For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോയ്ഫ്രണ്ടിനോട് എല്ലാ കാര്യങ്ങളും പറയാറുണ്ടോ? അവന് ഭയങ്കര സ്‌നേഹമാണെന്ന് നടി അനാര്‍ക്കലി മരക്കാര്‍

  |

  ആനന്ദം എന്ന ചിത്രത്തിലെ മിണ്ടാപൂച്ചയായ ദര്‍ശന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി വാങ്ങിയ നടിയാണ് അനാര്‍ക്കലി മരക്കാര്‍. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാള പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാവാന്‍ അനാര്‍ക്കലിയ്ക്ക് സാധിച്ചിരുന്നു. ശക്തമായ നിലപാടുകളില്‍ ഉറച്ച് നില്‍ക്കാറുള്ള അനാര്‍ക്കലിയുടെ ഫോട്ടോഷൂട്ടാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.

  ഇത്തരം വിമര്‍ശനങ്ങളാണ് തന്നെ പോലെയുള്ളവരെ വളര്‍ത്തുന്നതെന്നാണ് അനാര്‍ക്കലി ഇപ്പോള്‍ പറയുന്നത്. തനിക്കൊരു പ്രണയമുണ്ടെന്നും കല്യാണത്തിന് വീട്ടില്‍ നിര്‍ബന്ധമുണ്ടെങ്കിലും ഉടനെ വിവാഹമുണ്ടാവില്ലെന്നും ബോയ്ഫ്രണ്ടിനെ കുറിച്ചുമൊക്കെ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് അനാര്‍ക്കലി ഇപ്പോള്‍.

  ഇപ്പോള്‍ കമ്മിറ്റഡ് ആണ്. അദ്ദേഹത്തോട് എന്തും പറയാനൊന്നും പറ്റില്ല. കുറച്ച് കാര്യങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണം. പക്ഷേ ഭയങ്കര സ്‌നേഹമാണ് അവനെന്ന് അനാര്‍ക്കലി പറയുമ്പോള്‍ അദ്ദേഹത്തോട് എന്തെങ്കിലും കാര്യം മറച്ച് വെക്കാറുണ്ടോ എന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. അങ്ങനെ മറച്ച് വെക്കുന്ന കാര്യങ്ങളൊന്നുമില്ല. പിന്നെ എന്റെ ചില സ്വാഭാവങ്ങള്‍ അവന് ഇഷ്ടമല്ല. അങ്ങനെയുള്ള കാര്യങ്ങള്‍ പറയേണ്ടെന്ന് വെക്കും. അത് പറഞ്ഞ് വെറുതേ വഴക്ക് ഉണ്ടാക്കണ്ടല്ലോ എന്നാണ് കരുതാറുള്ളത്.

  അവനുമായി കുഴപ്പങ്ങളൊന്നുമില്ല. സിങ്കാണ്, പക്ഷേ ഞാന്‍ കുഴപ്പമുണ്ടാക്കിയാലേ ഉള്ളുവെന്നാണ് അവന്‍ പറയുന്നത്. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരാണെന്നും അനാര്‍ക്കലി പറയുന്നു. കല്യാണത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ ചോദിക്കുന്നത് എന്റെ ഉമ്മയാണ്. ഇപ്പോള്‍ ഞാനും ഉമ്മയും തമ്മില്‍ എന്തെങ്കിലും വഴക്കുണ്ടാക്കി കഴിഞ്ഞാല്‍ നീ ഇങ്ങോട്ട് വാ... നിന്റെ കല്യാണം നടത്തിയിട്ടേ ഉള്ളു കാര്യമെന്നാണ് പറയുക. നീ കല്യാണം കഴിഞ്ഞിട്ട് എങ്ങോട്ടേലും പോയിക്കോ.. എന്നൊക്കെയാണ് ഉമ്മ പറയുന്നത്. ഞാനും വിചാരിക്കും എന്തിനാണ് എപ്പോഴും കല്യാണത്തെ കുറിച്ച് പറയുന്നതെന്ന്.

  ശരിക്കും ഞാന്‍ പുറത്തൊക്കെ പോയാല്‍ ചിലപ്പോള്‍ ഒന്ന് രണ്ട് ദിവസം താമസിച്ചിട്ടൊക്കെയാണ് തിരികെ വരാറുള്ളത്. ബോയ്ഫ്രണ്ടിന്റെ കൂടെയാണ് പോയതെന്ന് ഉമ്മയ്ക്ക് അറിയാം. അതോണ്ട് കല്യാണം ഉറപ്പിക്കാം. അതാവുമ്പോള്‍ നിനക്ക് ഏത് സമയത്തും അവന്റെ അങ്ങ് നില്‍ക്കാലോ. എന്ത് പറഞ്ഞാലും അവസാനം എന്റെ കല്യാണം ഉറപ്പിക്കുന്നതിലേക്ക് എത്തും. എന്നെ എങ്ങനെലും ഒന്ന് പറഞ്ഞ് വിട്ടാല്‍ മതി ഉമ്മയ്ക്ക് എന്നായിരിക്കുകയാണ്. ഞങ്ങള്‍ രണ്ടാളും ഒരേ പ്രായമാണ്. കല്യാണം കഴിക്കാനുള്ള സമയമായിട്ടില്ല.

  ഉമ്മ ഇതിനോടകം എട്ട് സിനിമകളില്‍ അഭിനയിച്ചു. ഞാനിത് വരെ നാല് സിനിമകളിലേ ഉള്ളു. ഉമ്മ എന്നെ കടത്തി വെട്ടിരിക്കുകയാണ്. ഇപ്പോള്‍ പരസ്യങ്ങളിലൊക്കെ അഭിനയിക്കുന്നുണ്ട്. ഏറ്റവും പുതിയതായി അനു സിത്താരയുടെ ഒക്കെ അമ്മയായി ഒരു പരസ്യം ചോദിച്ചിരുന്നു. എപ്പോഴും നടി ആയിരിക്കാനൊന്നും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നല്ല വേഷം കിട്ടിയാല്‍ ചെയ്യും. ഇത്രയും നാള്‍ അതിന് വേണ്ടി കുറച്ച് വെയിറ്റ് ചെയ്തു. പക്ഷേ പ്രതീക്ഷിച്ചത് പോലെ ഒന്നും കിട്ടിയിട്ടില്ല. പിന്നെ ഞാന്‍ വിചാരിച്ചു ഇനി അതിന്റെ പുറകേ നടന്നിട്ടൊന്നും കാര്യമില്ലെന്ന്.

  ആരാധകര്‍ കാത്തിരുന്ന മറുപടിയുമായി തൃഷ | Filmibeat Malayalam

  സിനിമയിലൊരു ചാന്‍സ് കിട്ടുന്നതിന് വേണ്ടി ഞാനങ്ങനെ ശ്രമിക്കാറില്ല. സംവിധായകന്മാരോട് പോയി ചാന്‍സ് ചോദിക്കുകയോ മറ്റുള്ള ശ്രമങ്ങളൊന്നും എന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറില്ല. അങ്ങോട്ട് പോയി റോള്‍ ചോദിക്കാതെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഇങ്ങോട്ട് വരട്ടെ എന്ന് ചിന്തിക്കുന്നൊരാളാണ് ഞാന്‍. അതിന്റെ ഒരു പ്രശ്‌നമുണ്ട്. അങ്ങോട്ട് പോയി ചോദിക്കാനൊരു ചടപ്പാണ്. ഒന്ന് രണ്ട് പോരോടൊക്കെ ഞാന്‍ ചോദിച്ചിട്ടുണ്ട്. കുറേ ചോദിക്കുമ്പോഴും ഒരു ബുദ്ധിമുട്ടാണ്.

  English summary
  Anandam Movie Fame Anarkali Marikar Opens Up Her Boyfriend
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X