For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലും ജീത്തു സാറുമില്ലാത്ത ജീവിതവും സിനിമയുമില്ല! തുറന്നു പറഞ്ഞ് യുവനടി...

  |

  ക്യാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടവർ ഇപ്പോൾ പിന്നിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്. മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം അഭിനയത്തോടൊപ്പം സംവിധാനത്തിലും ഒരു കൈ നോക്കുകയാണ്. പൃഥ്വിരാജ്, കലാഭവൻ ഷാജോൺ, ഗീതു മോഹനൻദാസ് , മോഹൻദാസ് എന്നിങ്ങനെ തുടരുകയാണ്. ഇപ്പോഴിത മലയാളത്തിലെ മറ്റൊരു താരം കൂടി സംവിധാനത്തിലേയ്ക്ക് ചുവട് വെയ്ക്കുകാണ്.

  നടി അൻസിബ ഹസൻ സംവിധാനത്തിലേയ്ക്ക് ചുവട് വെയ്ക്കുകയാണ്. ജീത്തു ജോസ്ഫ് മോഹൻലാൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ ചിത്രമായ ദൃശ്യം നടിയുടെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. നേരത്തെ തന്നെ സിനിമയിൽ സജീവമായിരുന്നു എങ്കിലും ദൃശ്യം താരത്തിന്റെ കരിയർ തന്നെ മാറ്റി മറിച്ചു. എന്നാൽ സിനിമയിൽ നിന്ന് അപ്രതീക്ഷിതമായ താരം സംവിധായികയായി തിരിച്ചത്തുകയാണ്.

  അൻസിബ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അല്ലു അർജുൻ. പുതുമുഖ താരം ആദിയാണ് നായകനായി എത്തുന്നത്. പ്രണവ് മോഹൻലാൽ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ വെള്ളിത്തിരയിൽ എത്തിയ റേച്ചൽ ഡേവിഡാണ് ചിതത്തിലെ നായിക. കൂടാതെ മലയാളത്തിലെ മുൻനിര താരങ്ങളും ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളായി എത്തുന്നുണ്ട്. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് അൻസിബ തന്നെയാണ്. മണാലിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. നവംബറില്‍ ചിത്രീകരണം ആരംഭിക്കും.

  ചിത്രത്തിന്റെ ഫുസ്റ്റ്ലുക്ക് പോസ്റ്റ് മോഹൻലാലായിരുന്നു പുറത്തു വിട്ടത്. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലാലേട്ടൻ റ പോസ്റ്റർ പുറത്തു വിടണമെന്നുള്ളത്. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ലാലേട്ടൻ സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിിന്റെ പ്രഖ്യാപനം നടക്കുന്ന സമയത്താണ് തന്റെ കന്നി ചിത്രത്തിന്റെ കാര്യം അദ്ദേഹത്തിനോട് പറയുന്നത്.നമ്മുടെ കൂട്ടത്തിലുള്ളവരെല്ലാം ഒന്നിച്ച് സംവിധായകരാകുന്നു അത് ഭയങ്കര സന്തോഷമുള്ള കാര്യമാണല്ലോ എന്നാണ് ലാലേട്ടന്‍ ആദ്യം പറഞ്ഞത്. തന്റെ ആദ്യ സംവിധാന സംരംഭമായ ഷോർട്ട് ഫിലിം കണ്ടതിനു ശേഷവും അദ്ദേഹം എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു.

  തന്റെ കരിയർ മാറി മറിച്ച് ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിനു മുൻപ് പല വേഷങ്ങളും ഞാൻ ചെയ്തിട്ടുണ്ട് . എന്നാൽ കരിയറിൽ ഏറെ ഹൈക്ക് നൽകിയ ചിത്രമായിരുന്നു ഇത്. പ്പോഴും എവിടെ പോയാലും ആളുകള്‍ എന്നെ ദൃശ്യത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.അതുകൊണ്ട് തന്നെ ലാലേട്ടനോ ജിത്തു സാറോ ഇല്ലാത്ത ഒരു ലൈഫോ സിനിമയോ എനിക്ക് ആലോചിക്കാനാകില്ല - അൻസിബ പറഞ്ഞു. തന്റെ ചിത്രത്തിനെ കുറിച്ച് ആദ്യം പറഞ്ഞതും ഇവരോടായിരുന്നു.

  മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം പകുതിയിൽ നിന്നു! 21 വർഷങ്ങൾക്ക് ശേഷമുള്ള എൻട്രി കലക്കി

  ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞപ്പോൾ പലരും ൺന്തു കൊണ്ട് പുതുമുഖ നായകനെ തിരഞ്ഞെടുത്തു എന്നു ചോദിച്ചിരുന്നു. നന്നായി ഡാന്‍സ് ചെയ്യാന്‍ അറിയുന്ന, നല്ല ഉയരമുള്ള, മാസ് ക്യാരക്ടര്‍ ചെയ്യാന്‍ പറ്റുന്ന, പ്രായം അധികമില്ലാത്ത ഒരാളായിരിക്കണമായിരുന്നു എന്റെ നായകന്‍. ഇത്തരിത്തിലുള്ള നായകൻ മലയാള സിനിമയിൽ വളരെ കുറവായണ്.അവരുടെ ഡേറ്റ് ഞാന്‍ വാങ്ങിച്ചു വരുമ്പോഴേക്കും ചിലപ്പോള്‍ വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. അതുകൊണ്ടാണ് ഓഡിഷനിലൂടെ ഒരാളെ തിര‍ഞ്ഞെടുത്തത്- അൻസിബ പറഞ്ഞു.

  ജല്ലിക്കട്ട് എങ്ങനെയുണ്ട്! ഒരു കിളി പറന്നു പോയ പോലെ, ചെമ്പൻ വിനോദിന്റെ രസകരമായ പോസ്റ്റ്

  English summary
  Ansiba Hassan Says About Mohanlal And jeethu joseph Relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X