twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മ മഴവില്ല് തള്ളി തള്ളി വെറുപ്പിച്ചു? പൃഥ്വിയും നിവിനും കുഞ്ചാക്കോയും വിട്ടു നിന്നത് വെറുതെയല്ല!!

    |

    Recommended Video

    ഇവര്‍ അമ്മമഴവില്ല് ബഹിഷ്‌കരിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതോ? | Oneindia Malayalam

    മലയാള സിനിമയിലെ പ്രമുഖരായ താരങ്ങളെല്ലാവരും ഒത്തുചേര്‍ന്നൊരു താരമാമാങ്കം രണ്ട് ദിവസങ്ങളിലായി കേരളക്കര കണ്ട് കൊണ്ടിരിക്കുകയായിരുന്നു. താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് നടത്തിയ ഷോ യില്‍ ഡാന്‍സും പാട്ടും സ്‌കിറ്റുകളുമായി നിരവധി കലാവിരുന്നുകളായിരുന്നു അരങ്ങേറിയത്. സിനിമയുടെ ടൈറ്റ് ഷെഡ്യൂള്‍ ഉണ്ടായിരുന്നെങ്കിലും പത്തോളം ദിവസങ്ങളായിരുന്നു പരിശീനത്തിന് വേണ്ടി നൂറോളം താരങ്ങള്‍ മാറ്റിവെച്ചത്.

    താരങ്ങളുടെ പരിശീലനത്തിനിടെയുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇതോടെ വലിയ പ്രതീക്ഷകളുമായിട്ടായിരുന്നു പലരും അമ്മ മഴവില്ലിന് വേണ്ടി കാത്തിരുന്നതും. എന്നാല്‍ മിനിസ്‌ക്രീനിലെത്തിയപ്പോള്‍ പലരും കോപ്രായങ്ങള്‍ കാണിക്കുകയായിരുന്നെന്നും തള്ളി തള്ളി വെറുപ്പിക്കലുമായിരുന്നെന്ന് അഭിപ്രായം വന്നിരിക്കുകയാണ്. മാത്രമല്ല മലയാളത്തിലെ യുവതാരങ്ങളില്‍ ചിലരുടെ അസാന്നിധ്യവും ചര്‍ച്ചയാവുകയാണ്.

     അമ്മ മഴവില്ല്..

    അമ്മ മഴവില്ല്..

    ഇത്തവണ വലിയൊരു ലക്ഷ്യവുമായിട്ടായിരുന്നു താരസംഘടനയായ അമ്മ എത്തിയത്. അവശരായ സിനിമാതാരങ്ങളെ സഹായിക്കുവാനുള്ള പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് അമ്മയ്‌ക്കൊപ്പം മഴവില്‍ മനോരമയും ചേര്‍ന്ന് അവതരിപ്പിച്ച അമ്മ മഴവില്ല് സംഘടിപ്പിച്ചത്. മേയ് ആറിന് വൈകുന്നേരം തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു നടന്നത്. അഞ്ച് മണിക്കൂറോളം നീണ്ട് നിന്ന പരിപാടിയില്‍ താരങ്ങളുടെ വേറിട്ട പരിപാടികള്‍ ശ്രദ്ധേയമായിരുന്നു. മേയ് 19, 20 ദിവസങ്ങളില്‍ വൈകുന്നേരം ഏഴ് മണിക്ക് പരിപാടി മിനിസ്‌ക്രീനിലും ടെലികാസ്റ്റ് ചെയ്തിരിക്കുകയായിരുന്നു.

    തകര്‍ത്താടി താരങ്ങള്‍

    തകര്‍ത്താടി താരങ്ങള്‍

    താരരാജാക്കന്മാരും യുവതാരങ്ങളുമായി വേദിയില്‍ തകര്‍ത്താടുകയായിരുന്നു. ഡാന്‍സ്, പാട്ട്, സ്‌കിറ്റ്, മിമിക്രി തുടങ്ങി നിരവധി കലാപരിപാടികളായിരുന്നു സ്റ്റേജില്‍ അരങ്ങേറിയത്. മോഹന്‍ലാലും ദുല്‍ഖറും മമ്മൂട്ടിയും ചേര്‍ന്ന് അവതരിപ്പിച്ച സ്‌കിറ്റുകളുടെ പ്രമോ വീഡിയോ വൈറലായിരുന്നു. എന്നാല്‍ വേദിയിലെത്തിയപ്പോള്‍ താരങ്ങള്‍ക്ക് കാര്യമായി പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ലേ..? പലരുടെയും പ്രകടനം കാട്ടികൂട്ടിയ കോപ്രായങ്ങളായിരുന്നു എന്നാണ് പ്രേക്ഷകരിപ്പോള്‍ പറയുന്നത്. അങ്ങോട്ടും ഇങ്ങോട്ടും തള്ളി മറിക്കാനും ആരും മറന്നില്ല.

     ആദ്യമായി എത്തിയവര്‍...

    ആദ്യമായി എത്തിയവര്‍...

    ഇത്തവണ അമ്മയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവതാരങ്ങളില്‍ പലരും ആദ്യമായി എത്തിയവരായിരുന്നു. താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു കൂട്ടത്തില്‍ ഏറ്റവുമധികം തിളങ്ങിയത്. ആദ്യമായി അമ്മയുടെ ഷോ യിലെത്തിയതിന്റെ ടെന്‍ഷന്‍ തനിക്കുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. അതുപോലെ കാളിദാസ് ജയറാം, സൗബിന്‍, ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ്, എന്നിങ്ങനെ ശ്രദ്ധേയമായ താരങ്ങളും അമ്മ മഴവില്ലില്‍ എത്തിയിരുന്നു.

     താരങ്ങള്‍ മാറി നിന്നതാണോ?

    താരങ്ങള്‍ മാറി നിന്നതാണോ?

    പരിപാടി വിജയമായിരുന്നു എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുമ്പോഴും ചിലരുടെ അസാന്നിധ്യം ചര്‍ച്ചയാവുകയാണ്. കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, പൃഥ്വിരാജ് എന്നിവരൊന്നും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. അഞ്ച് മണിക്കൂറിന് മുകളില്‍ നീണ്ട് നിന്ന പരിപാടിയില്‍ കേവലം ഒന്നോ രണ്ടോ പരിപാടിയില്‍ പങ്കെടുത്ത് മാറി നില്‍ക്കേണ്ടതിനു പകരം താരങ്ങള്‍ പൂര്‍ണമായും മാറി നില്‍ക്കുകയായിരുന്നു. സാധാരണ എല്ലാ പരിപാടിയിലും സജീവ സാന്നിധ്യമായിരുന്നു നിവിന്‍ പോളി. അദ്ദേഹവും ഇത്തവണ ഇല്ലാത്തത് ആരാധകര്‍ക്കും നിരാശയായിരുന്നു.

    കാരണം എന്താണ്..?

    കാരണം എന്താണ്..?

    അടുത്തിടെ ഒരു അവാര്‍ഡ് വേദിയില്‍ കുഞ്ചാക്കോ ബോബന്റെ ഡാന്‍സിന് വലിയ കൈയടി ലഭിച്ചിരുന്നു. പ്രായം കൂടി വരികയാണെങ്കിലും 25 വയസുകാരനെ പോലെയായിരുന്നു ചാക്കോച്ചന്റെ ഡാന്‍സ്. എന്നാല്‍ സിനിമകളുടെ തിരക്കുകള്‍ കാരമാണോ താരങ്ങള്‍ മാറി നിന്നത് എന്ന കാര്യവും അറിയില്ല. നിലവില്‍ നയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. നിവിന്‍ പോളിയുടെ മൂത്തേന്റെ ചിത്രീകരണം ഈ അടുത്തായിരുന്നു പൂര്‍ത്തിയായത്.

    ദിലീപേട്ടനില്ല..

    ദിലീപേട്ടനില്ല..

    അമ്മയുടെ വിജയത്തിന് പിന്നിലെ വലിയൊരു ശക്തി ജനപ്രിയ നായകന്‍ ദിലീപായിരുന്നു. വര്‍ഷങ്ങളായി അമ്മയുടെ പരിപാടിയിലെ മുഖ്യ വ്യക്തിയായിരുന്ന ദിലീപ് ഇത്തവണ ഇല്ലായിരുന്നു എന്നത് വലിയൊരു കുറവ് തന്നെയായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയതോടെ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതാണ് അമ്മ മഴവില്ലില്‍ പങ്കെടുക്കാന്‍ ദിലീപ് ഇല്ലാതായി പോയതിന് കാരണം.

     കളിയാക്കലുകളും ട്രോളും..

    കളിയാക്കലുകളും ട്രോളും..

    പരിപാടി വേദിയിലെത്തുന്നതിന് മുന്‍പ് തന്നെ ട്രോളന്മാര്‍ സജീവമായിരുന്നു റിഹോഴ്‌സലിനിടെയിലെ വീഡിയോ പുറത്ത് വന്ന ഉടനെ തന്നെ താരങ്ങളെ കളിയാക്കി കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളും വ്യാപിച്ചിരുന്നു. മമ്മൂട്ടിയുടെ ഡാന്‍സിനായിരുന്നു ഏറ്റവുമധികം ട്രോള്‍ വന്നത്. എന്നാല്‍ അതൊന്നും തനിക്ക് വലിയ കാര്യമല്ലെന്ന് പറഞ്ഞ് മമ്മൂട്ടി പോസിറ്റീവായി അതിനെ തള്ളി കളഞ്ഞിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ജയറാം, സിദ്ദിഖ്, മുകേഷ്, മനോജ് കെ ജയന്‍ എന്നിവരും ഡാന്‍സ് കളിച്ചിരുന്നു.

    English summary
    Amma Mazhavil show skit get negative review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X