twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിൽ സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടില്ല; ശബ്ദത്തിന് ഒരു കുഴപ്പമുണ്ട്! വെളിപ്പെടുത്തലുമായി നടി

    താരം തന്റെ ഒറ്റ ചിത്രത്തിൽ പോലും സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിട്ടില്ലത്രേ.

    By Ankitha
    |

    തെന്നിന്ത്യയിലെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ നായിക ഏതൊന്നും ചോദിച്ചാൽ എല്ലാവരും രണ്ടാമതൊന്ന് ചിന്തിക്കാതെ ഒറ്റ ശ്വാസത്തിൽ പറയുന്നത് പേര് അനുഷ്ക ഷെട്ടിയുടേതായിരിക്കും. അത് മറ്റൊന്നും കൊണ്ടല്ല അവർ ചെയ്ത കഥാപാത്രങ്ങളും കാഴ്ചവെച്ച അഭിനയ മികവുമാണ് അനുഷ്കയ്ക്ക് ഈ പദവി ലഭിക്കാൻ കാരണം.

    anukshka

     ഒരു അഡാർ ലവിലെ സൈറ്റടി സീനിനു പിന്നിൽ ഒരു കഥയുണ്ട്! അത് നമ്മുടെ നായിക തന്നെ വെളിപ്പെടുത്തുന്നു ഒരു അഡാർ ലവിലെ സൈറ്റടി സീനിനു പിന്നിൽ ഒരു കഥയുണ്ട്! അത് നമ്മുടെ നായിക തന്നെ വെളിപ്പെടുത്തുന്നു

    ഒരു കഥാപാത്രം സൂപ്പർ ഹിറ്റ് ആകണമെങ്കിൽ അതിലെ താരങ്ങളുടെ അഭിനയം മാത്രം പോര. പകരം ആ കഥാപാത്രത്തിന് അനിയേജ്യമായ ശബ്ദം, രൂപം, ഇതൊക്കെ മറ്റു പ്രധാന ഘടകങ്ങളാണ്. എന്നാൽ അനുഷ്ക സൂപ്പർ ഹിറ്റാക്കിയ എല്ലാ കഥാപാത്രങ്ങളും പെർഫക്ട് ആയിരുന്നു. കഥാപാത്രത്തിന് ചേരുന്ന ശബ്ദവും രൂപവും ഭാവവവും താരം കൊണ്ടു വന്നു. എന്നാൽ അനുഷ്ക പ്രേക്ഷകർക്ക് ആർക്കും അറിയാത്ത ഒരു രഹസ്യനുണ്ട്. താരത്തിന്റെ സിനിമ ഹിറ്റാകുന്നതിൽ ഇതിനു പ്രധാന പങ്കുണ്ട്. താരം തന്നെ ആ രഹസ്യം തുറന്നു പറയുകയാണ്.

     ടൂർണ്ണമെന്റിനു പോകാൻ സർവത്തിന്റെ കണ്ണുവെട്ടിച്ചതിന്റെ കാരണം ഇതോ! ആട് 2 വിലെ ഡിലീറ്റഡ് സീൻ കാണാം ടൂർണ്ണമെന്റിനു പോകാൻ സർവത്തിന്റെ കണ്ണുവെട്ടിച്ചതിന്റെ കാരണം ഇതോ! ആട് 2 വിലെ ഡിലീറ്റഡ് സീൻ കാണാം

    ശബ്ദം

    ശബ്ദം

    ദേവസേനയും, അരുന്ധതിയും, ബാഗമതിയുമെല്ലാം സംസാരിക്കുന്നത് അനുഷ്കയുടെ ശബ്ദത്തിലാണെന്നാണ് പ്രേക്ഷകർ കരുതുന്നത്. എന്നാൽ അങ്ങനെ അല്ല. താരം തന്റെ ഒറ്റ ചിത്രത്തിൽ പോലും സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിട്ടില്ലത്രേ. ചിത്രങ്ങളിലെല്ലാം അനുഷ്കയ്ക്ക് ശബ്ദം നൽകിയത് ഡബ്ബ് ആർട്ടിസ്റ്റുകളാണ്. തന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങൾക്ക് ശബ്ദ ശബ്ദം നൽകാതെ ഉൾവലിഞ്ഞതിൽ ഒരു കാരണമുണ്ടത്രേ. അതു താരം തന്നെ തുറന്ന് പറയുന്നുണ്ട്.

    കഥാപാത്രത്തെ കൊല്ലാൻ വയ്യ

    കഥാപാത്രത്തെ കൊല്ലാൻ വയ്യ

    തന്റെ ശബ്ദം കുട്ടികളെ പോലെ മധുരമുള്ളതും വളരെ ചെറിയ ശബ്ദവുമാണ്. അത് വളരെ ബോൾഡായ കഥാപാത്രങ്ങൾക്ക് യോജിക്കുന്നതല്ലയെന്നും അനുഷ്ക പറഞ്ഞു. ഒരു കഥാപാത്രം ഹിറ്റാകണമെങ്കിൽ അഭിനയ മികവ് മാത്രം പോര , ശബ്ദവും വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. അത് കൃത്യമായി ചെയ്തില്ലെങ്കിൽ കഥാപാത്രങ്ങളെ കൊല്ലുന്നതിന് തുല്യമായിരിക്കും. അതിന് താൻ തയ്യാറല്ലെന്നും താരം പറഞ്ഞു.

    രൂപം മറ്റും

    രൂപം മറ്റും

    ചെയ്യുന്ന കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി രൂപം മാറ്റാൻ അനുഷ്ക തയ്യാറാണ്. അത് താരത്തിന്റെ ചിത്രങ്ങൾ കണ്ടൽ നമുക്ക് മനസിലാകും. കഥാ പാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി എത്ര കഷ്ടപ്പാടും സഹിക്കാനും അവർ തയ്യാറാണ്. സീറോ സൈസ് ആയിരുന്ന ആനുഷ്ക ബാഹുബലി ആദ്യ ഭാഗത്തിനും വേണ്ടി തന്റെ ശരീര ഭാരം വർധിപ്പിച്ചു. അതിനു ശേഷം വ്യത്യസ്തമായ ഗെറ്റപ്പിൽ അടുത്ത ചിത്രത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

    കംബ്ലീറ്റ് മോക്കോവർ

    കംബ്ലീറ്റ് മോക്കോവർ

    അനുഷ്കയുടെ മേക്കോവറാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി. തെന്നിന്ത്യയയിൽ ഇത്രയും മേക്കേവറിൽ പ്രത്യക്ഷപ്പെടുന്ന താരം ഒരു പക്ഷെ അനുഷ്ക മാത്രമായിരിക്കും. അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രമായ ബാഗമതിയിൽ അനുഷ്ക അരുന്ധതിയിലെ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നതെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാർത്ത വ്യാജമാണെന്നു ആവർത്തിച്ച് താരം ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രദർശനത്തിനെത്തിയപ്പോഴാണ് അരുന്ധതിയും ബാഗമതിയും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകർക്ക് ബോധ്യപ്പെട്ടത്. ചിത്രത്തിൽ ഞെട്ടിപ്പിക്കുന്ന ഗെറ്റപ്പിലായിരുന്ന താരം എത്തിയ‌ത്.

    English summary
    Anushka Shetty’s voice not fit for roles
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X