For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രിയുടെ വമ്പന്‍ തിരിച്ച് വരവ്! മഞ്ജു വാര്യരും സംവൃതയും വന്നത് പോലെ ആന്‍ അഗസ്റ്റിനും വരുന്നു?

  |

  ഇന്ന് പ്രമുഖ താരങ്ങളുടെ എല്ലാം ആണ്‍മക്കള്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. താരപുത്രന്മാരെ അപേക്ഷിച്ച് മലയാള സിനിമയില്‍ താരപുത്രിമാര്‍ അരങ്ങേറ്റം നടത്തുന്നത് വളരെ കുറവാണ്. എന്നാല്‍ താരപുത്രി ആന്‍ അഗസ്റ്റിന്‍ സിനിമയിലെത്തി തന്റെ കഴിവ് തെളിയിച്ചിട്ട് വര്‍ഷങ്ങളായിരിക്കുകയാണ്. 2010 ലാല്‍ ജോസിന്റെ സിനിമയിലൂടെയായിരുന്നു ആന്‍ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്.

  അരങ്ങേറ്റ സിനിമയിലൂടെ തന്നെ കേരളക്കരയുടെ സ്‌നേഹ വാത്സല്യങ്ങള്‍ സ്വന്തമാക്കിയ നടി പിന്നീട് ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു. വളരെ കുറഞ്ഞ കാലയളവ് മാത്രമേ സിനിമയില്‍ നിന്നിട്ടുള്ളുവെങ്കിലും ആന്‍ അഗസ്റ്റിന്‍ മലയാളത്തിലെ മുന്‍നിര നായികയായിരുന്നു. വിവാഹത്തോടെ കരിയറിന് ചെറിയ ബ്രേക്ക് ഇട്ട നടി വീണ്ടും തിരിച്ച് വന്നിരിക്കുകയാണ്. അതും കിടിലനൊരു സിനിമയിലൂടെയാണെന്നുള്ളത് ആരാധകരുടെ പ്രതീക്ഷ വര്‍ദ്ധിച്ചിപ്പിച്ചിരിക്കുകയാണ്.

  താരപുത്രിയായ ആന്‍ അഗസ്റ്റിന്‍

  താരപുത്രിയായ ആന്‍ അഗസ്റ്റിന്‍

  ചലച്ചിത്ര നടനും നിര്‍മാതാവുമായ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍. കോമഡി നടനായും വില്ലനായും നൂറിലേറെ സിനിമകളില്‍ അഭിനയിച്ച്് മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖമായിരുന്നു അഗസ്റ്റിന്റേത്. പിതാവിന്റെ പാത പിന്തുടര്‍ന്ന് 2010 ലാണ് മകള്‍ ആന്‍ സിനിമയിലേക്ക് എത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച സിനിമ നായിക പ്രധാന്യമുള്ള ചിത്രമായിരുന്നു. ടൈറ്റില്‍ റോളായ എല്‍സമ്മ എന്ന കഥാപാത്രത്തെയായിരുന്നു ആന്‍ അവതരിപ്പിച്ചത്.

   ആന്‍ ഉയരങ്ങളിലേക്ക്

  ആന്‍ ഉയരങ്ങളിലേക്ക്

  2010 ലെ ഏറ്റവുമധികം ഹിറ്റായ സിനിമകളിലൊന്നായിരുന്നു എല്‍സമ്മ എന്ന ആണ്‍കുട്ടി. നൂറ് ദിവസം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 4 കോടിയ്ക്ക് മുകളില്‍ സിനിമയ്ക്ക് കളക്ഷന്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടി ഹിറ്റായതോടെ ആനിനെ തേടി എത്തിയത് ഒത്തിരി സിനിമകളായിരുന്നു. അര്‍ജുനന്‍ സാക്ഷി, ത്രീ കിംഗ്‌സ്, ഓര്‍ഡിനറി, വാദ്യാര്‍, ഫ്രൈഡേ, പോപ്പിന്‍സ്, ഡാ തടിയ, റെബേക്ക ഉതുപ്പ് കിഴക്കേമല, സിം, ആര്‍ട്ടിസ്റ്റ് എന്നിങ്ങനെയുള്ള ചിത്രങ്ങളിലെല്ലാം ആന്‍ നായികയായിട്ടെത്തി.

   വിവാഹത്തോടെ സിനിമ വിട്ടു

  വിവാഹത്തോടെ സിനിമ വിട്ടു

  2014 ലായിരുന്നു പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായി ആന്‍ വിവാഹിതയാവുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ശേഷം രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ആനും ജോമോനും വിവാഹിതരാവുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ആന്‍ അഗസ്റ്റിന്‍ താല്‍കാലികമായി മാറി നില്‍ക്കുകയായിരുന്നു. നടി ഇനിയും സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന് ആരാധകരും കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ നടി തിരിച്ചെത്തുകയാണെന്നുള്ള വാര്‍ത്തകള്‍ സ്ഥിരികരിക്കപ്പെട്ടു.

   ജയസൂര്യയ്‌ക്കൊപ്പം...

  ജയസൂര്യയ്‌ക്കൊപ്പം...

  നടന്‍ ജയസൂര്യയുടെ നായികയായിട്ടാണ് ആനിന്റെ തിരിച്ച് വരവെന്നാണ് സൂചന. വിജയ് ബാബുവിനൊപ്പം ജയസൂര്യ ഒരു സിനിമ ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം മുതല്‍ പറഞ്ഞിരുന്നു. സിനിമയുടെ പ്രഖ്യാനം കാത്ത് ആരാധകരും അക്ഷമരായി ഇരിക്കുകയായിരുന്നു. ഒടുവില്‍ സത്യന്‍ മാഷിന്റെ ജീവിതം സിനിമയാക്കുകയാണ്. നവാഗതനതായ 'രതീഷ് രഘു നന്ദന്‍ സംവിധാനം ചെയ്യുന്ന സിനിമ നടന്‍ വിജയ് ബാബുവിന്റെ നിര്‍മാണ കമ്പനി ആയ ഫ്രൈഡേ ഫിലിം ഹൗസ് ആണഅ നിര്‍മ്മിക്കുന്നത്. ബി.ടി അനില്‍ കുമാര്‍, കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത്. സിനിമയുടെ പ്രഖ്യാപനത്തിന് ആന്‍ അഗസ്റ്റിനെ കണ്ടതോടെയാണ് നടി തിരിച്ച് വരുന്ന കാര്യം എല്ലാവരും അറിയുന്നത്. അതേ സമയം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം സൂചിപ്പിട്ടില്ല.

  മികച്ച നടിയായ ആന്‍

  മികച്ച നടിയായ ആന്‍

  ശ്യാമപ്രസാദിന്റെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു ആര്‍ട്ടിസ്റ്റ്. ഈ സിനിമയിലെ പ്രകടനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ആന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 61-ാമത് ഫിലിം ഫെയര്‍ പുരസ്‌കാരം, ജയ്ഹിന്ദ് ഫിലിം അവാര്‍ഡ്, എന്നിവയെല്ലാം ഒറ്റ സിനിമയിലൂടെ ലഭിച്ചിരുന്നു. അരങ്ങേറ്റ സിനിമയായ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ വനിത ഫിലിം അവാര്‍ഡ്‌സ്, ഏഷ്യാനെറ്റ്, സൂര്യ എന്നിങ്ങനെ നിരവധി അംഗീകാരങ്ങളായിരുന്നു ആനിനെ തേടി എത്തിയത്.

  English summary
  Ann Augustine re entry in mollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X