For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിനായി ഒരുങ്ങി ആന്റണി വര്‍ഗീസ്, എന്‍ഗേജ്‌മെന്‌റ്, ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍

  |

  അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമയിലൂടെ നായകനടനായി മികച്ച തുടക്കമാണ് ആന്‌റണിക്ക് ലഭിച്ചത്. അങ്കമാലി ഡയറീസ് സൂപ്പര്‍ഹിറ്റായത് ആന്റണിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. ആന്റണി ഉള്‍പ്പെടെ നിരവധി പുതുമുഖങ്ങളെ വെച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരി സിനിമ എടുത്തത്. അങ്കമാലി ഡയറീസിന്‌ ശേഷം പെപ്പെ എന്ന കഥാപാത്രത്തിന്‌റെ പേരിലും നടന്‍ അറിയപ്പെട്ടു.

  താരപുത്രി ജാന്‍വി കപൂറിന്‌റെ വൈറല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  അങ്കമാലി ഡയറീസ് കഴിഞ്ഞ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളും നടന്‌റെതായി പുറത്തിറങ്ങിയിരുന്നു. ഇപ്പോഴും കൈനിറയെ ചിത്രങ്ങളുമായി മോളിവുഡില്‍ മുന്നേറുകയാണ് താരം. അതേസമയം സിനിമാതിരക്കുകള്‍ക്കിടെയാണ് ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു എന്ന വാര്‍ത്ത അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്നത്. നടനും പ്രതിശ്രുത വധുവും ഒരുമിച്ചുളള ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് ആന്റണിയുടെ വധു. സഹോദരി അഞ്ജലിയുടെ വിവാഹത്തിന് പിന്നാലെയാണ് ആന്റണിയും വിവാഹത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്‌. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹം തീരുമാനിച്ചത്. ഇപ്പോഴിതാ ആന്റണിയുടെ വിവാഹം ആഗസ്റ്റ് ഏട്ടിനാണ് നടക്കുക എന്നാണ് അറിയുന്നത്.

  വിവാഹത്തോടനുന്ധിച്ച് അനീഷയുടെ വീട്ടില്‍ നടന്ന ഹല്‍ദി ചടങ്ങിന്‌റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാവുന്നത്. ഒപ്പം തന്നെ ആന്റണിയുടെയും അനീഷയുടെയും എന്‍ഗേജ്‌മെന്‌റ് ചിത്രങ്ങളും പുറത്തു വന്നിരിക്കുന്നു. സ്‌കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളാണ് ആന്‌റണിയും അനീഷയും. വിദേശത്ത് നേഴ്‌സ് ആയി ജോലി ചെയ്യുകയാണ് അനീഷ. അങ്കമാലിയില്‍ വെച്ച് തന്നെയാണ് വിവാഹം.

  തുടര്‍ന്ന് സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി റിസപ്ഷനും ഉണ്ടാകും. ഹല്‍ദി ചടങ്ങിന്‌റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഹല്‍ദി വേദിയില്‍ വെച്ച് അനീഷയ്‌ക്കൊപ്പം ചുവടെ വെക്കുന്നുണ്ട് ആന്റണി. ആന്‌റണിയെ ഡാന്‍സ് ചെയ്യാന്‍ വിളിക്കുന്ന അനീഷയെ വീഡിയോയില്‍ കാണിക്കുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഹല്‍ദിയില്‍ പങ്കെടുത്തത്.

  കിടിലം ഫിറോസിനെ ട്രോളി ജിയ ഇറാനിയുടെ രസകരമായ വീഡിയോ, ബിഗ് ബോസ് താരത്തിന്‌റെ മറുപടി

  വളരെയധികം സെലക്ടീവായിട്ടാണ് ആന്റണി വര്‍ഗീസ് മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നത്. ജല്ലിക്കട്ടാണ് നടന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം തന്നെ നിരവധി അവാര്‍ഡുകളും സിനിമ നേടി. ജല്ലിക്കട്ടിലെ ആന്റണിയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്.

  പുറത്ത് എന്ത് സംഭവിക്കുമെന്ന് വിചാരിച്ച് കളിക്കാന്‍ കഴിയില്ല, ബിഗ് ബോസ് അനുഭവം പങ്കുവെച്ച് അഡോണി

  അങ്കമാലി ടീം വീണ്ടുമൊന്നിച്ച അജഗജാന്തരം ആണ് ആന്റണി വര്‍ഗീസിന്‌റെ പുതിയ സിനിമ.
  സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ സംവിധാനം ചെയ്ത ടിനു പാപ്പച്ചന്‍ തന്നെയാണ് സിനിമ എടുത്തത്. കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ അശോകന്‍, കിച്ചു ടെലസ്, ജാഫര്‍ ഇടുക്കി, സുധി കോപ്പ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. അജഗജാന്തരത്തിന് പുറമെ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവയും ആന്റണി വര്‍ഗീസിന്‌റെതായി അണിയറില്‍ ഒരുങ്ങുന്ന പുതിയ സിനിമകളാണ്.

  സ്റ്റെെലിഷ് ലുക്കില്‍ മാസ് എന്‍ട്രിയുമായി മമ്മൂട്ടി, മെഗാസ്റ്റാറിന്‌റെ ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

  Yuva And Mridula Responded To Rekha Ratheesh's Claim | FilmiBeat Malayalam

  വീഡിയോ

  English summary
  antony varghese and anisha paulose marriage on august 8, engagement, haldhi pictures goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X