For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവിടെയാണ് സിന്ധുവെന്ന ഭാര്യയുടെ വിജയം; ഭർത്താവിൻ്റെ രാഷ്ട്രീയം നോക്കി ട്രോളിയവരെ ചങ്കൂറ്റത്തോടെ നേരിട്ട സ്ത്രീ

  |

  നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യയായ സിന്ധു കൃഷ്ണയുടെ അമ്പതാം ജന്മദിനമായിരുന്നു നവംബര്‍ ഏഴിന്. തന്റെ ജീവിതത്തിലേക്ക് സിന്ധു വിന്നതിന് ശേഷമുണ്ടായ സൗഭാഗ്യങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെ കൃഷ്ണ കുമാര്‍ വാതോരാതെ സംസാരിച്ചിരുന്നു. പിന്നാലെ മക്കളായ അഹാന അടക്കമുള്ളവരും അമ്മയുടെ സ്‌നേഹം പങ്കുവെച്ച് എത്തി. ഇപ്പോഴിതാ മാധ്യമ പ്രവര്‍ത്തകയായ അഞ്ചു പാര്‍വതി സിന്ധുവിനെ കുറിച്ചെഴുതിയ കുറിപ്പും വൈറലാവുകയാണ്.

  'പൂത്തിരി പോലെ ചിരിച്ചു നില്‍ക്കുന്ന, ഇങ്ങനെ ജ്വലിച്ചു നില്‍ക്കുന്ന ഈ സ്ത്രീയുടെ സൗന്ദര്യമോ താരബന്ധങ്ങളോ സെലിബ്രിറ്റി സ്റ്റാറ്റസോ ഒന്നുമല്ല ഈ പോസ്റ്റിനാധാരം. അവര്‍ക്കിന്ന് അമ്പത് വയസ്സായതിന്റെ പിറന്നാള്‍ വാഴ്ത്തുക്കളുമല്ല. മറിച്ച് ഒരു സ്ത്രീ എങ്ങനെ ഒരു കുടുംബത്തിന്റെ നട്ടെല്ലാകുന്നു എന്നതിന്റെയും പാട്രിയാര്‍ക്കി, തുല്യതാവാദം, ഫെമിനിസം ഇത്യാദി ചേരുവകളിലില്ലാതെ തന്നെ ഒരു സ്ത്രീക്ക് പൊതുസമൂഹത്തിനു മുന്നില്‍ തന്റെ സിഗ്നേച്ചര്‍ ഒരു നല്ല മകളായും ഭാര്യയായും അമ്മയായും സുഹൃത്തായും കാണിക്കുവാന്‍ കഴിയുന്നതെങ്ങനെയെന്ന് ജീവിച്ചു കാണിക്കുന്ന ഒരു സ്ത്രീയെ കുറിച്ച് മറ്റൊരു സ്ത്രീക്ക് തോന്നുന്ന മതിപ്പ് മാത്രമാണ് ഇതിനാധാരം.

  വിവാഹിതയായ സമയം മുതല്‍ പൊതുസമൂഹത്തില്‍ നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യയെന്ന കെയറോഫ് ടാഗില്‍ അറിയപ്പെട്ട സ്ത്രീയില്‍ നിന്നും പിന്നീട് അഹാനയുടെ അമ്മയെന്ന കെയറോഫ് ടാഗില്‍ നിന്നും അതിനു ശേഷം ഇഷാനി - ഓസി- ഹന്‍സു എന്നീ മക്കളുടെ കെയറോഫ് ടാഗില്‍ നിന്നുമൊക്കെ ബഹുദൂരം സഞ്ചരിച്ച ശേഷം സിന്ധു കൃഷ്ണ കുമാര്‍ എന്ന ഐഡന്റിറ്റിയില്‍ അവര്‍ അറിയപ്പെടുമ്പോള്‍ ആ കെയ്‌റോഫ് ടാഗുകള്‍ക്കെല്ലാം പറയാനുള്ളത് കുടുംബമെന്ന ഇമ്പമേറിയ വാക്കിനു അവര്‍ കടമ കൊണ്ട് നല്കിയ വിജയത്തിന്റെ കഥകള്‍ മാത്രം. ഒപ്പം സിംപിളിസിറ്റി എന്ന വാക്ക് എളിമക്കൊപ്പം മെര്‍ജ് ചെയ്യുമ്പോള്‍ ഒരു കുടുംബം മൊത്തമായി ജനമനസ്സുകളില്‍ താനെ ചേക്കേറും എന്ന വലിയ പാഠവും!

  മക്കളെ അവരവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു വളര്‍ത്തുന്നതിനോടൊപ്പം തന്നെ പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും സ്വയം പര്യാപ്തതയോടെ കാര്യങ്ങള്‍ നടത്താനും സാമ്പത്തിക അച്ചടക്കം പാലിക്കാനും ഒക്കെ പരിശീലിപ്പിച്ച ഒരമ്മയാണവര്‍. സ്വയം സംരക്ഷിക്കാനും, പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കാനും, ശബ്ദമുയര്‍ത്തേണ്ടിടത്തു ശബ്ദമുയര്‍ത്താനും, മറ്റുള്ളവരോട് മാന്യമായി പെരുമാറാനും ഒക്കെ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വളര്‍ച്ചയുടെ പടവുകളില്‍ കൃത്യമായ സമയത്ത് നല്‍കിയ മെന്റര്‍ കൂടിയാണവര്‍.

  ഭര്‍ത്താവിന്റെ രാഷ്ട്രീയം നോക്കി ട്രോളാനും അതിന്റെ പേരില്‍ പെണ്‍മക്കളെ വളഞ്ഞിട്ടപഹസിക്കാനും ഒരു കൂട്ടര്‍ മുതിര്‍ന്നപ്പോള്‍ അതിനെയൊക്കെ ചങ്കൂറ്റത്തോടെ നേരിട്ട, ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ കൊണ്ട് അപവാദങ്ങളെ അപദാനങ്ങളാക്കി മാറ്റാന്‍ മക്കള്‍ക്കൊപ്പം നിലയുറപ്പിച്ച സ്ത്രീ! ലൈഫ് പാര്‍ട്ട്ണറെ കണ്ടെത്താനും വിവാഹിതയാകാനുമൊക്കെ ആര്‍ക്കും കഴിയും; പക്ഷേ ആ പങ്കാളിക്ക് കരുത്തായും കരുതലായും കൂടെ നിന്ന് കുടുംബം സ്വര്‍ഗ്ഗമാക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അവിടെയാണ് സിന്ധുവെന്ന ഭാര്യയുടെ വിജയം. പ്രസവിക്കാനും അമ്മയാകാനും ആര്‍ക്കും കഴിയും. പക്ഷേ പാരന്റിംഗ് ഒരു ഈസി ടാസ്‌ക്കാക്കി മാറ്റാനും നാല് പെണ്മക്കളെ നാല് നക്ഷത്രങ്ങളാക്കി ഉയരെ പറപ്പിക്കാനും എല്ലാവര്‍ക്കും കഴിയില്ല.

  കല്യാണം കഴിക്കുമ്പോൾ അവൾക്ക് 22 വയസ്; നാല് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തു, ഭാര്യയുടെ ജന്മദിനത്തിൽ കൃഷ്ണ കുമാർ

  എന്റമ്മോ..ഇക്കയെ കണ്ട് മുട്ടുവിറച്ചു | Ishaani and Mammootty | Filmibeat Malayalam

  അവിടെയാണ് സിന്ധുവെന്ന അമ്മയുടെ വിജയം. സുഹൃത്തുക്കളെ നേടാന്‍ ആര്‍ക്കും കഴിയും. പക്ഷേ ചൈല്‍ഡ് ഹുഡ് ഫ്രണ്ട്‌സിനെയും സ്‌കൂള്‍ ഫ്രണ്ട്‌സിനെയും മറക്കാതെ ഈ അമ്പതാം വയസ്സിലും അവരുടെ ലോകത്തില്‍ അതേ പ്രായത്തിലുള്ള ഗേളായി മാറാന്‍ എല്ലാവര്‍ക്കും ആവണമെന്നില്ല. സിംപ്ലിസിറ്റിയുടെ വാക്കിലൂടെ പറയാന്‍ ഏവര്‍ക്കും കഴിയും; പക്ഷേ ആ സിംപിളിസിറ്റി ജീവിതത്തില്‍ പകര്‍ത്താന്‍ ചിലര്‍ക്കേ കഴിയൂ! ചുരുക്കത്തില്‍ ഇങ്ങനെ പൂത്തിരി കത്തിച്ച പോലുള്ള ചിരി സ്വന്തമായുള്ള ഈ സ്ത്രീയാവാന്‍ എല്ലാവര്‍ക്കും കഴിയില്ലെന്നര്‍ത്ഥം. അകമേയ്ക്കും പുറമേയ്ക്കും നൂറു ശതമാനം സ്ത്രീത്വം എന്ന ഐഡന്റിറ്റി സ്വന്തമായുള്ള ഈ സ്ത്രീയോട് ആദരം; സ്‌നേഹം ഒപ്പം ആരാധനയും

  മരക്കാര്‍ വിറ്റത് 90 കോടിയ്ക്ക് മുകളില്‍? റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് തുക സ്വന്തമാക്കിയതായി റിപ്പോർട്ട്

  English summary
  Anju Parvathy Opens Up About Krishna Kumar's Wife Sindhu Krishna Goes Viral, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X