twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആക്രമിക്കപ്പെട്ട നടിയുൾപ്പെടെ മാപ്പ് പറഞ്ഞാൽ തിരിച്ചെടുക്കാം!! നിലപാട് വ്യക്തമാക്കി അമ്മ...

    |

    വീണ്ടും മലയാള സിനിമയിൽ ഒരു തുറന്ന പോരിന് വഴിയൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഡബ്ല്യൂസിസി പ്രവർത്തകർ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി താരസംഘടന. അമ്മ സെക്രട്ടറി സിദ്ദിഖും കെപിഎസ്സി ലളിതയുമാണ് സംഘടനയ്ക്ക് വേണ്ടി മാധ്യമങ്ങളെ കണ്ട്ത. ഡബ്ല്യൂസിസി അംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് കടുത്ത ഭാഷയിലാണ് സിദ്ദിഖ് പ്രതികരിച്ചത്. സംഘടനയ്ക്കും പ്രസിഡന്റിന് നേരേയും നടിമാർ ഉന്നയിച്ച ആരോപണങ്ങൾ ബലിഷമാണെന്നും നടപടികൾ നേരിടേണ്ടി വരുമെന്നും സിദ്ദിഖ് പറഞ്ഞു.

    വാപ്പച്ചിന്ന് വിളിക്കാൻ സിദ്ദിഖ്, പൂർണ്ണ പിന്തുണ നൽകി ലാലേട്ടനും മമ്മൂക്കയും ലാൽ ജോസ് സാറും.... തനിയ്ക്കുണ്ടായ അനുഭവം പങ്കുവച്ച് സഹസംവിധായികവാപ്പച്ചിന്ന് വിളിക്കാൻ സിദ്ദിഖ്, പൂർണ്ണ പിന്തുണ നൽകി ലാലേട്ടനും മമ്മൂക്കയും ലാൽ ജോസ് സാറും.... തനിയ്ക്കുണ്ടായ അനുഭവം പങ്കുവച്ച് സഹസംവിധായിക

    കെപിഎസി ലളിതയും സിദ്ദിഖിന്റെ അഭിപ്രായത്തിനു പൂർണ്ണ പിന്തുണയായിരുന്നു നൽകിയതും ലളിതയും ഡബ്ലൂസിസി അംഗങ്ങൾക്ക് നേരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. അതേസമയം രാവിലെ അമ്മയുടേതെന്നെന്ന പേരിൽ നടൻ ജഗദീഷ് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതി രാജിവെച്ച് പുറത്തു പോയ നടിമാരെ തിരിച്ചെടുക്കുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നു. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ നിലപാടായിരുന്നു പ്രസ്മീറ്റിൽ സിദ്ദിഖും കെപിഎസി ലളിതയും എടുത്തത്.

    എംടിയോട് മാപ്പ് ചോദിച്ചു!! അദ്ദേഹത്തിന്റെ ആശങ്ക മാറ്റി, രണ്ടാമൂഴത്തെ കുറിച്ചുള്ള ആശങ്ക ഒഴിയുന്നു എംടിയോട് മാപ്പ് ചോദിച്ചു!! അദ്ദേഹത്തിന്റെ ആശങ്ക മാറ്റി, രണ്ടാമൂഴത്തെ കുറിച്ചുള്ള ആശങ്ക ഒഴിയുന്നു

     നടിമാരെ തിരിച്ചെടുക്കില്ല

    നടിമാരെ തിരിച്ചെടുക്കില്ല

    ഇന്ന് രാവിലെ ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പി രാജിവെച്ച് പുറത്തു പോയ നടിമാരെ തിരിച്ചെടുക്കുന്നതിൽ സന്തോഷമാത്രമേയുള്ളുവെന്ന് പരാമർശിച്ചിരുന്നു. എന്നാൽ പിന്നീട് നടന്ന പ്രസ്മീറ്റിൽ അതിനു വിപരീതമാണ് ഉണ്ടായത്. പുറത്തു പോയ നടിമാരെ തിരിച്ച് വിളിക്കില്ലെന്നായിരുന്നു നിലപാട്. കൂടാതെ പ്രസ് മീറ്റിൽ പറയുന്ന എല്ലാകാര്യങ്ങളും അമ്മയുടെ നിലപാടുകളാണെന്നും സിദ്ദിഖ് പറഞ്ഞു.

     മാപ്പ് പറയണം

    മാപ്പ് പറയണം

    എല്ലാ സംഘടനയിലും അതിന്റേതായ ചട്ടവും നിലപാടുകളുണ്ട്. അതിനാൽ തന്നെ രാജിവെച്ച് പുറത്തുപോയ നടിമാർ ഇങ്ങോട്ട് ആവശ്യപ്പെട്ടാൽ മാത്രമേ അമ്മയിലേയ്ക്ക് തിരികെ വരാൻ സാധിക്കുകയുളളുവെന്നും ഇവർ വ്യക്തമാക്കി. കൂടാതെ ചെയ്ത തെറ്റിന് മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. കുടുംബത്തിലുളള ഒരുകുട്ടി തെറ്റ് ചെയ്താൽ അമ്മയ്ക്ക് മുന്നിൽ മാപ്പ് പറഞ്ഞാൽ മാത്രമേ തിരികെ വീട്ടിൽ കയറ്റുകയുള്ളൂവെന്നാണ് ഈ വിഷയത്തിൽ കെപിഎസി ലളിത പ്രതികരിച്ചത്.

     പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തണം

    പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തണം

    ഡബ്ല്യൂസിസിയുടെ യോഗത്തിൽ നടി രേവതി വർഷങ്ങൾക്ക് മുൻപ് ഒരു പെൺകുട്ടി തന്റെ മുന്നിൽ അഭയം ചോദിച്ച് എത്തിയ സംഭവം പങ്കുവെയ്ക്കുകയുണ്ടായിരുന്നു. ആ സംഭവം ഇന്നത്തെ പ്രസ്മീറ്റിൽ സിദ്ദിഖ് ഉന്നയിച്ചിരുന്നു. 25 വർഷങ്ങൾക്ക് മുൻപ് ഒരു പെൺകുട്ടി നടിയുടെ വീടിന്റെ വാതിലിൽ മുട്ടിയ കാര്യം വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ പേര് വ്യക്തമാക്കണ്ട പകരം ഓതു സിനിമയുടെ സെറ്റിൽ, ആരായിരുന്നു സംവിധായകൻ എന്നീ വിവരങ്ങൾ തുറന്ന് പറയണം. തങ്ങൾ അന്വേഷിച്ച് നടപടിയെടുക്കുമെന്നും സിദ്ദിഖ് പറഞ്ഞു.

     മോഹൻലാലിനെതിരെ ഡബ്യൂസിസി

    മോഹൻലാലിനെതിരെ ഡബ്യൂസിസി

    സംസ്ഥാന സർക്കാരിന്റെ അവാർഡ് വിതരണ ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കരുതെന്ന് പറഞ്ഞ് ബഹളം വെച്ചിരുന്നു. ഡബ്യൂസിസി അടക്കുമുള്ള സംഘടനകൾ അദ്ദേഹത്തിനെതിരെ ഒപ്പിട്ട് നൽകിയിരുന്നു. മോഹൻലാൽ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുത്തിരുന്നു. ജനങ്ങൾ അദ്ദേഹത്തെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടതെന്നും സിദ്ദിഖ് പറഞ്ഞു.

    അനുഭവിക്കുന്നത് പ്രവർത്തിയുടെ ഫലം

    അനുഭവിക്കുന്നത് പ്രവർത്തിയുടെ ഫലം

    മമ്മൂട്ടി എന്ന നടന്റെ നേരേ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ആളുകളുടെ ചീത്തവാക്ക് ഒരു സഹോദരിക്ക് കേള്‍ക്കേണ്ടി വന്നില്ലേ. എന്നിട്ട് അവര്‍ തന്നെ പറഞ്ഞിരുന്നു ചീത്തവിളിക്കുന്നവരെ മമ്മൂട്ടി തടണമെന്ന്. ‍ഡബ്യൂസിസിയിലെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർ തന്നെ പറഞ്ഞിരുന്നു, പേജിൽ ആളുകൾ തെറിവിളിക്കുന്നുണ്ടെന്ന്. അത് ജനങ്ങൾ ഇവർക്ക് നൽകുന്ന മറുപടിയാണെന്നും സിദ്ദിഖ് പറഞ്ഞു. നമ്മുടെ പ്രവർത്തികളുടെ ഫലമാണ് ഇതെന്നും താരം പറഞ്ഞു.

    English summary
    amma not recall in resigned actoress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X