For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടുകാരെപ്പോലും അറിയിക്കാതെ ആഞ്ജനേയനൊപ്പം ഇറങ്ങി, അന്നത്തെ യാത്രയെക്കുറിച്ച് അനന്യ!

  |

  വികെ പ്രകാശ് സംവിധാനം ചെയ്ത പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് അനന്യ അഭിനയരംഗത്തേക്ക് എത്തിയത്. ജയസൂര്യ, സക്ന്ദ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. നേരത്തെ പൈ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ ബാലതാരമായും താരം അഭിനയിച്ചിരുന്നു. മലയാളത്തില്‍ നായികയായി തുടക്കം കുറിച്ചതിന് പിന്നാലെ തമിഴകത്തും താരം വരവറിയിച്ചിരിച്ചിരുന്നു. മലയാളികള്‍ക്ക് മാത്രമല്ല തമിഴകത്തിനും ഏറെ പ്രിയപ്പെട്ട താരമാണ് അനന്യ.

  വ്യത്യസ്തമാര്‍ന്ന സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരം യാത്രകളെ ഇഷ്ടപ്പെടുന്നയാളാണ്. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ നടത്തിയ യാത്രയെക്കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വ്യക്തമാക്കിയത്. അധികം തയ്യാറെടുപ്പുകളില്ലാതെ പോയതിനാല്‍ അവിടയെത്തിയതിന് ശേഷമാണ് വീട്ടിലേക്ക് പോലും വിളിച്ച് ഇതേക്കുറിച്ച് സംസാരിച്ചതെന്ന് താരം പറയുന്നു. അന്ന് നടത്തിയ യാത്രയെക്കുറിച്ച് താരം പറഞ്ഞതെന്താണെന്നറിയാന്‍ ആകാംക്ഷയില്ലേ? ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  പ്ലാന്‍ ചെയ്യാതെ പോയ യാത്ര

  പ്ലാന്‍ ചെയ്യാതെ പോയ യാത്ര

  യാത്രയെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്? മറ്റെല്ലാ തിരക്കുകളും മാര്രി വെച്ച് ഇടയ്‌ക്കൊരു യാത്ര പോവാന്‍ അഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. താരങ്ങളും ഇതേ അഭിപ്രായക്കാരാണ്. സിനിമയുമായി ബന്ധപ്പെട്ട് വ്യത്യസ്ത സത്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും ജോലിയുടെ ഭാഗമായതിനാല്‍ പലപ്പോഴും യാത്ര ആസ്വദിക്കാന്‍ താരങ്ങള്‍ക്ക് കഴിയാറില്ല. നേരത്തെ നടത്തുന്ന തയ്യാറെടുപ്പുകള്‍ മാത്രമായി അവശേഷിച്ച എത്രയോ യാത്രകളെക്കുറിച്ച് പലര്‍ക്കും പറയാനുണ്ടാവും. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ യാത്രാനുഭവത്തെക്കുറിച്ചാണ് അനന്യ പറയുന്നത്.

  സാഹസിക യാത്രയായിരുന്നു അത്

  സാഹസിക യാത്രയായിരുന്നു അത്

  വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ല അനന്യ. ഭര്‍ത്താവ് ആഞ്ജയനേയനോടൊപ്പം യാത്രകള്‍ നടത്തി ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് താരം. യാത്രയുടെ കാര്യത്തില്‍ തന്റെ അതേ താല്‍പര്യം തന്നെയാണ് അദ്ദേഹത്തിനുമുള്ളതെന്ന് താരം പറയുന്നു. അതിനാല്‍ത്തന്നെ ഹിമാലയത്തിലേക്ക് പോയാലോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഒപ്പമിറങ്ങിയത്. ഒരു സ്വെറ്റര്‍ പോലും കരുതിയില്ലായിരുന്നു അന്ന്.

  നാളുകളായുള്ള സ്വപ്നം

  നാളുകളായുള്ള സ്വപ്നം

  യാത്രയെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം മനസ്സില്‍ സ്വപ്‌നമായി അവശേഷിച്ചിരുന്ന യാത്രയായിരുന്നു ഹിമലായത്തിലേക്ക് നടത്തിയ യാത്ര. ഹിമാലയത്തിലേക്ക് പോയാലോ എന്ന് ചോദിച്ചപ്പോള്‍ ആഞ്ജനേയന്‍ സമ്മതം മൂളിയതോടെ ഡല്‍ഹി വഴി കേദാര്‍നാഥിലേക്കും അവിടെ നിന്ന് ബദരിനാഥിലേക്കും തിരിക്കുകയായിരുന്നു. വെള്ളപ്പൊക്കം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞായിരുന്നു തങ്ങള്‍ അവിടേക്ക് പോയതെന്ന് അനന്യ പറയുന്നു.

  ക്ഷേത്രത്തിലേക്ക് പോകണമെന്ന ആഗ്രഹം

  ക്ഷേത്രത്തിലേക്ക് പോകണമെന്ന ആഗ്രഹം

  ഹിമാലയത്തിലെ ക്ഷേത്രങ്ങളില്‍ പോകണമെന്നുറപ്പിച്ചാണ് യാത്ര ആരംഭിച്ചത്. എന്നാല്‍ അവിടെയത്തിയപ്പോള്‍ അത്ര നല്ല അവസ്ഥയായിരുന്നില്ല. റോഡ് പണി നടക്കുന്നതിനാല്‍ കേദാര്‍നാഥിലേക്ക് പോവാന്‍ വാഹനമൊന്നും ലഭിക്കാത്ത അവസ്ഥയായിരുന്നു. അന്നത്തെ ദിവസം കനത്ത മഞ്ഞുവീഴ്ചയുമുണ്ടായിരുന്നു. അന്ന് താഴ്‌വാരത്തില്‍ കഴിഞ്ഞതിന് ശേഷം അടുത്ത ദിവസമാണ് ക്ഷേത്രത്തിലേക്ക് പോയത്.

  ഹെലികോപ്റ്റര്‍ യാത്ര

  ഹെലികോപ്റ്റര്‍ യാത്ര

  റോഡ് മാര്‍ഗമുള്ള യാത്ര സാധ്യമല്ലാത്തതിനാല്‍ ഹെലികോപ്റ്റര്‍ യാത്ര തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയായിരുന്നു അവര്‍ തങ്ങളെ വിട്ടത്. അഞ്ച് പേര്‍ക്കുള്ള സ്ഥലമായിരുന്നു അതിലുണ്ടായിരുന്നത്. വരുന്നത് വരട്ടെ എന്ന് മനസ്സിലുറപ്പിച്ചായിരുന്നു അന്ന് യാത്ര തുടര്‍ന്നത്. അവിടെ എത്തിയതിന് ശേഷമാണ് അമ്മയെ വിളിച്ച് യാത്രയെക്കുറിച്ച് സൂചിപ്പിച്ചതെന്നും താരം വ്യക്തമാക്കുന്നു.

  മറക്കാന്‍ കഴിയില്ല

  മറക്കാന്‍ കഴിയില്ല

  ജീവിതത്തില്‍ ഇതുവരെ നടത്തചിയ യാത്രകളില്‍ ഏറെ മറക്കാനാവാത്ത അനുഭവമായിരുന്നു ഹിമാലയന്‍ യാത്ര സമ്മാനിച്ചത്. ബദരിനാഥും കേദാര്‍നാഥും സമ്മാനിച്ച അനുഭവം ഒരിക്കലും മറക്കാനാവില്ല. സിങ്കപ്പൂര്‍, മലേഷ്യ, ദുബായ് തുടങ്ങി ഒട്ടനവധി സ്ഥലങ്ങളിലേക്ക് താരം യാത്ര നടത്തിയിട്ടുണ്ട്.

  സിനിമയില്‍ സജീവമാവുന്നു

  സിനിമയില്‍ സജീവമാവുന്നു

  നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് അനന്യ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരം. ആഞ്ജനേയനുമായുള്ള വിവാഹത്തോടെ താരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു ഇരുവരും ഒന്നിച്ചത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു ഇരുവരും.

  English summary
  Ananya about her favourite journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X