കന്നടയില്‍ ചെയ്തിട്ടുള്ളൂ.

  പുതിയ ചിത്രങ്ങള്‍

  പുതിയ ചിത്രങ്ങള്‍

  തിരുട്ടുപയലേ 2 ആണ് അമല പോളിന്റേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. ഭാസ്‌കര്‍ ഒരു റാസ്‌ക്കലാണ് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. രാട്ചസനാണ് അണിയറയിലെ മറ്റൊരു സിനിമ.

  തിരുട്ടുപയലേ വിവാദം

  തിരുട്ടുപയലേ വിവാദം

  തിരുട്ടുപയലേ 2 എന്ന ചിത്രത്തെ ചൊല്ലിയും അമലയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്ററില്‍ പൊക്കില്‍ കാണിച്ചു നിന്നതായിരുന്നു വിവാദത്തിന് കാരണം. എന്നാല്‍ അതിനെയും അമല ചിരിച്ചുകൊണ്ട് നേരിട്ടു.

  വളരെ പെട്ടന്ന്

  വളരെ പെട്ടന്ന്

  വളരെ പെട്ടന്ന് ഇന്റസ്ട്രിയില്‍ ശ്രദ്ധിക്കപ്പെട്ട നായിക നടിയാണ് അമല പോള്‍. ഒന്‍പത് വര്‍ഷം കൊണ്ട് 30 ല്‍ അധികം സിനിമകള്‍ അമല പോള്‍ അഭിനയിച്ചു തീര്‍ത്തു. മിക്ക ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയതാണ്.

  സെലക്ടീവാണ്

  സെലക്ടീവാണ്

  ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ് അമല. സിനിമയ്ക്ക് പുറമെ യോഗ പരിശീലനത്തിന്റെ സ്‌കൂള്‍ നടത്തുന്ന അമല യാത്രകള്‍ക്കും മറ്റ് ആഗ്രഹങ്ങള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

  English summary
  Amala Paul Photos: Beautiful pics of the doe-eyed beauty of the South Indian film industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X