Don't Miss!
- Finance
സ്ഥിര നിക്ഷേപവും പലിശയും ചുറ്റിപറ്റിയുള്ള നികുതികളും; അറിയാത്ത നികുതികൾ ബാധ്യതയാകും
- News
കേരളത്തില്‍ ബിജെപിക്കിടമില്ലാത്തത് നികത്താന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു; ആഞ്ഞടിച്ച് സിപിഐ മുഖപത്രം
- Travel
റിട്ടയര്‍മെന്റ് ജീവിതം ഏറ്റവും മികച്ചതാക്കാന്‍ ഒന്‍പത് നഗരങ്ങള്‍... ആരോഗ്യപരിരക്ഷ മുതല്‍ കുറഞ്ഞ ചിലവ് വരെ
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
കമല്‍ ഹാസന്റെ കോട്ട് മാത്രമായിരുന്നു ധരിച്ചത്; നടനുമായിട്ടുള്ള ആ പഴയ കഥ വെളിപ്പെടുത്തി നടി അംബിക
തെന്നിന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമണ് കമല്‍ ഹാസന്റെ വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. കമല്‍ ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, ഹരീഷ് പേരാടി, ഗായത്രി ശങ്കര്‍, അര്ജുന് ദാസ് എന്നിങ്ങനെ വന്‍ താനിരയാണ് അണിനിരക്കുന്നത്. കൂടാതെ ചിത്രത്തില്‍ സൂര്യ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഭാഷ വ്യത്യാസമില്ലാതെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ ലോകം.
മോളിവുഡ് സിനിമയുമായി വളരെ അടുത്ത ബന്ധമാണ് കമല്‍ ഹാസനുള്ളത്. തിരിച്ചും അങ്ങനെ തന്നെയാണ്. മറ്റു കോളിവുഡ് താരങ്ങള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ സ്വീകാര്യത കമല്‍ ഹാസന് ചിത്രങ്ങള്‍ക്ക് ലഭിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും കേരളത്തില്‍ മികച്ച കാഴ്ചക്കാരുണ്ട്. കേരളീയരില്‍ ഒരാളായിട്ടാണ് അദ്ദേഹം ഇവിടെ എത്താറുള്ളത്.

മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ കമല്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത കമല്‍ ഹാസന് ചെയ്തു തന്ന സഹായത്തെ കുറിച്ചും നല്കിയ പിന്തുണയെ കുറിച്ചും വെളിപ്പെടുത്തുകയാണ് നടി അംബിക. ഉലക മന്നന്റെ ആദ്യകാലത്തെ ഹിറ്റ് നായികയായിരുന്നു അംബിക. നടിയ്ക്ക് തമിഴില്‍ അവസരം നല്‍കിയത് കമല്‍ ഹാസന് ആയിരുന്നു. ഇപ്പോഴിത തന്നെ സഹായിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അംബിക. നടന്റെ സാന്നിധ്യത്തില്‍ ഫ്ലവേഴ്സ് വേദിയില്‍ വെച്ചായിരുന്നു മനസ് തുറന്ന്.

തന്റെ സിനിമ കരിയറില്‍ ഏറ്റവും കൂടുതല്‍ സഹായിച്ച വ്യക്തിയാണ് കമല്‍ ഹൗസന്‍ എന്നാണ് അംബിക പറയുന്നത്. ഇതിനുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ ഒരിക്കല്‍ കൂടി പങ്കുവെയ്ക്കുന്നുണ്ട്. കേരളത്തില്‍ വെച്ചാണ് നടനെ ആദ്യമായി കണ്ടതെന്ന് പറഞ്ഞു കൊണ്ടാണ് ആത്മബന്ധത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്.
അംബികയുടെ വാക്കുകള്‍ ഇങ്ങനെ...' മലയാള സിനിമ ലോകത്ത് ചേട്ടന്( കമല്‍ ഹാസന്) തിളങ്ങി നില്ക്കുന്ന സമയമായിരുന്നു അത്. 'കാത്തിരുന്ന നിമിഷം' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ആദ്യമായി കാണുന്നത്. ആലപ്പുഴ ഉദയയില്‍ വെച്ചാണ് ഷൂട്ടിംഗ് നടക്കുന്നത് സേമേട്ടനും( എംജി സോമന്) അന്ന് സെറ്റിലുണ്ടായിരുന്നു'; അംബിക കഥ തുടര്‍ന്ന്.

'ഷൂട്ടിംഗ് കണ്ട് കൊണ്ട് നിന്നപ്പോള്‍ എന്നെ അടുത്തേയ്ക്ക് വിളിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് തിരക്കി. ആ ചോദ്യം ലോട്ടറി അടിച്ചത് പോലെയായിരുന്നു എനിക്ക്. പഠിത്തമൊക്കെ കഴിഞ്ഞ് തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ പറയുവെന്ന് പറഞ്ഞ് അദ്ദേഹം അവിടെ നിന്ന് പോയി. പിന്നെ ഞാന്‍ മലയാളത്തില്‍ നിന്ന് തമിഴില്‍ എത്തി. പിന്നീട് നിരവധി സിനിമകളില്‍ അദ്ദേഹം എന്നെ പേര് നിർദ്ദേശിച്ചു'; അംബിക കൂട്ടിച്ചേര്‍ത്തു.

ഇതേ അഭിമുഖത്തില്‍ തന്നെ കമല്‍ ഹാസന്റെ കോട്ടിട്ട് ഗ്ലാമറസ് രംഗം ചെയ്തതിനെ കുറിച്ചും അംബിക പറഞ്ഞു. ആദ്യമായിട്ടായിരുന്നു അത്തരത്തിലൊരു റോള്‍ ചെയ്യുന്നത്. കമല്‍ ചേട്ടന്റെ കോട്ട് മാത്രമായിരുന്നു ഇട്ടിരുന്നത്. കാല് കാണാതിരിക്കാന്‍ കോട്ട് താഴേയ്ക്ക് വലിക്കുമ്പോള്‍ അത് പാവാടയല്ല കോട്ടാണെന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കി'; നടി പഴയ സംഭവം പങ്കുവെച്ചു.
തന്റെ സിനിമ ജീവിത്തിലെ നാഴികകല്ലാണ് കമല്ഹാസന് എന്ന പറഞ്ഞ് കൊണ്ടാണ് അംബിക തന്റെ വാക്കുകള്‍ നിര്‍ത്തിയത്.
വളരെ മികച്ച അഭിനേത്രിയാണ് അംബിക എന്നും ഈ വേളയില്‍ കമല്‍ ഹാസന് പറഞ്ഞു. എന്ത് വേഷവും ചെയ്യാന്‍ അംബിക തയ്യാറാണെന്നും നടിയ്ക്കൊപ്പമുള്ള അഭിനയ നിമിഷം പങ്കുവെച്ച് കൊണ്ട് കമല്‍ ഹാസന് കൂട്ടിച്ചേര്‍ത്തു,