For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിങ്ങളാണ് ഏറ്റവും നല്ല ഭർത്താവ്, നന്ദി പറയാൻ വാക്കുകളില്ല'; ​ഗോപി സുന്ദറിനെ പ്രശംസിച്ച് മതിയാവാതെ അമൃത!

  |

  സം​ഗീത സംവിധായകൻ, ​ഗായകൻ എന്നീ നിലകളിൽ തിളങ്ങുന്ന ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷ് അവരുടെ പ്രണയം പരസ്യപ്പെടുത്തിയത് കുറച്ച് നാളുകൾക്ക് മുമ്പാണ്. നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമൃത വർഷങ്ങളായി കുടുംബത്തോടൊപ്പമാണ് താമസം.

  മുമ്പൊന്നും പ്രണയത്തെ കുറിച്ചോ മറ്റൊരു വിവാഹത്തെ കുറിച്ചോ സംസാരിക്കുകയോ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയോ അമൃത ചെയ്തിട്ടില്ല. അതിനാൽ തന്നെ പെട്ടന്ന് ഒരു ദിവസം അമൃത പ്രണയം പരസ്യപ്പെടുത്തിയപ്പോൾ ആരാധകരെല്ലാം അതിശയിച്ചു.

  Also Read: തന്മാത്രയിലെ കിസ്സിംഗ് സീൻ എടുക്കുന്നതിന് മുമ്പേ ലാലേട്ടൻ എന്നോട് ക്ഷമ പറഞ്ഞു: മീര വാസുദേവ് ​

  ഗോപി സുന്ദറുമായാണ് പ്രണയമെന്ന് കൂടി അറിഞ്ഞാൽ ആരാധകർ കൂടുതൽ സർപ്രൈസായി. അടുത്തിടെ ഇരുവരും പഴനി ക്ഷേത്രത്തിൽ പോയി പൂമാലയിട്ട് നിൽക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു. ഇതോടെ ഇരുവരും വിവാഹിതരായോ എന്നുള്ള ചോദ്യവും ആരാധകരിൽ നിന്നും ഉയർന്നിരുന്നു.

  ഇപ്പോൾ ​ഗോപിയും അമൃതയും ഒരുമിച്ചാണ് സം​ഗീതത്തിന് വേണ്ടി പ്രവർത്തിക്കുന്നത്. ​ഗോപി സുന്ദറിന്റെ സഹായത്തോടെ ഒരു തെലുങ്ക് ​ഗാനവും അടുത്തിടെ അമൃതയ്ക്ക് ആലപിക്കാനായിരുന്നു. കഴിഞ്ഞ ദിവസമാണ് അമൃത 32 ആം പിറന്നാൾ ആഘോഷിച്ചത്.

  Also Read: പ്ലസ്ടു കഴിഞ്ഞുടൻ വിവാഹിതയായി; സിനിമയിലെ വിവാഹവും ഹണിമൂണുമാണെന്ന് കരുതി, വിവാഹമോചനത്തെ കുറിച്ച് ശാലിനി നായർ

  പുതിയ ജീവിത പങ്കാളിയായ ​ഗോപി സുന്ദറിനൊപ്പമായിരുന്നു അമൃതയുടെ ​ഗംഭീര പിറന്നാൾ ആഘോഷം. സർപ്രൈസ് പാർട്ടി അമൃതയ്ക്കായി ​ഗോപി സുന്ദർ ഒരുക്കിയത് സഹോദരി അഭിരാമിയുടേയും സഹായത്തോടെയായിരുന്നു.

  അർധരാത്രിയിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോകൾ അമൃതയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

  ഇപ്പോൾ ​ഗംഭീര പിറന്നാൾ ആഘോഷം തനിക്ക് വേണ്ടി ഒരുക്കിയ ഭർത്താവിന് നന്ദി പറഞ്ഞ് അമൃത എഴുതിയ കുറിപ്പാണ് വൈറാലാകുന്നത്. 'ഓ... ഗോപി സുന്ദർ എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്ക് നൽകിയ സന്തോഷത്തിനും സർപ്രൈസിനും നന്ദി പറയാൻ വാക്കുകളില്ല.'

  'ഇത് എക്കാലത്തെയും മികച്ച ഏറ്റവും മികച്ച ജന്മദിനമായിരുന്നു എനിക്ക്. നിങ്ങൾ എന്റെ പ്രത്യേക ദിവസം ഒരു സ്വപ്നംപോലെ സുന്ദരമാക്കി. എന്റെ ഭർത്താവേ... നിങ്ങളാണ് ഏറ്റവും മികച്ചത്.'

  'നന്ദി നന്ദി നന്ദി. പരിശ്രമങ്ങൾക്കും ആസൂത്രണങ്ങൾക്കും നിങ്ങളുടെ സ്ക്വാഡിന് പ്രത്യേക നന്ദിയും ആലിംഗനങ്ങളും... എന്റെ സഹോദരി അഭി എന്നത്തേയും പോലെ.. അവിശ്വസനീയം.'

  'ഒരിക്കൽ കൂടി പറയട്ടെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു' ​ഗോപി സുന്ദർ അമൃത കുറിച്ചു. നിരവധി പേരാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആശംസകൾ നേർന്ന് എത്തുന്നത്. പ്രണയം പരസ്യപ്പെടുത്തിയപ്പോൾ മുതൽ കടുത്ത സൈബർ അറ്റാക്കാണ് അമൃതയ്ക്കും ​ഗോപി സുന്ദറിനും നേരെ നടക്കുന്നത്.

  പലപ്പോഴും ഇതിൽ പ്രതിഷേധിച്ച് ഇരുവരും രം​ഗത്തെത്തുകയും ചെയ്തിരുന്നു. അടുത്തിടെ അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ച് പാടി അഭിനയിച്ച ഇൻസ്റ്റാഗ്രാം വൺ മിനിറ്റ് മ്യൂസിക് വീഡിയോ വൈറലായിരുന്നു.

  ഓലെലെ എന്ന ഗാനമാണ് ഇരുവരും പുറത്തുവിട്ടത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.

  ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ഹരിനാരായണൻ ബികെയാണ്. സാമൂഹിക മാധ്യമങ്ങളിൽ ഈ ഗാനം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു.

  ഇരുവരും ഒന്നിച്ച് ചെയ്ത പ്രണയ ഗാനത്തിന്റെ പ്രോമോ ദിവസങ്ങൾക്ക് മുമ്പ് പങ്കുവെച്ചിരുന്നു. ഇരുവരും പാടി അഭിനയിച്ച തൊന്തരവ എന്ന ഗാനത്തിന്റെ പ്രോമോയാണ് പങ്കുവെച്ചത്.

  ചിത്രത്തിന്റെ പ്രോമോ ഗാനവും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 'പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്...' എന്ന അടികുറുപ്പോടെയാണ് സോഷ്യൽ മീഡിയയിൽ അമൃതയും ​ഗോപി സുന്ദറും പ്രണയം പരസ്യപ്പെടുത്തിയത്.

  Read more about: amrutha suresh
  English summary
  Amritha Suresh Cant Stop Praising Her Husband Gopi Sundar, Says He Is The Best
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X