For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനുപമ പരമേശ്വരനും യുവസംവിധായകനും വിവാഹിതരായി? വീട്ടിലേക്ക് വിളിച്ച് ചോദിച്ചത് കേട്ട് ഞെട്ടിയെന്ന് താരം

  |

  പ്രേമമെന്ന ചിത്രം കണ്ടവരാരും അനുപമ പരമേശ്വരനെ മറക്കാനിടയില്ല. മേരിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരമെത്തിയത്. മേരിയുടെ ചുരരുണ്ട മുടി കേരളക്കരയില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. തുടക്കം മികച്ചതായിരുന്നുവെങ്കിലും പിന്നീട് മികച്ച അവസരങ്ങളൊന്നും അനുപമയ്ക്ക് ലഭിച്ചിരുന്നില്ല. മലയാളത്തില്‍ നിന്നും ഇടവേളയെടുത്ത് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറുകയായിരുന്നു താരം. മണിയറയിലെ അശോകനിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് താരം.

  ഇത്തവണ അഭിനേത്രിയായി മാത്രമല്ല സഹസംവിധായികയായി അനുപമ പ്രവര്‍ത്തിച്ചിരുന്നു. സംവിധാനത്തില്‍ തുടക്കം മുതലേ താല്‍പര്യമുണ്ട്് താരത്തിന്. പ്രേമത്തിന്റെ സമയത്ത് അല്‍ഫോണ്‍സിനോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും അന്ന് നടന്നിരുന്നില്ല. ജോമോന്‍രെ സുവിശേഷങ്ങളില്‍ അഭിനയിക്കുന്ന സമയത്ത് ദുല്‍ഖറിനോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. മണിയറയിലെ അശോകന്റെ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി വരുന്നില്ലേയെന്ന് അദ്ദേഹം ഇങ്ങോട്ട് ചോദിക്കുകയായിരുന്നുവെന്ന് അനുപമ പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  പ്രണയത്തിലായിരുന്നോ?

  പ്രണയത്തിലായിരുന്നോ?

  ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും അനുപമയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. ഇതേക്കുറിച്ച് കുറേപര്‍ തന്നോട് ചോദിച്ചിരുന്നുവെന്ന് അനുപമ പറയുന്നു. സുഹൃത്തുക്കളാണ് ഞങ്ങള്‍. അതില്‍കൂടുതലൊന്നുമില്ല. ട്വിറ്ററില്‍ നമ്മള്‍ ഒരാളെ ഫോളോ ചെയ്യുകയോ അവര്‍ തിരിച്ച് ഫോളോ ചെയ്യുകയോ ചെയ്താലുടന്‍ ഇത്തരത്തിലുള്ള കഥകള്‍ പ്രചരിക്കും. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അത്. ബുമ്രയും അനുപമയും പ്രണയത്തിലോയെന്നായിരുന്നു ഇടക്കാലത്ത് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. വിശദീകരണവുമായി താരമെത്തിയതോടെയായിരുന്നു ചര്‍ച്ച അവസാനിച്ചത്.

  യുവസംവിധായകനുമായി വിവാഹം

  യുവസംവിധായകനുമായി വിവാഹം

  അന്യഭാഷയിലെ യുവസംവിധായകനുമായി വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. വീട്ടിലേക്ക് വിളിച്ചായിരുന്നു ചിലരൊക്കെ ഇതേക്കുറിച്ച് ചോദിച്ചത്. ഞാന്‍ പോലും ഞെട്ടിയിരുന്നു ആ സമയത്ത്. ഇന്‍സ്റ്റഗ്രാമില്‍ എന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്ചറാക്കിയ ഒരുത്തന്‍ ഐഎംഡിബി വിവരങ്ങള്‍ എഡിറ്റ് ചെയ്ത് ബോയ്ഫ്രണ്ട് എന്ന് അവന്റെ പേര് ചേര്‍ക്കുകയായിരുന്നു. സംവിധായകന്‍, പ്രൊഡ്യൂസര്‍ എന്നൊക്കെയായിരുന്നു സ്വയം വിശേഷിപ്പിച്ചത്. വ്യാജ ഐഡിയായിരുന്നു അത്. ജീവനുള്ള ഒരാളുമായി ബന്ധപ്പെടുത്തി എന്റെ പേര് പറഞ്ഞോളൂ, ഫേക്ക് ഐഡിയുമായി ബന്ധപ്പെടുത്തി പറയുന്നത് വളരെ മോശമാണെന്ന് പറഞ്ഞ് ഞാനൊരു പോസ്റ്റിട്ടിരുന്നു.

  അമ്മയോട് പറയും

  അമ്മയോട് പറയും

  സോഷ്യല്‍ മീഡിയയില്‍ ഞാനത്ര സജീവമല്ല. എന്തെങ്കിലുമുണ്ടെങ്കില്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് അയയ്ക്കാനായി അമ്മയോട് പറഞ്ഞിട്ടുണ്ട്. അന്യഭാഷയില്‍ നിന്നൊന്നും ആരും ട്രോളാറില്ല. പ്രമോഷന് വേണ്ടി ധാരാളം അഭിമുഖങ്ങള്‍ കൊടുക്കാറുണ്ട്. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ നല്ലതാണ്. ഓവര്‍ ആക്ടിങ്ങാണെന്ന് ചിലര്‍ പറയുമ്പോള്‍ അത് ഞാനും അംഗീകരിക്കാറുണ്ട്. വീട്ടുകാരെ ഓരോന്ന് പറയുന്നതും മോശമായ കമന്റുകളിടുന്നതും നല്ല പ്രവണതയല്ലെന്നും താരം പറയുന്നു.

  Exclusive Interview With Anupama Parameswaran | Filmibeat Malayalam
   പ്രചോദനമേകിയത്

  പ്രചോദനമേകിയത്

  പ്രേമം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് തെലുങ്കില്‍ അഭിനയിച്ചത്. സാമന്ത മനോഹരമായി തെലുങ്ക് സംസാരിക്കുന്നത് കണ്ടപ്പോഴാണ് ഞാനും ഭാഷ പഠിക്കാന്‍ ശ്രമിച്ചത്. സബ്‌ടൈറ്റിലുകളില്ലാതെ സിനിമ കാണുകയും സറ്റാഫിനോടൊക്കെ തെലുങ്കില്‍ സംസാരിക്കുകയും ചെയ്താണ് ഭാഷ ശരിയാക്കിയത്. ആദ്യ സിനിമ മുതലേ തെലുങ്കില്‍ സ്വന്തമായി ഡബ്ബ് ചെയ്തിരുന്നു. അന്യഭാഷയില്‍ അഭിനയിക്കുമ്പോള്‍ ആ ഭാഷ അറിയുകയും സംസാരിക്കുകയും ചെയ്താല്‍ വളരെ നല്ലതാണ്. സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്നും ഭാവിയില്‍ താനും സ്വന്തം സിനിമയുമായെത്തുമെന്നും താരം പറയുന്നു.

  Read more about: anupama parameswaran
  English summary
  Anupama Parameswaran married young director, actress opens up about her marriage rumour
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X