For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആശ ശരത്തിന്റെ വീട്ടില്‍ അഭയം തേടി അനന്യ! ടൊവിനോയ്ക്ക് പിന്നാലെ ആസിഫും നേരിട്ടെത്തി!

  By Nimisha
  |

  മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ മഴ നിര്‍ത്താതെ പെയ്തപ്പോള്‍ കേരളം ഒന്നടങ്കം ഭയത്തിലാവുകയായിരുന്നു. ഉരുള്‍പൊട്ടലും വെള്ളപ്പൊക്ക ഭീഷണിയുമൊക്കെയായി നിരവധി പേരാണ് തങ്ങളുടെ സര്‍വ്വവും ഉപേക്ഷിച്ച് ക്യാംപുകളിലേക്ക് എത്തിയത്. ഒരായുസ്സിന്റെ സമ്പാദ്യം മഴയ്‌ക്കൊപ്പം ഒലിച്ചുപോവുന്നത് കണ്ടപ്പോള്‍ നെഞ്ച് തകര്‍ന്ന് വിലപിക്കുകയായിരുന്നു പലരും. മഴക്കെടുതിയില്‍ നിന്നും കരകയറാനുള്ള നെട്ടോട്ടത്തിലാണ് കേരളം.

  സര്‍ക്കാരിനൊപ്പം സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കേരളത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തെന്നിന്ത്യന്‍ സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കിയും ക്യാംപുകളിലേക്ക് വേണ്ട സഹായങ്ങളെത്തിച്ചുമാണ് താരങ്ങളെത്തിയത്. താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ സുപ്രധാന വിവരങ്ങള്‍ കൈമാറിയിരുന്നു. മമ്മൂട്ടിയും ജയസൂര്യയും കൊച്ചിയിലെ ക്യാംപുകള്‍ സന്ദര്‍ശിച്ചിരുന്നു. ക്യാംപുകളിലേക്ക് വേണ്ട സാധനങ്ങള്‍ എത്തിക്കുന്നതിനായി വനിതാ താരങ്ങളും മുന്നിട്ടിറങ്ങിയിരുന്നു. തൃശ്ശൂരിലെ വിവിധ ക്യാംപുകളിലേക്ക് സാധനങ്ങളുമായി നേരിട്ടെത്തിയാണ് ടൊവിനോ ഞെട്ടിച്ചത്. താരത്തിന് പിന്നാലെ കൂടുതല്‍ പേര്‍ ഈ ദൗത്യത്തിനായി ഇറങ്ങിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  യാത്രയിലൂടനീളം നിസഹായരായ ആളുകളെ കണ്ടു! അതിഭീകരമായ അവസ്ഥയാണിതെന്ന് സയനോര

  അരിച്ചാക്കും ചുമന്ന് ക്യാംപുകളിലേക്ക്

  അരിച്ചാക്കും ചുമന്ന് ക്യാംപുകളിലേക്ക്

  യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ തന്റെ നിലപാടുകളും കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് താരം ചുട്ട മറുപടി നല്‍കാറുണ്ട്. ഫേസ്ബുക്കിലൂടെ ശക്തമായ പിന്തുണയാണ് ഈ താരത്തിന് ലഭിക്കുന്നത്. മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി ടൊവിനോയും നേരിട്ടെത്തിയിരുന്നു.

  വീട്ടില്‍ താമസിക്കാം

  വീട്ടില്‍ താമസിക്കാം

  വീട് നഷ്ടപ്പെട്ടവര്‍ക്ക് തന്റെ വീട്ടില്‍ താമസിക്കാമെന്നും കറന്റ് ഇല്ല എന്ന ഒരൊറ്റ പ്രശ്‌നം മാത്രമേ അവിടെയുള്ളൂവെന്നും താരം പറഞ്ഞിരുന്നു. പച്ചക്കറിയും അരിച്ചാക്കും ചുമന്ന് ഇരിങ്ങാലക്കുടയിലെ ക്യാംപിലേക്കെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവിധ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ ശേഖരിച്ച് നേരിട്ടേല്‍പ്പിക്കുകയായിരുന്നു താരം. ഫേസ്ബുക്ക് ലൈവിലൂടെ താരം കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

  വിമര്‍ശകന്റെ വായടിപ്പിച്ച മറുപടി

  വിമര്‍ശകന്റെ വായടിപ്പിച്ച മറുപടി

  മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കിയ താരസംഘടനയുടെ നടപടിയെ വിമര്‍ശിച്ച ആളിന് കൃത്യമായ മറുപടി താരം നല്‍കിയിരുന്നു. അന്‍പോട് കൊച്ചിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രവര്‍ത്തനങ്ങളില്‍ താനും പങ്കുചേരുമെന്ന് അറിയിച്ച വീഡിയോയ്ക്ക് താഴെയായിരുന്നു ഒരാള്‍ പരിഹാസവുമായി എത്തിയത്. മറ്റുള്ളവര്‍ എന്ത് ചെയ്തുവെന്ന് നോക്കാതെ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം ചെയ്യൂ, നിങ്ങളെപ്പോലുള്ളവര്‍ കാരണമാണ് ഇതൊക്കെ ചര്‍ച്ചയാവുന്നത്. നേരത്തെയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ താന്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും താരം വ്യക്തമാക്കിയിരുന്നു.

   ശക്തമായ പിന്തുണയുമായി സോഷ്യല്‍ മീഡിയ

  ശക്തമായ പിന്തുണയുമായി സോഷ്യല്‍ മീഡിയ

  തിരശ്ശീലയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും താന്‍ ക്ലാസാണെന്ന് തെളിയിച്ച ടൊവിനോയ്ക്ക് ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാളായാണ് താരം ഇടപെട്ടത്. മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ഇതെന്ന് ആരാധകരും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ താരങ്ങള്‍ നേരിട്ട് ക്യാംപുകളിലേക്കെത്തിയത്.

   ആസിഫും ബാലു വര്‍ഗീസുമെത്തി

  ആസിഫും ബാലു വര്‍ഗീസുമെത്തി

  കൊച്ചിയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായമെത്തിക്കുകയെന്ന ദൗത്യവുമായി ആസിഫ് അലിയും ബാലു വര്‍ഗീസുമെത്തിയിരുന്നു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നതിനായി താരങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇവരുടെ അഭ്യര്‍ത്ഥനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

   അനന്യയുടെ അഭ്യര്‍ത്ഥന

  അനന്യയുടെ അഭ്യര്‍ത്ഥന

  കേരളത്തിലെ വിവിധ ജില്ലകളിലായി ശക്തമായി പെയ്ത മഴയില്‍ താരങ്ങളുടെ വീടുകളിലും വെള്ളം കയറിയിരുന്നു. മല്ലിക സുകുമാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മുന്ന, അനന്യ എന്നിവര്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. വീടിന്റെ താഴത്തെ നില പൂര്‍ണ്ണമായി മുങ്ങി ഒന്നാം നിലയിലേക്ക് വെള്ളം കയറിയതോടെയാണ് അനന്യയും കുടുംബവും സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്. ഫേസ്ബുക്ക് ലൈവിലൂടെ താരം കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

  ആശ ശരത്തിന്റെ വീട്ടില്‍

  ആശ ശരത്തിന്റെ വീട്ടില്‍

  ആശ ശരത്തിന്റെ വീട്ടിലേക്കാണ് അനന്യ മാറിയത്. തന്റെ വീട് വെള്ളത്തിലായെന്നും തന്റെ ബന്ധുക്കളുടെ വീട്ടിലും വെള്ളം കയറിയെന്നും ദൈവാനുഗ്രഹം കൊണ്ട് ഇപ്പോള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചേര്‍ന്നുവെന്നും താരം പറഞ്ഞിരുന്നു. മനസ്സ് മരവിച്ച അവസ്ഥയിലാണ്. എങ്ങനെ മുന്നോട്ട് പോവുമെന്നറിയില്ലെന്നും വെള്ളപ്പൊക്കത്തില്‍ പെട്ടുപോയവര്‍ക്ക് അഭയം നല്‍കാനുള്ള സന്മനസ്സ് എല്ലാവരും കാണിക്കണമെന്നും താരം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

  ?rel=0&wmode=transparent" frameborder="0">

  വീഡിയോ കാണാം

  അനന്യയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ കാണാം

  English summary
  More stars joined in relief camp activities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X