For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കസേരയിൽ ഇരിക്കുന്ന നടിയെയാണ് ആദ്യം കാണുന്നത്, സിൽക്ക് സ്മിതക്ക് പേരിട്ടതിനെ കുറിച്ച് സംവിധായകൻ

  |

  തെന്നിന്ത്യൻ സിനിമാലോകം അടക്കി വാണിരുന്ന നടിയാണ് സിൽക് സ്മിത. കണ്ണുകൊണ്ട് ആരാധകരെ ഇത്രയധികം ത്രസിപ്പിച്ച മറ്റൊരു നടി ഇതുവരെയുണ്ടായിട്ടില്ല. സിൽക് സ്മിതയെ കുറിച്ച് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തിന്നത് വിടർന്ന കണ്ണുകളും ആകർഷകമായ ചിരയുമാണ്. തെന്നിന്ത്യൻ ഭാഷകളിൽ സജീവമായിരുന്ന നടി തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 250 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടിയുടെ വിയോഗം. ഇന്നും നടിയുടെ വിയോഗത്തിന് ഉത്തരം ലഭിച്ചിട്ടില്ല.

  ഹോട്ട് ലുക്കിൽ ചിത്രത്തിന് പോസ് ചെയ്ത് സഞ്ജന ഗൽ റാണി, ചിത്രം വൈറലാകുന്നു

  മലയാളത്തിലൂടെയാണ് സിൽക്ക് സ്മിത തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. സംവിധായകനും നിർമ്മാതാവും ഛായാഗ്രാഹകനുമായ ആന്റണി ഈസ്റ്റ്മാന്റെ ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അദ്ദേഹമാണ് സ്മിത എന്ന് പേര് നൽകിയതും. ആന്റണി ഈസ്റ്റ്മാനുമായി വളരെ അടുത്ത ബന്ധമായിരുന്നു നടിക്കുണ്ടായിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അദ്ദേഹത്തിന്റെ പഴയ ഒരു അഭിമുഖമാണ്. സിൽക്ക് സ്മിതയെ കണ്ടെത്തിയതിനെ കുറിച്ചും നടിയെ അവസാനമായി കണ്ടപ്പോൾ നൽകിയ ഉപദേശത്തെ കുറിച്ചുമാണ് അദ്ദേഹം പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  വളരെ യാദ്യശ്ചികമായിട്ടാണ് സിൽക്ക് സ്മിതയെ ആന്റണി ഈസ്റ്റ്മാൻ കണ്ടെത്തുന്നത്. സിൽക്കിനെ കണ്ടെത്തിയതിനെ കുറിച്ച് സംവിധായകൻ പറയുന്നത്. തന്റെ പുതിയ ചിത്രത്തിനായുള്ള പുതുമുഖനായികയെ തേടിയുള്ള അന്വേഷണമാണ് സിൽക്കിൽ അവസാനിക്കുന്നത്. ഒരു പ്രൊഡക്ഷൻ കൺട്രോളർ വഴിയാണ് നടിയുടെ അടുത്ത് എത്തുന്നത്. സ്മിതയുടെ വീട്ടിലെത്തിയപ്പോൾ ആദ്യം കാണുന്നത് കസോരയിൽ ഇരിക്കുന്ന പെൺകുട്ടിയെയാണ്. ഞങ്ങളെ കണ്ടിട്ടും അവൾ കസേരയിൽ നിന്ന് എഴുന്നേറ്റില്ലായിരുന്നു.

  ആ പെണ്‍കുട്ടിയോട് കാര്യം തിരക്കിയപ്പോള്‍ പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞ ആൾ അതാണെമന്ന മനസ്സിലായി. തന്നെ ഇഷ്‌ടമായോ എന്നും അവൾ ചോദിച്ചു . അവിടെ മറ്റാരും ഇല്ലേ എന്ന് ചോദിച്ചപ്പോൾ അമ്മ വെളിയില്‍ പോയി ഇപ്പോള്‍വരുമെന്നു മറുപടി നൽകി. പത്ത് മിനുട്ടു കഴിഞ്ഞപ്പോള്‍ സഞ്ചിയില്‍ പച്ചക്കറികളുമായി അവരെത്തി. അവരോടു കാര്യം പറഞ്ഞു. ഇഷ്‌ടപ്പെട്ടാല്‍ നാളെ കരാര്‍ ഒപ്പുവയ്‌ക്കും. അവര്‍ സമ്മതിച്ചു.

  ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ശ്രദ്ധിച്ചിരുന്നു. പരിചയമുള്ള സ്‌റ്റുഡിയോയില്‍ നെഗറ്റീവുകള്‍ ഡെവലപ്പ്‌ ചെയ്യാന്‍ കൊടുത്തു ഒരു സിനിമയ്ക്ക് പോയതിന് ശേഷം ഇവളെ ഇഷ്ടപ്പെടുകയാണെങ്കിൽ സിനിമയിലേയ്ക്ക് തിരഞ്ഞെടുക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. സിനിമ കഴിഞ്ഞു തിരിച്ചെത്തിയ തനിക്കും കീത്തുവിനും ഒറ്റനോട്ടത്തില്‍ പെണ്‍കുട്ടിയെ ഇഷ്‌ടപ്പെട്ടു. രാവിലെതന്നെ പോയി കഥാപാത്രത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും സംസാരിച്ചു. പിന്നീടാണ് പേര് ചോദിച്ചത്‌. വിജയമാല എന്നാണ് ഞങ്ങളോട് പേര് പറഞ്ഞത്. എന്നാൽ മലയാളത്തിൽ ഇത്തരത്തിലുള്ള പേരുകളുള്ള നായികമാ ഉണ്ടായത് കൊണ്ട് പേര് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. അത് അവരോടും പറഞ്ഞിരുന്നു.

  തിരിച്ചുള്ള ട്രെയിന്‍ യാത്രയ്‌ക്കിടെയാണു പേരിനെക്കുറിച്ച്‌ ആലോചിച്ചത്‌. അന്ന് സ്‌മിത പാട്ടീല്‍ ബോളിവുഡില്‍ വന്ന സമയമായിരുന്നു അത്. അങ്ങനെയാണ് നടിക്ക് സ്മിത എന്ന് പേര് ലഭിക്കുന്നത്. പിന്നീടാണ് അവളുടെ പേര് സിൽക്ക് സ്മിത എന്ന് മാറുന്നത്. ഇണയെത്തേടിയിലെ സ്‌മിത അങ്ങനെ സില്‍ക്ക്‌ സ്‌മിതയായി. 1982ല്‍ പുറത്തിറങ്ങിയ, ബാലു മഹേന്ദ്രയുടെ മൂന്നാംപിറൈയില്‍ കമല്‍ ഹാസനൊപ്പമുള്ള ഗാനരംഗങ്ങളിലെ ഗ്ലാമര്‍ രംഗമാണ് നടിയുടെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്.

  സിനിമയിൽ വലിയ നടിയായിട്ടും സ്‌മിത തന്നെ മറന്നില്ല. മറ്റു സിനിമകളുടെ ലൊക്കേഷനില്‍ കാണുമ്പോഴെല്ലാം ഓടിവരുമായിരുന്നു. പിന്നീടാണ്‌ താനും കലൂര്‍ ഡെന്നീസും ചേർന്ന് ഒരുക്കി. സിനിമയിലേക്കു സ്‌മിതയെ വിളിച്ചിരുന്നു.ന്‌ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന കാലത്തായിരുന്നു അവര്‍ ചിത്രം സൗജന്യമായി ചെയ്തു താരാമെന്ന് പറഞ്ഞത്. ഒടുവിൽ പറഞ്ഞ് പകുതി രൂപ പ്രതിഫലം വാങ്ങിയാണ് ആ സിനിമ ചെയ്യുന്നത്.
  1995ല്‍ മദ്രാസിൽ വച്ചായിരുന്നു സിൽക്ക് സ്മിതയെ അവസാനമായി കാണുന്നത്. അത് കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴാണ് നടിയുടെ വിയോഗം.

  സില്‍ക്ക് സ്മിതയായി ശ്രീ റെഡ്ഡി, ബയോപിക്ക് ചിത്രം

  വീഡിയോ; കടപ്പാട്

  Read more about: silk smitha
  English summary
  Antony Eastman Opens Up Casting Silk Smitha In His Movies And How She Got The Name Silk
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X