For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരണമാസ് എന്‍ട്രിയോടെ മമ്മൂട്ടി; മുടി നീട്ടി വളര്‍ത്തി പുത്തന്‍ ലുക്ക്, പ്രായം മുപ്പതിലെന്ന് തെളിയിച്ച് താരം

  |

  മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്തു. കാലങ്ങളായിട്ടുള്ള സ്വപ്‌നം പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. പത്ത് കോടിയോളം മുതല്‍ മുടക്കിലൊരുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം താരരാാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്.

  Recommended Video

  ആ ലൂക്ക് ഒന്ന് കാണട്ടെ ഇക്ക..മാസ്ക് ഒന്ന് മാറ്റുമോ ?മാസ്സ് മറുപടി | FilmiBeat Malayalam

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  സോഷ്യല്‍ മീഡിയ പേജുകളില്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് നിറയുന്നത്. എന്നാല്‍ ഇന്നത്തെ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടി സ്വന്തമാക്കിയെന്ന് ഒറ്റ വാക്കില്‍ പറയാം. ചടങ്ങിലേക്ക് സ്വന്തം കാറില്‍ വന്നിറങ്ങിയത് മുതല്‍ ഇത് മമ്മൂട്ടിയാണോ എന്ന് ആരാധകര്‍ക്ക് പോലും സംശയം തോന്നുന്ന തരത്തിലുള്ള ലുക്കിലായിരുന്നു മെഗാസ്റ്റാര്‍. കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം...

  അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ മുന്‍നിര നായകന്മാര്‍ മുതല്‍ എല്ലാവരും എത്തിയിരുന്നു. അതില്‍ രാജകീയ വരവേല്‍പ്പാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ലഭിച്ചത്. 369 എന്ന നമ്പറിലുള്ള ഫോക്‌സ്‌വാഗണ്‍ പോളോ ജിടിഐ എന്ന കാറിലാണ് താരമെത്തിയത്. നേവി ബ്ലൂ കളറിലുള്ള ഷര്‍ട്ടും കൂളിംഗ് ഗ്ലാസും മാസ്‌കും ധരിച്ചാണ് താരമെത്തിയത്. ഒറ്റനോട്ടത്തില്‍ മമ്മൂട്ടി തന്നെയാണോ എന്ന സംശയം പുറത്ത് നിന്ന ആരാധകര്‍ക്കും തോന്നി. മമ്മൂക്ക എന്നുള്ള ആര്‍പ്പുവിളികള്‍ക്കിടയിലൂടെയാണ് താരം അകത്തേക്ക് പ്രവേശിച്ചത്.

  മുടി നീട്ടി വളര്‍ത്തിയ പുത്തന്‍ ഗെറ്റപ്പ് തന്നെയാണ് ഇത്തവണയും ശ്രദ്ധേയം. മുന്നിലേക്കും പുറകിലേക്കുമൊക്കെ നീണ്ട് കിടക്കുന്ന മുടി മാത്രമല്ല കട്ടത്താടിയും മമ്മൂട്ടിയ്ക്കുണ്ട്. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണോ ഇതിന് പിന്നിലെന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും മനോഹരമായെന്ന് തന്നെയാണ് ആരാധകര്‍ക്ക് പറയാനുള്ളത്. രസകരമായ മറ്റൊരു കാര്യം മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് ഓൺലൈൻ ടൂളില്‍ നിന്ന് ലഭിച്ച ചില റിപ്പോര്‍ട്ടുകളാണ്.

  മമ്മൂട്ടിയുടെ ഫോട്ടോസ് പുറത്ത് വരുമ്പോള്‍ സ്ഥിരമായി കേള്‍ക്കാറുള്ള കാര്യമാണ് ഗ്ലാമറ് കൂടി, പ്രായം തോന്നുന്നില്ല എന്നൊക്കെ. ഇത്തവണയും അതേ ചോദ്യത്തിനുള്ള ഉത്തരമാണ് വൈറലാവുന്നത്. 69 വയസുള്ള മമ്മൂട്ടിയെ കണ്ടാല്‍ അത്രയും തോന്നില്ലെന്നാണ് പലപ്പോഴും ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. സഹതാരങ്ങളും അത് മാനിക്കുന്നുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങളിലൊന്ന് ഓൺലൈൻ ടൂളിന്റെ സഹായത്തോടെ പ്രായമെത്രയെന്ന് സെര്‍ച്ച് ചെയ്താല്‍ അത് 30 ആണെന്നേ പറയുകയുള്ളു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഫോട്ടോസ് ശ്രദ്ധേയമായി. മമ്മൂട്ടി ഫാന്‍സ് പേജുകാര്‍ കൂടി രംഗത്ത് വന്നതോടെ ചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

  വളരെ സന്തോഷകരമായ കാര്യമാണ്. എല്ലാവരെയും ഒരിക്കല്‍ കൂടി കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നാണ് ഉദ്ഘാടന ശേഷം മമ്മൂട്ടി പറഞ്ഞത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ എല്ലാവരെയും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നുവെന്ന് പറഞ്ഞ മോഹന്‍ലാല്‍ അമ്മയൊരുക്കുന്ന പുതിയ സിനിമയെ കുറിച്ച് കൂടി പറഞ്ഞിരുന്നു. ട്വന്റി ട്വന്റി പോലൊരു സിനിമയാണ് വരാനിരിക്കുന്നത്. ഏകദേശം 135 ഓളം താരങ്ങളായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുകയും ചെയ്തു.

  English summary
  Amma's New Building Inauguration: Megastar Mammootty's Grand Entry Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X