For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയിലെ മോഹന്‍ലാലിന്റെ പദവിയെ ചോദ്യം ചെയ്തവരും കൈയ്യടിക്കും ഈ നീക്കത്തില്‍! കാണൂ!

|

ഇന്നസെന്റ് പടിയിറങ്ങിയതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ അമ്മയുടെ അമരക്കാരനായത്.വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ പ്രസിഡന്റ് പദവി സ്വീകരിക്കാന്‍ കഴിയില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയതോടെയായിരുന്നു അദ്ദേഹത്തെ നേതൃനിരയിലേക്ക് എത്തിച്ചത്. യുവതാരങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സ്വീകാര്യനായ ആളായിരിക്കണം പ്രസിഡന്റാവേണ്ടതെന്നായിരുന്നു എല്ലാവരും പറഞ്ഞത്. തുടക്കത്തില്‍ വിമുഖത പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

ഭര്‍ത്താവിന്‍റെ പീഡനവും! അമേരിക്കയിലെ ജീവിതവും! ചന്ദ്ര ലക്ഷ്മണിന്‍റെ തുറന്നുപറച്ചില്‍ വൈറല്‍! കാണൂ!

ഇന്നസെന്റിന് പിന്‍ഗാമിയായി ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നതിനിടയിലായിരുന്നു മോഹന്‍ലാലിനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്. അധികം വൈകാതെ തന്നെ പുതിയ ഭരണസസമിതിയും ചുമതലയേല്‍ക്കുകയായിരുന്നു. അമരക്കാരനായെത്തിയ മോഹന്‍ലാലിനെ കാത്തിരുന്നത് അത്ര നല്ല കാര്യങ്ങളുമായിരുന്നില്ല. സിനിമാജീവിതത്തില്‍ ഇന്നുവരെ നേരിടാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെയായിരുന്നു താരം കടന്നുപോയത്. വിയോജിപ്പുകളും അഭിപ്രായ ഭിന്നതകളുമൊക്കെയുണ്ടെങ്കിലും മോഹന്‍ലാലിന്‍രെ നേതൃത്വത്തില്‍ നടത്തിയ നല്ല കാര്യങ്ങളെ കണ്ടില്ലെന്ന നടിക്കരുതെന്നാണ് ആരാധകര്‍ പറയുന്നത്.

ഇതിലും മികച്ച മറുപടി ലഭിക്കാനില്ല! ബിക്കിനി ചിത്രത്തിന് കമന്‍റിട്ട ആരാധകനോട് റായ് ലക്ഷ്മി പറഞ്ഞത്?

അമ്മയ്ക്ക് ആസ്ഥാന മന്ദിരം

24 വര്‍ഷമായി അമ്മയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. താരങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും അവശരായവര്‍ക്ക് സഹായവും എത്തിക്കുന്നതിന് വേണ്ടിയായിരുന്നു സംഘടന തുടങ്ങിയത്. അമ്മയ്ക്ക് ആസ്ഥാന മന്ദിരമൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൊച്ചിയില്‍ ദേശാഭിമാനി റോഡിനടുത്തായാണ് കെട്ടിടമൊരുങ്ങുന്നത്. അടുത്ത ജനറല്‍ ബോഡിക്ക് മുന്‍പ് കെട്ടിടത്തിന്‍രെ ഉദ്ഘാടനമുണ്ടാവുമെന്നാണ് ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു അറിയിച്ചിട്ടുള്ളത്. ഗ്ലാസ് ക്യാബിന്‍ കൊണ്ട് തിരിച്ചാണ് ഓഫീസുകള്‍. ഇന്റീരിയര്‍ വര്‍ക്കുകളാണ് ഇനി പൂര്‍ത്തിയാവാനുള്ളതെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാലിന്റെ പ്രത്യേക താല്‍പര്യം

മോഹന്‍ലാല്‍ പ്രത്യേക താല്‍പര്യമെടുത്തതിനെത്തുടര്‍ന്നാണ് ഇക്കാര്യം യാഥാര്‍ഥ്യമാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പില്ലാത്ത തരത്തിലുള്ള ആരോപണങ്ങളും വെല്ലുവിളികളുമൊക്കെ തേടിയെത്തുന്നതിനിടയിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്ന അദ്ദേഹത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. കൊച്ചിയിലെ പ്രമുഖ ആശുപത്രികളില്‍ അമ്മ അംഗങ്ങള്‍ക്കായി സൗജന്യ ഡയാലിസിസ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. കെട്ടിടെ ഉദ്ഘാടനത്തിനൊപ്പം ഇതേക്കുറിച്ചുള്ള തീരുമാനവുമുണ്ടായെക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

പ്രളയത്തിനിടയിലെ സഹായം

അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായഹസ്തവുമായി സിനിമാലോകവും എത്തിയിരുന്നു. അമ്മയ്ക്ക് പുറമെ വ്യക്തിഗത സഹായങ്ങളുമായും താരങ്ങളെത്തിയിരുന്നു. തെന്നിന്ത്യന്‍ താരങ്ങളും ബോളിവുഡുമൊക്കെ കേരളത്തിനായി ഒരുമിച്ചിരുന്നു. തുടക്കത്തില്‍ 10 ലക്ഷമായിരുന്നു സഹായമായി നല്‍കിയത്. പിന്നീടാണ് 40 ലക്ഷം നല്‍കിയത്. ഇതോടെയാണ് വിമര്‍ശനങ്ങള്‍ അവസാനിച്ചത്.

ധനശേഖരണത്തിന് പ്രത്യേക പരിപാടി

നവകേരള നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥമായാണ് അമ്മ പ്രത്യേക സ്റ്റേജ് ഷോ നടത്തിയത്. സിനിമാതിരക്കുകളെല്ലാം മാറ്റിവെച്ച് താരങ്ങളെല്ലാം ഈ പരിപാടിക്കായി ഒരുമിച്ചിരുന്നു. ചിത്രീകരണത്തില്‍ നിന്നും താരങ്ങള്‍ ഇടവേളയെടുത്താല്‍ ഭാരിച്ച നഷ്ടമായിരിക്കുമെന്ന് കാണിച്ച് നിര്‍മ്മാതാക്കള്‍ തടസ്സം ഉന്നയിച്ചെങ്കിലും നയപരമായ രീതിയില്‍ ആ വിഷയം പരിഹരിച്ചാണ് ഷോ നടത്തിയത്. അബുദാബിയില്‍ വെച്ചായിരുന്നു പരിപാടി നടത്തിയത്. നേരത്തെ സുനാമി ദുരിതബാധിതരെ സഹായിക്കാനായും ഇത്തരത്തില്‍ ഷോ നടത്തിയിരുന്നു.

ഒന്നാണ് നമ്മളുമായി എത്തിയപ്പോള്‍

പതിവ് പോലെ തന്നെ ഇത്തവണത്തെ സ്‌റ്റേജ് ഷോയ്ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. താരങ്ങളെ വിണ്ണിലിറങ്ങിയപ്പോള്‍ അബുദാബിയും അതാസ്വദിക്കുകയായിരുന്നു. വലിപ്പചെറുപ്പമില്ലാതെ താരങ്ങളെല്ലാം ഒന്നാണ് നമ്മളില്‍ ആടിപ്പാടുകയായിരുന്നു. റിഹേഴ്‌സലിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിമര്‍ശനങ്ങളും വിവാദവും വിയോജിപ്പുകളെല്ലാം മറന്ന് പരിപാടിക്കായി താരങ്ങളെല്ലാം ഒരുമിക്കുകയായിരുന്നു.

നിബന്ധനകളും പാലിച്ചു

വനിതകള്‍ക്കായി പ്രശ്‌ന പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നുവന്നിരുന്നു. ഒന്നാണ് നമ്മളിന് മുന്നോടിയായി സമിതി രൂപീകരിച്ചിരുന്നു. മഞ്ജു വാര്യരെ സമിതിയിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും താരം വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്ത്, ശ്വേത മേനോന്‍, തുടങ്ങിയവരായിരുന്നു സമിതിയിലുണ്ടായിരുന്നത്.

English summary
AMMA organisation own building inauguration

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more