For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തൈരും അവിയലും ഏറെ ഇഷ്ടം! അന്‍സിബ ഹസന്‍ വെജിറ്റേറിയനായതിന് പിന്നിലെ കാരണം അറിയുമോ?

  |

  മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച താരമാണ് അന്‍സിബ ഹസന്‍. ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം ടെലിവിഷനില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. സഹതാരമായി ഒതുങ്ങുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ഇതോടെയാണ് താരം ടെലിവിഷനിലേക്ക് ചുവട് മാറ്റിയത്. വിവിധ ചാനലുകളിലായി നിരവധി പരിപാടികളായിരുന്നു താരം അവതരിപ്പിച്ചത്.

  പൃഥ്വിയുടെ സംവിധാന മികവില്‍ ടൊവിനോയും ഫ്‌ളാറ്റ്! മോഹന്‍ലാലിന് പിന്നാലെ ടൊവിനോയുടെയും പ്രശംസ! കാണൂ!

  ദൃശ്യത്തില്‍ അന്‍സിബയുടെ സഹോദരിയായി അഭിനയിച്ച എസ്തറും ഇപ്പോള്‍ ചേച്ചിക്ക് പിന്നാലെയായി ടെലിവിഷനിലേക്ക് എത്തിയിട്ടുണ്ട്. സംഗീത പരിപാടിയുടെ അവതാരകയായാണ് താരമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ഇരുവര്‍ക്കും ലഭിക്കുന്നത്. സിനിമയിലെത്തിയപ്പോള്‍ തന്നെ വിവാദങ്ങളും അന്‍സിബയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇടയ്ക്ക് നടത്തിയ ഫോട്ടോ ഷൂട്ട് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നഗ്നചിത്രം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ താരം പരസ്യപ്പെടുത്തിയത്. മുസ്ലിം കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന താന്‍ എങ്ങനെയാണ് വെജിറ്റേറിയനായതെന്ന് താരം തുറന്നുപറഞ്ഞിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

  അവിയലും തൈരും

  അവിയലും തൈരും

  വീട്ടില്‍ എന്നും മത്സ്യമാസാംദികള്‍ ഉണ്ടാവാറുണ്ട്. പെരുന്നാള്‍ സമയമൊക്കെയാവുമ്പോള്‍ നോണ്‍ വെജ് വിഭവങ്ങളുടെ മേളമാണ്. ബാക്കിയുള്ളവര്‍ ബിരിയാണിയൊക്കെ കഴിക്കുമ്പോള്‍ താന്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കാറുള്ളതെന്ന് താരം പറയുന്നു. തൈരും അവിയലുമൊക്കെയാണ് തനിക്ക് ഇഷ്ടം. മറ്റുള്ളവര്‍ നോണ്‍ കഴിച്ച് അര്‍മ്മാദിക്കുമ്പോള്‍ താന്‍ വെജ് ഐറ്റങ്ങളാണ് കഴിക്കുന്നത്. ഇങ്ങനെയായതിന് പിന്നില്‍ ഒരു കഥയുണ്ടെന്നും താരം പറയുന്നു.

  അങ്കിള്‍ പറഞ്ഞ കഥ

  അങ്കിള്‍ പറഞ്ഞ കഥ

  കുട്ടിക്കാലത്ത് താന്‍ അമ്മയുടെ സഹോദരനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നും രാത്രിയില്‍ അങ്കിള്‍ കഥ പറഞ്ഞ് തരുമായിരുന്നു. ഒരു ദിവസം പറഞ്ഞ കഥ അവസാനിച്ചത് മനുഷ്യര്‍ ശവംതീനികളാണെന്ന നിഗമനത്തിലായിരുന്നു. ഒരു ജീവിയെ കൊന്ന് അതിന്റെ മാംത്സമാണല്ലോ നമ്മള്‍ കഴിക്കുന്നത്. ഈ സംഭവത്തിന് ശേഷമാണ് താന്‍ മത്സവും മാംസവുമൊക്കെ കഴിക്കുന്നത് നിര്‍ത്തിയിരുന്നു. കഴിക്കാനിരിക്കുമ്പോഴെല്ലാം മറ്റേ കഥ മനസ്സിലേക്ക് ഓടിയെത്തുന്നതായിരുന്നു പ്രശ്‌നം.

  ചെറിയ തോതില്‍

  ചെറിയ തോതില്‍

  പെട്ടെന്ന് മത്സ്യമാംസാദികള്‍ നിര്‍ത്തിയപ്പോള്‍ അത് ശരീരത്തെ ബാധിച്ചിരുന്നു. രോഗങ്ങളും പിന്നാലെയെത്തിയിരുന്നു. രക്തക്കുറവും ക്ഷഈണവും പതിവായതും വൈറ്റമിന്‍ ടാബ്ലറ്റുകള്‍ കഴിക്കാന്‍ തുടങ്ങിയതും ഈ സംഭവത്തിന് പിന്നാലെയായാണ്. മൂന്നാം ക്ലാസ് മുതല്‍ 10 ക്ലാസ് വരെ നോണ്‍ കഴിച്ചിരുന്നില്ല. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ചെറിയ തോതില്‍ മീനും ചിക്കനും കഴിച്ച് തുടങ്ങുകയായിരുന്നു. മട്ടനും ബീഫും ഇപ്പോഴും കഴിക്കില്ല. വറുക്കുമ്പോള്‍ അധികം മണമില്ലാത്ത തരത്തിലുള്ള മീനുകളാണ് കഴിക്കുന്നത്.

  മൈലാഞ്ചിയിടുന്നതിനും ഉപയോഗിക്കാം

  മൈലാഞ്ചിയിടുന്നതിനും ഉപയോഗിക്കാം

  ഇതുവരെ താമസിച്ചിരുന്ന വീടുകളിലെല്ലാം നിറയെ ചക്കയുണ്ടായിരുന്നു. വിവിധ തരം പലഹാരങ്ങള്‍ ഉണ്ടാക്കാറുണ്ട്. എത്രയൊക്കെ ഉപയോഗിച്ച് കഴിഞ്ഞാലും കുറേ ചക്ക താഴെ വീണ് ചീഞ്ഞുപോവാറുണ്ട്. തമിഴ്‌നാട്ടിലേക്ക് പോയപ്പോഴാണ് ചക്കയുടെ വില മനസ്സിലായിരുന്നു. ചക്കയുടെ വിളഞ്ഞി കൈയ്യില്‍ ഒട്ടിച്ചുവെച്ച് അതിന്റെ മുകളില്‍ പരത്തി മൈലാഞ്ചിയിട്ടിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു

  ഉന്നക്കായയാണ് മാസ്റ്റര്‍പീസ്

  ഉന്നക്കായയാണ് മാസ്റ്റര്‍പീസ്

  ഉമ്മയുടെ കൂടെ നിന്ന് സ്വല്‍പ്പം പാചകമൊക്കെ സായത്തമാക്കിയിട്ടുണ്ടെന്ന് താരം പറയുന്നു. ഉന്നക്കായയാണ് തന്റെ മാസ്റ്റര്‍പീസെന്ന് താരം പറയുന്നു. പഴം നിറച്ചതും ഉണ്ടാക്കാറുണ്ട്. നോമ്പ് സമയത്ത് നിരവധി വിഭാവങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഉമ്മ നല്ല കുക്കാണ്. താനും ഒപ്പം ചേരാറുണ്ടെന്നും താരം പറയുന്നു.

  English summary
  Ansiba Hasan about her food interest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X