Don't Miss!
- News
132 പേരുടെ മരണത്തിനിടയാക്കിയ ചൈനയിലെ വിമാനാപകടം; മനഃപൂർവ്വം ആയിരുന്നെന്ന് യുഎസ്
- Finance
പ്രായം 40 കഴിഞ്ഞവരാണോ നിങ്ങള്‍; 12000 പെന്ഷന് ലഭിക്കുന്ന എല്‍.ഐ.സി. പോളിസി നോക്കാം
- Automobiles
2022 Scorpio-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra
- Sports
IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും
- Lifestyle
അറിയാതെ പോകരുത് ചോളം കഴിച്ചാലുള്ള ഈ ദോഷഫലങ്ങള്‍
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
ക്യാമറ എടുക്കാന്‍ പ്രേരിപ്പിച്ചത് ആ വാക്കുകള്‍ ആണ്, ആ വൈറൽ ചിത്രത്തെ കുറിച്ച് അനീഷ് ഉപാസന
അനീഷ് ഉപാസന പകർത്തിയ മോഹൻലാലിന്റ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഒരു ഗോലിയിൽ നോക്കി നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമായിരുന്നു. താരം തന്നെയായിരുന്നു തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ചിത്രം പങ്കുവെച്ചത്. ഇപ്പോഴിത ഈ ചിത്രം പകർത്താനിടയായ സാഹചര്യം വെളിപ്പെടുത്തുകയാണ് അനീഷ് ഉപാസന. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറേസിന്റെ സെറ്റിൽ നിന്ന് പകർത്തിയ ചിത്രമായിരുന്നു ഇത്.

അനീഷ് ഉപാസനയുടെ വാക്കുകൾ ഇങ്ങനെ...
"ദേ ഗോട്ടിക്കുള്ളിൽ ഞാൻ.."
(ലൊക്കേഷൻ ബാറോസ്)
വിഷ്ണു : അനീഷേട്ടാ ലാൽ സാർ വന്നിട്ടുണ്ട്..
ഞാൻ : ആണോ..? ശെരി ക്യാമറ താ..ഒന്ന് പുറകെ പോയി നോക്കട്ടെ..എന്തേലും തടഞ്ഞാലോ...😎
സ്റ്റാൻഡിൽ ഉറപ്പിച്ച ക്യാമെറയെടുത്ത് സാറിന്റെ പുറകെ പോകുന്ന ഞാൻ
ബാറോസിന് വേണ്ടിയൊരുക്കിയ കൂറ്റൻ സെറ്റിനകത്ത് സഹപ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകുന്ന ലാൽ സാറിനെ ഞാൻ ക്യാമറയിൽ പകർത്താൻ തുടങ്ങി..അല്പ നേരത്തിന് ശേഷം പുറത്തേക്കിറങ്ങിയ ലാൽ സാറിനടുത്ത് കലാസംവിധായകൻ സന്തോഷ് രാമൻ ആർട്ട് പ്രോപ്പർട്ടികൾ പലതും കാണിച്ച് തുടങ്ങി ...എല്ലാം ഒന്നിനൊന്ന് മെച്ചം ..പെട്ടെന്നായിരുന്നു ഒരു ഗോട്ടി കയ്യിൽ കിട്ടിയത്..
കൂടെ നിന്നവരോടായി
ലാൽ സാർ : ഇത് നന്നായിട്ടുണ്ടല്ലേ..നോക്കൂ..ഇതിലെന്നെ കാണാം..
(കുട്ടിത്തം തുളുമ്പുന്ന ചിരി)
ഒരു കുഞ്ഞ് സംസാരിക്കുന്നത് പോലെയാണ് സാർ ആ ഗോട്ടിയെ കുറിച്ച് സംസാരിച്ചത്..ഒരു പക്ഷേ ആ സമയത്ത് എന്നെ ക്യാമെറയെടുക്കാൻ പ്രേരിപ്പിച്ചതും ആ വാക്കുകളാവാം.ഈ ഒറ്റ ഫോട്ടോ മാത്രമേ എനിക്കെടുക്കാൻ കഴിഞ്ഞുള്ളു..അതിനുള്ളിൽ സാർ മുഖത്ത് നിന്നും ഗോട്ടി മാറ്റിയിരുന്നു..ക്യാമറ കൈയിലെടുത്തപ്പോൾ തന്നെ മനസ്സിൽ കുറിച്ചതാണ് ആ ഗോട്ടിയിൽ സാറിന്റെ മുഖം പതിയണമെന്ന്.പതിഞ്ഞു. മനസ്സിൽ കണ്ട ചിത്രം മനസ്സിനേക്കാൾ വേഗതയിൽ ക്യാമറയിൽ പകർത്തിയതിന്റെ സന്തോഷത്തിലാണ് ഞാൻ . ഇപ്പൊ സാറിന്റെ വാട്സാപ്പ് dp ആണ് ഈ ചിത്രം .