For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയമേ നിനക്കായ്! പ്രിയതമയ്ക്ക് സമ്മാനവുമായി അര്‍ജുന്‍ അശോകന്‍! ആനിവേഴ്സറി ചിത്രങ്ങള്‍ വൈറല്‍!

  |

  കുട്ടിക്കാലം മുതലേ തന്നെ സിനിമ മനസ്സിലിട്ട് നടന്നിരുന്ന ചെറുപ്പക്കാരനായിരുന്നു അര്‍ജുന്‍ അശോകന്‍. അച്ഛന് പിന്നാലെയായി സിനിമയിലേക്കെത്തിയ താരപുത്രന് ഗംഭീര പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ തനിക്കാവുമെന്ന് താരപുത്രന്‍ ഇതിനിടയില്‍ തെളിയിച്ചിരുന്നു. ആദ്യം ചെയ്ത സിനിമകള്‍ അത്ര ക്ലിക്കായിരുന്നില്ലെങ്കിലും പിന്നീട് ലഭിച്ചതെല്ലാം മികച്ച അവസരങ്ങളായിരുന്നു. സംവിധാനത്തിലും താല്‍പര്യമുണ്ടെന്നും അര്‍ജുന്‍ നേരത്തെ പറഞ്ഞിരുന്നു. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അര്‍ജുന്റെ വിവാഹം. നികിതയും അര്‍ജുനും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായിരിക്കുകയാണ്.

  9 വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലായാണ് അര്‍ജുനും നിഖിതയും വിവാഹിതരായത്. സിനിമയിലെത്തിയപ്പോള്‍ മുതല്‍ താരപുത്രനോട് വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചിരുന്നുവെങ്കിലും കൃത്യമായൊരു ഉത്തരം നല്‍കിയിരുന്നില്ല. മലയാള സിനിമാലോകം ഒന്നടങ്കം താരപുത്രന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനിടയില്‍ മനോഹരമായ ചിത്രവുമായി അര്‍ജുനും എത്തിയിട്ടുണ്ട്.

  അര്‍ജുനും നിഖിതയും

  അര്‍ജുനും നിഖിതയും

  ബിടെക്ക് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടായിരുന്നു ഇരുവീട്ടുകാരും വിവാഹത്തിന് പച്ചക്കൊടി കാണിച്ചതെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ താരവിവാഹം ആഘോഷമാക്കി മാറ്റിയിരുന്നു. ഭാര്യയ്‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രവും അര്‍ജുന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഭാര്യയ്ക്ക് സമ്മാനമായി മോതിരം നല്‍കുന്നതിന്റെ ചിത്രവും അര്‍ജുന്‍ പങ്കുവെച്ചിട്ടുണ്ട്.

  ആശംസ നേര്‍ന്ന് താരങ്ങള്‍

  ആശംസ നേര്‍ന്ന് താരങ്ങള്‍

  കൊച്ചിയിലെ സിനിമാസംഘങ്ങളില്‍ പ്രധാനികളിലൊരാളാണ് അര്‍ജുനും. ചെറിയ വേഷങ്ങളിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് മുന്‍നിരയിലേക്കെത്തുകയായിരുന്നു താരം. സൗബിന്‍ ഷാഹിര്‍, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍, സയനോര ഫിലിപ്പ്, പൂര്‍ണിമ ഇന്ദ്രജിത്ത്, ലെന തുടങ്ങി നിരവധി പേരാണ് അര്‍ജുനും നിഖിതയ്ക്കും ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. കമന്റുകള്‍ക്ക് മറുപടിയുമായി അര്‍ജുനും എത്തിയിട്ടുണ്ട്.

  വില്ലനായും എത്തിയിരുന്നു

  വില്ലനായും എത്തിയിരുന്നു

  നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചും അര്‍ജുന്‍ എത്തിയിരുന്നു. വരത്തനിലെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ജൂണിലേയും ഉണ്ടയിലേയും കഥാപാത്രങ്ങള്‍ മാത്രമല്ല വരത്തനിലെ പ്രകടനത്തിനും നിറഞ്ഞ കൈയ്യടിയും ലഭിച്ചിരുന്നു. മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചുവെന്നുള്ളതാണ് പ്രധാന ആശ്വാസം. തുറമുഖം എന്ന ചിത്രത്തിലെ അഭിനയം വേറിട്ടതായിരുന്നുവെന്നും അര്‍ജുന്‍ മുന്‍പൊരു അഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു.

  ബിസിനസിലും സജീവമാണ്

  ബിസിനസിലും സജീവമാണ്

  സിനിമ ഇല്ലാത്ത സമയങ്ങളില്‍ കുടുംബവുമായി യാത്ര പോവാറുണ്ട്. പാര്‍ട്‌നര്‍ ഷിപ്പില്‍ ചെറിയ സംരംഭങ്ങളുണ്ട്.കണ്‍സ്ട്രക്ഷന്‍ കമ്പനി, പാക്കറ്റ് ഫുഡ് ഫാക്ടറി, കാര്‍ വാഷിംഗ് സെന്റര്‍ തുടങ്ങിയ സംരംഭങ്ങളില്‍ പങ്കാളിയാണ്. എല്ലാം നന്നായി പോവുന്നുണ്ട്. സിനിമയിലും ബിസിനസിലുമൊക്കെയുള്ള തിരക്കുകളെല്ലാം താന്‍ ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  25 അല്ലെങ്കില്‍ 32 വയസ്സില്‍

  25 അല്ലെങ്കില്‍ 32 വയസ്സില്‍

  തന്റെ വിവാഹത്തെക്കുറിച്ച് അച്ഛനും അമ്മയ്ക്കും ആധിയായിരുന്നു. 25 വയസിലല്ലെങ്കില്‍ 32 വയസ്സിലായിരിക്കും വിവാഹം എന്നായിരുന്നു ജാതകത്തിലുള്ളത്. അതിനാല്‍ത്തന്നെ ഇതേക്കുറിച്ചോര്‍ത്തായിരുന്നു അവരുടെ ആധി. ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വരുമെന്നായിരുന്നു കരുതിയത്. അതിനിടയിലായിരുന്നു വീട്ടില്‍ നിന്നും വിളി വന്നത്. കല്യാണത്തിന് സിഗ്ന്ല്‍ കിട്ടിയതോടെ അതങ്ങ് സംഭവിക്കുകയായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

  ചിത്രങ്ങള്‍ വൈറല്‍

  ചിത്രങ്ങള്‍ വൈറല്‍

  സോഷ്യല്‍ മീഡിയയില്‍ സജീവമായ അര്‍ജുന്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ട് വൈറലായി മാറാറുണ്ട്. നേരത്തെ ഭാര്യയുടെ പിറന്നാള്‍ ദിനത്തിലും അച്ഛന്‍രെ പിറന്നാള്‍ ദിനത്തിലുമൊക്കെ സര്‍പ്രൈസ് നല്‍കി അര്‍ജുന്‍ ഞെട്ടിച്ചിരുന്നു. ആശംസയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

  View this post on Instagram

  One year of happiness.! #loveforever ❤️

  A post shared by Arjun Ashokan (@arjun_ashokan) on

  English summary
  Happy Wedding Anniversary To Arjun Ashokan And Nikitha.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X