For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവ്', പ്രിയതമനെ മാറോട് ചേർത്ത് അമൃത സുരേഷ്; നിറകയ്യടി

  |

  അമൃത സുരേഷും ഗോപി സുന്ദറും ഇന്ന് മലയാളികൾക്ക് സുപരിചിതരായ താരജോഡികളാണ്. മ്യൂസിക്ക് റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ താരമാണ് അമൃത സുരേഷ്. ഗോപി സുന്ദറാകട്ടെ, സംഗീതാസ്വാദകർക്ക് നിരവിധി ഹിറ്റ് പാട്ടുകൾ സമ്മാനിച്ച സംഗിത സംവിധായകനും. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം സോഷ്യൽ മീഡിയ അറിഞ്ഞത്. പിന്നാലെ സദാചാരവാദികളെല്ലാം ഇവർക്കെതിരെ വിമർശനങ്ങളുമായി രംഗത്ത് വന്നു.

  ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചാലുടൻ വിമർശനങ്ങളുടെ പെരുമഴ ഇപ്പോൾ കാണാറുണ്ട്. പല കാരണങ്ങളാണ് സദാചാരവാദികൾ ഉന്നയിക്കുന്നത്. പക്ഷെ ഇവരുടെ വിമർശനങ്ങൾക്കൊന്നും ചെവികൊടുക്കാതെ തങ്ങളുടെ ജീവിതം ഓരോ നിമിഷവും സന്തോഷമാക്കുകയാണ് അമൃതയും ഗോപി സുന്ദറും.

  എന്താണ് താരജോഡികൾ നേരിടുന്ന പ്രധാന ചോദ്യം? 'ആദ്യം ഒരു സത്രീയെ വിവാഹം ചെയ്യുകയും പിന്നീട് പത്ത് വർഷത്തോളം കാലം മറ്റൊരു സ്ത്രീക്കൊപ്പം ലിവിങ് റിലേഷനിൽ കഴിയുകയും ചെയ്ത വ്യക്തിയെ മാത്രമെ പ്രണയിക്കാൻ കിട്ടിയുള്ളോ', മിക്കപ്പോഴും അമൃതയാണ് ഈ ചോദ്യം നേരിടുന്നത്.

  Also Read: പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ മതം പ്രശ്‌നമായി, കുഞ്ഞിന്റെ പേര് നേരത്തെ തീരുമാനിച്ചിരുന്നു; ശിഖയും ഫൈസലും

  എന്തായാലും പുറമെ നിന്നുള്ള അപസ്വരങ്ങൾക്ക് ഇരുവരും ശ്രദ്ധകൊടുക്കാറില്ല. ഒരുമിച്ചുള്ള യാത്രകളും സംഗീത പരിപാടികളും കൊണ്ട് ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് ഇവർ. സമൂഹമാധ്യമങ്ങളിൽ സജീവമായതുകൊണ്ട് അമൃത-ഗോപി സുന്ദർ ജോഡിയുടെ പുതിയ വിശേഷങ്ങളെല്ലാം ആരാധകർ സമയാസമയം അറിയുന്നുണ്ട്.

  കഴിഞ്ഞ ദിവസം അമ‍ൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതും. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രത്തിൽ ഭർത്താവ് എന്ന് എഴുതി ഗോപി സുന്ദറിനെ മെൻഷൻ ചെയ്തിരിക്കുകയാണ് താരം. ആദ്യമായാണ് ഭർത്താവെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ ഗോപി സുന്ദറിൻ്റെ ചിത്രം അമൃത പങ്കുവെക്കുന്നത്.

  Also Read: അനിയത്തിപ്രാവിലേക്ക് ആദ്യം പരിഗണിച്ചത് നടൻ കൃഷ്ണയെയോ? വിശദീകരണവുമായി ഫാസിൽ

  കഴിഞ്ഞ ദിവസം ഗോപി സുന്ദർ പങ്കുവെച്ച അമൃതയുടെ ചിത്രവും ശ്രദ്ധ നേടിയിരുന്നു. 'സൂര്യകാന്തിപ്പൂക്കൾക്കിടയിൽ പാറി നടക്കുന്ന ചിത്രശലഭം, എന്റെ ബട്ടർഫ്‌ളൈ' എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ വീഡിയോ പങ്കുവെച്ചത്. 'എന്നെ പാറിപ്പറന്ന് നടക്കാൻ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടവന് നന്ദി' എന്ന് പറഞ്ഞ് അമൃതയും ആ ചിത്രം പങ്കുവെച്ചു. ഗോപി സുന്ദറും അമൃതയും പങ്കിട്ട വീഡിയോ നിമിഷനേരം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.

  അടുത്തിടെ ജീവിതം തിരികെ പിടിച്ചതിനെക്കുറിച്ചുള്ള അമൃതയുടെ തുറന്നുപറച്ചിലും സ്വീകാര്യത നേടിയിരുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിനെക്കുറിച്ച് അമൃത പറഞ്ഞത്. 'എന്റെ ജീവിതത്തെക്കുറിച്ചോ, ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചോ എവിടെയും ഞാൻ തുറന്നുപറഞ്ഞിട്ടില്ല, എന്നിട്ടും ആളുകൾ പല തരത്തിലുള്ള കഥകളാണ് മെനഞ്ഞ് ഉണ്ടാക്കുന്നത്.

  തിരിച്ച് പ്രതികരിക്കാത്തത് കൊണ്ട് അവരത് തുടരുന്നു. എന്നെക്കുറിച്ച് വല്ലതും പറഞ്ഞ് സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ അത് തുടരട്ടെ. ഇപ്പോഴത്തെ ജീവിതത്തിൽ സമാധാനവും സന്തോഷവുമുണ്ട്', അമൃത വ്യക്തമാക്കി.

  Also Read: 'വിവാഹം നടക്കാൻ പോകുന്നില്ല, ഒരുക്കങ്ങൾ നടത്തിക്കോട്ടെയെന്ന് ചോദിച്ച് ഇനി ആരും വിളിക്കേണ്ട'; നിത്യാ മേനോൻ!

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  'എൻ്റെ മകൾക്ക് കാര്യങ്ങളൊക്കെ മനസ്സിലാകുന്ന പ്രായമാണ്. എന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെല്ലാം അവളും കാണുന്നുണ്ട്. അമ്മ അങ്ങനെയല്ലെന്ന് എനിക്കറിയാലോ, പിന്നെന്തിനാണ് വിഷമിക്കുന്നതെന്ന് അവൾ ചോദിക്കാറുണ്ട്. ഏത് കാര്യം വന്നാലും അവൾ വിളിക്കാറുണ്ട്. ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അവളുടെ സമ്മതം വാങ്ങിയാണ് ബന്ധം മുന്നോട്ട് കൊണ്ട് പോയത്. ഞാനൊന്ന് നോക്കട്ടെന്നായിരുന്നു അവൾ ആദ്യം പറഞ്ഞത്. അവൾക്കും സന്തോഷമാണിപ്പോൾ', അമൃത പറഞ്ഞു.

  സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ നേരിടുന്നതിനൊപ്പം ഇരുവർക്കും പിന്തുണയുമായും നിരവധി പേർ എത്തുന്നുണ്ട്. എന്തായാലും വിമർശനങ്ങളെ ഗൗനിക്കാതെ സ്വന്തം ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ് ഗോപിയും അമൃതയും.

  Read more about: amrutha suresh
  English summary
  Amrutha Suresh latest photo with mentioned Gopi Sundar as husband Goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X