For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തനിനാടനായി മമ്മൂട്ടിയും മോഹന്‍ലാലും, നിറപുഞ്ചിരിയോടെ സിങ്കവും, അമ്മമഴവില്ല് വിശേഷങ്ങളേറെ, കാണാം!

  |

  വലിപ്പചെറുപ്പമില്ലാതെ താരങ്ങളെല്ലാം ഒരു വേദിയില്‍ ഒരുമിച്ചെത്തിയപ്പോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ശരിക്കുമൊരു അത്യുഗ്രന്‍ കലാവിരുന്നായി മാറുകയായിരുന്നു അമ്മമഴവില്ല്. തിരശ്ശീലയിലെ കഥാപാത്രത്തിനും അപ്പുറത്ത് വ്യത്യസ്തമായ കലാപ്രകടനവുമായി താരങ്ങള്‍ എത്തിയപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് താരങ്ങളെ സ്വീകരിച്ചത്. പരിപാടിയുടെ റിഹേഴ്‌സല്‍ വീഡിയോയും ആദ്യഭാഗത്തിലെ പ്രസക്ത ഭാഗങ്ങളും ഉള്‍പ്പെടുത്തിയുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

  ദിലീപിന്റെ മീനൂട്ടി ഞെട്ടിച്ചു, അച്ഛന്റെ ഡയലോഗുമായി താരപുത്രി, വീഡിയോ വൈറല്‍, കാണൂ!

  താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് അനന്തപുരിയില്‍ മഴവില്ല് വരയ്ക്കുകയായിരുന്നുവെന്നത് കേവലം പറച്ചിലുകളായിരുന്നില്ലെന്ന് സിനിമാപ്രേമികള്‍ക്ക് ഒന്നുകൂടി വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. രണ്ട് ഭാഗങ്ങളിലായാണ് പരിപാടി പ്രക്ഷേപണം ചെയ്തത്. രണ്ടാം ഭാഗത്തിലെ പ്രധാന സ്‌പെഷ്യാലിറ്റിയെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മോഹന്‍ലാലിന് 58ാം പിറന്നാള്‍, ഇത്തവണത്തെ സര്‍പ്രൈസുകള്‍ ഇതൊക്കെ! ആഘോഷം എങ്ങനെയാണെന്നറിയേണ്ടേ? കാണൂ!

  തനിലോക്കലായി മമ്മൂട്ടിയും മോഹന്‍ലാലും

  തനിലോക്കലായി മമ്മൂട്ടിയും മോഹന്‍ലാലും

  ലുങ്കിയണിഞ്ഞ് സിപ്ലേഴ്‌സുമിട്ട് തനി ലോക്കലായി മോഹന്‍ലാലും വേദിയില്‍ നേരിട്ടെത്തിയപ്പോള്‍ സദസ്സ് ആകെ അമ്പരന്നു. മൈക്ക് ഓപ്പറേറ്ററായാണ് ഇരുവരും എത്തിയത്. അധികം ഡയലോഗൊന്നിമില്ലാതെ വളരെ പെട്ടെന്ന് തന്നെ ഇരുവരും വേദി വിടുകയും ചെയ്തു.

  മോഹന്‍ലാല്‍ എന്ന പ്രതിഭ

  മോഹന്‍ലാല്‍ എന്ന പ്രതിഭ

  മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ എന്ന താരത്തിന്റെ നോക്കിലും വാക്കിലും മാനറിസത്തിലും എന്തിനേറെ പറയുന്നു, പേരില്‍ വരെ സിനിമയുണ്ട്. സുരാജും ഹണി റോസും അജു വര്‍ഗീസും അവതരിപ്പിച്ച് സ്‌കിറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യത്തെക്കുറിച്ചാണ് ഇവര്‍ സംസാരിച്ചത്.

  നോക്കിലും എടുപ്പിലും നടനം

  നോക്കിലും എടുപ്പിലും നടനം

  നോക്കിലും വാക്കിലും എടുപ്പിലും നടനമുള്ള നടനാണ് മോഹന്‍ലാല്‍. ഇത് വ്യക്തമാക്കുന്ന വീഡിയോ സഹിതമാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. കേവലം പറച്ചിലുകളല്ലെന്ന് തെലിയിക്കുക കൂടി ചെയ്തപ്പോള്‍ അത് ശരിക്കും രസകരമായ അനുഭവമായി മാറുകയായിരുന്നു. ഓരോ കാര്യത്തെക്കുറിച്ച് സുരാജ് പറയുമ്പോഴും അത് ശരിക്കും അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു.

  ദുല്‍ഖര്‍ സല്‍മാന്റെ ഡാന്‍സ്

  ദുല്‍ഖര്‍ സല്‍മാന്റെ ഡാന്‍സ്

  അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഡാന്‍സിന്റെ കാര്യത്തിലും സ്വന്തം ശൈലി നിലനിര്‍ത്തുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. റിഹേഴ്‌സലിനിടയിലെ വീഴ്ച തിരിച്ചടിയാവുമോയെന്ന ഭയത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ഒടിഞ്ഞ കാലുമായി നൃത്തം ചെയ്ത് താരം ആരാധകരെ അമ്പരപ്പിച്ചു. റൊമാന്റിക് ഗാനത്തിനൊപ്പം ഡിക്യു ചുവടുവെച്ചപ്പോള്‍ സദസ്സും കൂടെച്ചേരുകയായിരുന്നു.

  പഴമയും പുതുമയും ഒരുമിച്ചെത്തിയപ്പോള്‍

  പഴമയും പുതുമയും ഒരുമിച്ചെത്തിയപ്പോള്‍

  മലയാളികള്‍ എന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഗാനങ്ങള്‍ ചേര്‍ത്തൊരുക്കിയ നൊസ്റ്റാള്‍ജിയയില്‍ നിരവധി താരങ്ങളാണ് എത്തിയത്. കാളിദാസ് ജയറാം, നിമിഷ സജയന്‍, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ നൃത്തവുമായി പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു.

  ദുരൈസിങ്കത്തിന്റെ എന്‍ട്രി

  ദുരൈസിങ്കത്തിന്റെ എന്‍ട്രി

  തെന്നിന്ത്യയുടെ സ്വന്തം നടിപ്പിന്‍ നായകനായ സൂര്യയുടെ എന്‍ട്രിയായിരുന്നു പരിപാടിയുടെ മറ്റൊരാകര്‍ഷണം. അവസാന നിമിഷമായിരുന്നു അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എല്ലാ തിരക്കുകളും മാറ്റി വെച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സൂര്യയെ വേദിയില്‍ സ്വീകരിച്ചത് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നായിരുന്നു.

  താരരാജാക്കന്‍മാര്‍ക്കൊപ്പം സൂര്യ

  താരരാജാക്കന്‍മാര്‍ക്കൊപ്പം സൂര്യ

  സൂര്യയുടെ വരവിന് മമ്മൂട്ടിയും മോഹന്‍ലാലും നന്ദി പറഞ്ഞപ്പോള്‍ തന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണ് ആ അവസരം. മലയാള സിനിമയെക്കുറിച്ച് വാചാലനായ സൂര്യയുടെ എളിമയ്ക്ക് മുന്നില്‍ സദസ്സ് ഒന്നടങ്കം കീഴടങ്ങുകയായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം സൂര്യയും എത്തിയതോടെയാണ് വേദി ആകെ സജീവമായത്. അമ്മയിലേക്ക് പത്ത് ലക്ഷം രൂപ ധനസഹായവും സൂര്യ നല്‍കിയിരുന്നു.

  ഇന്നസെന്റിനൊപ്പം സെല്‍ഫി

  ഇന്നസെന്റിനൊപ്പം സെല്‍ഫി

  ടേക്ക് ഓഫിനെക്കുറിച്ചും സുഡാനിയെക്കുറിച്ചും സൂര്യ വാചാലനായിരുന്നു. മലയാളത്തിലെ ട്രെന്‍ഡുകളെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചുമൊക്കെ താന്‍ എന്നും ശ്രദ്ധിക്കാറുണ്ട്. താരങ്ങളെയെല്ലാം ഒരുമിച്ച് കാണാനായതിന്റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു. ഇന്നസെന്റിനോടൊപ്പം സെല്‍ഫിയെടുക്കാന്‍ കഴിഞ്ഞതാണ് ഏറെ സന്തോഷമായ കാര്യമെന്നും സൂര്യ വ്യക്തമാക്കി.

  English summary
  Ammamzhavillu video getting viiral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X