For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയിച്ച് തകര്‍ക്കണ്ട, നീ കൂട്ടുകാരോടും വീട്ടുകാരോടും സംസാരിക്കുന്നത് പോലെ ചെയ്താല്‍ മതി!!

  |

  അങ്കമാലി ഡയറീസിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയില്‍ ശ്രദ്ധേയ പ്രകടനം നടത്തികൊണ്ടാണ് നടന്‍ വരവറിയിച്ചത്. രണ്ടാമത്തെ ചിത്രമായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലും ആന്റണിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു.

  ആന്റണി വര്‍ഗീസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ജല്ലിക്കട്ടും മികച്ച പ്രേക്ഷക പ്രശംസ നേടിയാണ് മുന്നേറികൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഇത്തവണയും പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് ആന്റണി വര്‍ഗീസ് എത്തുന്നത്.

  ജല്ലിക്കട്ടില്‍ ആന്റണിയായി തന്നെയെത്തുന്ന നടന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെ മാതൃഭുമിക്ക് നല്‍കിയ അഭിമുഖത്തില്‍ ജല്ലിക്കട്ടിനെയും ലിജോ ജോസ് പെല്ലിശ്ശേരിയെയുംകുറിച്ച് ആന്റണി വര്‍ഗീസ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയിലെ തന്റെ ഗുരുവും വഴിക്കാട്ടിയുമാണ് ലിജോ ചേട്ടനെന്ന് ആന്റണി വര്‍ഗീസ് പറയുന്നു.

  കഥാപാത്രത്തിലേക്ക് ഇറക്കിക്കൊണ്ടുവരാന്‍ വലിയ മാജിക്കൊന്നും അദ്ദേഹം നടത്താറില്ല. അഭിനയിച്ച് തകര്‍ക്കണ്ട, നീ കൂട്ടുകാരോടും വീട്ടുകാരോടും സംസാരിക്കുന്നത് പോലെ ക്യാമറയ്ക്ക് മുന്നിലും ചെയ്താല്‍ മതി എന്നത് മാത്രമായിരുന്നു ഉപദേശം. സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടാല്‍ വിജയം ഉറപ്പാണെന്ന സത്യമാണ് അദ്ദേഹം പഠിപ്പിച്ചത്. ആന്റണി വര്‍ഗീസ് പറയുന്നു.

  അപ്രതീക്ഷിതമായിട്ടായിരുന്നു ജല്ലിക്കെട്ടിലേക്കുളള വിളി വന്നത്. ആന്റണി ഇന്ന് തന്നെ നിലം തൊടാതെ ഓടന്‍ തയ്യാറായിക്കോളൂ എന്റെ അടുത്ത ചിത്രത്തില്‍ നിനക്ക് ശക്തമായ ഒരു കഥാപാത്രമുണ്ട്. നമുക്കത് പൊളിക്കണം എന്ന് ലിജോ ചേട്ടന്‍ വിളിച്ചു പറഞ്ഞതായി ആന്റണി വര്‍ഗീസ് പറയുന്നു. ജല്ലിക്കട്ടിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ ത്രില്ലടിച്ചിരുന്നു. പിന്നെ എന്നും രാവിലെ മൂന്നാല് കിലോമീറ്റര്‍ ഓട്ടമായി.

  രാവും പകലും ഒരുപാട് കഷ്ടപ്പെട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. അത് തിയ്യേറ്ററില്‍ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമായി എന്ന് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം. ആന്റണി പറഞ്ഞു. ജല്ലിക്കട്ട് ഷൂട്ടിംഗിനിടെ പരിക്കു പറ്റിയ കാര്യവും ആന്റണി പറഞ്ഞു. എന്നും മുന്നില്‍ കുതിച്ചുപായുന്ന പോത്തിനെ സങ്കല്‍പ്പിച്ചുകൊണ്ടുളള ഓട്ടമായിരുന്നു. അതിനിടയില്‍ പോത്ത് ഗ്രാമത്തിലെ ബാങ്കില്‍ കയറി ഇടിച്ചുപൊളിക്കുന്ന സീന്‍ ഉണ്ടായിരുന്നു.

  ആ സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഞാന്‍ മുഖമടിച്ച് ബെഞ്ചില്‍ വീണ് ചുണ്ട് പൊട്ടി. ഉടന്‍ കട്ടപ്പനയിലെ ആശുപത്രിയില്‍ കൊണ്ടുപോയി 15 തുന്നിട്ടു. അടുത്ത ദിവസം മുഖം വികൃതമായി. പിന്നീട് എറണാകുളത്ത് പോയി വീണ്ടും സ്റ്റിച്ച് മാറ്റിയിട്ടു. അങ്ങനെ പത്ത് ദിവസം കഴിഞ്ഞാണ് ഞാന്‍ വീണ്ടും അഭിനയിക്കാനെത്തിയത്. അഭിമുഖത്തില്‍ ആന്റണി വര്‍ഗീസ് പറഞ്ഞു.

  ആ കഥാപാത്രത്തെ ഏറ്റെടുത്തപ്പോള്‍ ടെന്‍ഷനായിരുന്നു! തണ്ണീര്‍മത്തനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍!

  അതേസയം ജല്ലിക്കെട്ടിന് ശേഷവും കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ആന്റണി വര്‍ഗീസ് മുന്നേറുന്നത്. മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമിയുടെ കഥ പറയുന്ന ആനപ്പറമ്പിലെ വേള്‍ഡ് കപ്പാണ് ആന്റണി വര്‍ഗീസ് നായകനാവുന്ന പുതിയ ചിത്രം. കൂടാതെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന സിനിമയിലും ആന്റണിയാണ് നായകന്‍. കൂടാതെ വിജയുടെ എറ്റവും പുതിയ ചിത്രം ദളപതി 64ലും പ്രധാന വേഷത്തില്‍ ആന്റണി വര്‍ഗീസ് എത്തുന്നു.

  വിജയിയും അജിത്തും തമ്മില്‍ കരയും കടലും തമ്മിലുള്ള വ്യത്യാസം! സൂപ്പര്‍ താരങ്ങളെ കുറിച്ച് നടി ദേവയാനി!

  English summary
  Antony Varghese Says About Jallikkattu And Lijo Jose Pellishery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X