For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുലിമുരുകനിലെ ആ വേഷം വേണ്ടെന്ന് വെച്ച സങ്കടം ഇന്നും മാറിയിട്ടില്ല! വെളിപ്പെടുത്തലുമായി അനുശ്രീ!

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുകയാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയായ ഡയമണ്ട് നെക്ലേസിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. അരുണേട്ടാ, എന്ന വിളിയുള്‍പ്പടെയുള്ള ഡയലോഗും ഏറെ ശ്രദ്ധേയമായിരുന്നു. മുന്‍പ് തന്നെത്തേടിയെത്തിയ സിനിമ വേണ്ടെന്ന് വെച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് താരം. ജെബി ജംഗക്ഷനിലെത്തിയപ്പോഴായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

  സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ച സിനിമയായിരുന്നു പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് ഉദയ് കൃഷ്ണയായിരുന്നു തിരക്കഥയൊരുക്കിയത്. മലയാള സിനിമയെ ആദ്യമായി 100 കോടി ക്ലബിലേക്കെത്തിച്ചുവെന്ന നേട്ടവും ഈ ചിത്രത്തിന് സ്വന്തമാണ്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രത്തില്‍ മൈന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത് അനുശ്രീയെയായിരുന്നു. എന്നാല്‍ താരത്തിന് ആ കഥാപാത്രത്തെ സ്വീകരിക്കാന്‍ കഴിയാതെ വരികയായിരുന്നു. അതേക്കുറിച്ചായിരുന്നു താരം കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞത്.

  സിനിമ ഒഴിവാക്കിയതിന് പിന്നിലെ കാരണത്തെക്കുറിച്ചും അനുശ്രീ തുറന്നുപറഞ്ഞിരുന്നു. ഒരു സര്‍ജറി കഴിഞ്ഞ് നില്‍ക്കുന്ന സമയം ആയിരുന്നു അത്. ഉയരത്തില്‍ നിന്നും ചാടേണ്ട സീനൊക്കെയുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെയായാണ് ആ സിനിമ വേണ്ടെന്ന് വെച്ചത്. എന്നാല്‍ ഒരുപാട് നാളുകള്‍ കഴിഞ്ഞാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ ഇത്രയുമധികം സമയം എടുക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ തന്നെ ചെയ്യുമായിരുന്നുവെന്ന് വൈശാഖേട്ടനോട് പറഞ്ഞിരുന്നു.

  ഓരോ അരിമണിയിലും പേര് എഴുതിയിട്ടുണ്ടല്ലോ, കമാലിനി മുഖര്‍ജിയുടെ പേരായിരുന്നു അതില്‍ എഴുതിയത്. ആദ്യ ദിനത്തില്‍ തന്നെ താന്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടിരുന്നു. തനിക്ക് പറഞ്ഞ് വെച്ച കഥാപാത്രത്തിന്റെ കാര്യത്തെക്കുറിച്ച് അറിയണമായിരുന്നു. മോഹന്‍ലാല്‍ സാറുമായുള്ള കോമ്പിനേഷനും വെള്ളച്ചാട്ടത്തില്‍ നിന്ന് ചാടുന്നതും പോലീസ് ഓഫീസറുമായുള്ള ഫൈറ്റുമമൊക്കെ വെച്ചാണ് താന്‍ സിനിമ ഒഴിവാക്കിയത്. ആ സിനിമ ആദ്യകാഴ്ചയില്‍ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അനുശ്രീ പറഞ്ഞിരുന്നു.

  അരുവിയുടെ ഭാഗത്തുനിന്നും മോഹന്‍ലാല്‍ നടന്നുവരുമ്പോള്‍ പുലിമുരുകനെ എലിമുരുകന്‍ എന്നൊക്കെ വിളിക്കുന്നുണ്ട്. ഇതൊക്കെ താനും പറഞ്ഞ് നോക്കിയിട്ടുണ്ട്. തനിക്കിഷ്ടപ്പെട്ട കാര്യങ്ങളെല്ലാം കണ്ണാടിക്ക് മുന്നില്‍ വെച്ച് പെര്‍ഫോം ചെയ്ത് നോക്കിയിട്ടുണ്ട്. ആ ഡയലോഗ് താന്‍ പറയേണ്ടതായിരുന്നില്ലേ എന്ന് ചിന്തിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമല്ലേ എന്നും ഓര്‍ക്കാറുണ്ട്. സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ തന്നെ വിളിക്കണമെന്ന് വൈശാഖേട്ടനോട് പറഞ്ഞിട്ടുണ്ട്.

  മോഹന്‍ലാലിനൊപ്പം അഭിനയിക്കാനാഗ്രഹിക്കാത്തവര്‍ വിരളമാണ്. അതിനാല്‍ത്തന്നെ അത്തരമൊരു അവസരം ലഭിച്ചപ്പോള്‍ അത് വിനിയോഗിക്കാന്‍ കഴിയാതെ പോയതിന്റെ നിരാശ താരത്തിനുണ്ടായിരുന്നു. എന്നാല്‍ ഒപ്പത്തിലൂടെ ആ അവസരം അനുശ്രീക്ക് തിരികെ ലഭിക്കുകയായിരുന്നു. എസിപി ഗംഗ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം അനുശ്രീയെത്തേടിയെത്തിയിരുന്നു.

  സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ അനുശ്രീയുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സിനിമാവിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറയാറുണ്ട്. പിറന്നാള്‍ ദിനത്തില്‍ ഏട്ടന് നല്‍കിയ സര്‍പ്രൈസിനെക്കുറിച്ച് അടുത്തിടെ താരം പോസ്റ്റിട്ടിരുന്നു. ചാനല്‍ പരിപാടികളില്‍ അതിഥിയായും അനുശ്രീ എത്താറുണ്ട്.

  ശോഭായാത്രയില്‍ ഭാരതാംബയുടെ വേഷത്തിലെത്തിയതിന് ശേഷം ചില്ലറ വിമര്‍ശനമായിരുന്നില്ല അനുശ്രീക്ക് നേരെ ഉയര്‍ന്നുവന്നത്. സംഘിയാണ് താരമെന്ന തരത്തിലായിരുന്നു വിമര്‍ശനം. കുട്ടിക്കാലം മുതലേ തന്നെ ശോഭായാത്രയില്‍ പങ്കെടുക്കാറുണ്ടെന്നും ഭാരതാംബയുടെ വേഷമായിരുന്നു ആ തവണ ലഭിച്ചതെന്നുമായിരുന്നു താരം പറഞ്ഞത്.

  English summary
  Anusree's shocking revealtions about Pulimurugan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X