For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടുത്ത കെട്ട് ഉടനോ ഉണ്ടോ എന്ന് കമന്റ്; മുഖമടച്ചൊരു മറുപടി കൊടുത്ത് അമ്പിളി ദേവി

  |

  മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അമ്പിളി ദേവി. കലോത്സവകാലം മുതല്‍ സിനിമയിലേയും സീരിയലിലേയുമെല്ലാം അമ്പിളിയുടെ യാത്ര മലയാളികള്‍ക്ക് പരിചിതമാണ്. നിരവധി പരമ്പരകളിലും സിനിമകളിലും അമ്പിളി അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്ത് താരത്തിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നടന്‍ ആദിത്യനുമായുള്ള അമ്പിളിയുടെ വിവാഹ മോചനമായിരുന്നു താരത്തിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ കാരണം.

  രണ്ട് കുട്ടികളുടെ അമ്മയാണ് അമ്പിളി. നൃത്ത രംഗത്തും സജീവമാണ് അമ്പിളി. തന്റെ നൃത്ത വിദ്യാലയവും താരം അഭിനയത്തോടൊപ്പം നടത്തുന്നുണ്ട്. താരത്തിന്റെ നൃത്തം കഴിഞ്ഞ ദിവസം നടന്ന മധുരം ശോഭനം പരിപാടിയിലുണ്ടായിരുന്നു. ഈ പരിപാടിയില്‍ നിന്നുമുള്ള അമ്പിളി ദേവിയുടെ നൃത്തം ആരാധകരുടെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ അമ്പിളി ദേവി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

  ഹിറ്റ്ലര്‍ സിനിമയിലെ കിതച്ചെത്തും കാറ്റേ,,,കൊതിച്ചിപ്പൂം കാറ്റേ പാട്ടിനാണ് മധുരം ശോഭനം ഷോയില്‍ അമ്പിളി ദേവി നൃത്തം അവതരിപ്പിച്ചത്. ഈ പരിപാടിയില്‍ നിന്നുമുള്ള തന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. അതീവ സുന്ദരിയായി എത്തിയ അമ്പിളിയുടെ ഒരു ചിത്രത്തിന് നേരെയാണ് ഒരാള്‍ അപമാനിക്കുന്ന തരത്തിലുള്ള കമന്റുമായി എത്തിയത്. കമന്റിന് തക്ക മറുപടിയുമായി ആരാധകര്‍ എത്തി. നിരവധി പേരാണ് അമ്പിളി ദേവിയ്ക്ക് പിന്തുണയുമായി എത്തിയത്. പിന്നാലെ അമ്പളി ദേവി തന്നെ മറുപടി നല്‍കുകയുംം ചെയ്തു. വിശദമായി വായിക്കാം തുടര്‍ന്ന്.

  'അടുത്ത കെട്ട് ഉടനെ ഉണ്ടോ', എന്നായിരുന്നു അയാളുടെ കമന്റ്. താരത്തെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ഈ കമന്റ്. ഇത് അമ്പിളിയുടെ ആരാധകരെ ചൊടിപ്പിച്ചു. നിരവധി പേരാണ് ഇയാള്‍ക്ക് മറുപടി നല്‍കി കൊണ്ട് എത്തിയത്. 'വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്', 'ഒരാളെ വെറുതെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല', എന്നിങ്ങനെയായിരുന്നു ആരാധകരുടെ കമന്റുകള്‍. ആരാധകര്‍ പിന്തുണയുമായി എത്തുന്നതിനിടെ തന്നെ അപമാനിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി കൊണ്ട് അമ്പിളി ദേവി തന്നെ നേരിട്ട് എത്തി. 'നാളെ ആണല്ലോ, ഉറപ്പായും വരണേ', എന്നായിരുന്നു കമന്റിട്ടയാള്‍ക്ക് അമ്പിളി നല്‍കിയ കലക്കന്‍ മറുപടി. അമ്പിളിയുടെ കലക്കന്‍ മറുപടിയും ആരാധകരുടെ പൊങ്കാല കൂടി ആയതോടെ കമന്റും മുക്കി ഇയാള്‍ മുങ്ങുകയായിരുന്നു.

  മനോഹരം. ജീവിതത്തില്‍ എല്ലാവര്‍ക്കും ദുഃഖങ്ങള്‍ തന്നെയാണ് കൂടുതല്‍. അവിടെ പതറാതെ വീണ്ടും മുന്നോട്ടു പോകുന്നവര്‍ക്ക് വീണ്ടും സന്തോഷം തരുന്ന നന്മകള്‍ വന്നുചേരും. താഴോട്ടു നോക്കു,നമ്മളെക്കാള്‍ വേദനിക്കുന്നവര്‍ ധാരാളമുണ്ട്. അതൊക്കെ വച്ചു നോക്കുമ്പോള്‍ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാര്‍. അമ്പിളിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കൊടിച്ചിപ്പട്ടികളെ പേടിച്ച് ഒഴിഞ്ഞു പോകണ്ട. നേരെ മുന്നോട്ടു നീങ്ങുക. ഒരു കലാകാരി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ആത്മബലത്തിന് ഈശ്വരനെ മാത്രം നമ്പുക എന്നായിരുന്നു താരത്തിന് ആരാധകരില്‍ ഒരാള്‍ നല്‍കിയ മകന്റ്. ഇപ്പോള്‍ കണ്ടു കഴിഞ്ഞതെയുള്ളൂ....... കിതച്ചെത്തും കാറ്റേ,,,കൊതിച്ചിപ്പൂം കാറ്റേ... ഡാന്‍സ്....സൂപ്പര്‍,
  സൂപ്പര്‍, ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ, ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും എന്നും ആരാധകര്‍ പറയുന്നു.

  Ambili Devi Biography | അമ്പിളി ദേവി ജീവചരിത്രം | FilmiBeat Malayalam

  കലോത്സവ വേദിയിലൂടെ താരമായി മാറിയ അമ്പിളി ദേവി സഹയാത്രികര്‍ക്കു സ്‌നേഹപൂര്‍വ്വം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. വിശ്വസ തുളസി, ഹരിഹരന്‍ പിള്ള ഹാപ്പിയാണ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അമ്പിളി ദേവി. സീരിയില്‍ രംഗത്താണ് അമ്പിളി കൂടുതല്‍ തിളങ്ങിയത്. അമ്മ, വിക്രമാദിത്യന്‍, സ്ത്രീ, സ്‌നേഹത്തൂവല്‍, വേളാങ്കണ്ണി മാതാവ്, സീത, സ്ത്രീപദം, തുമ്പപ്പൂ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തുമ്പപ്പൂ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

  Read more about: ambili devi
  English summary
  Ambili Devi Gives Fitting Reply To A Comment In Her Latest Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X