twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിരു എപ്പോഴും ചിന്തകളിലുണ്ട്, ഇങ്ങനെ കുറിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്ന് അര്‍ജുന്‍ സര്‍ജയും മകളും

    |

    ചിരഞ്ജീവി സര്‍ജയുടെ ജന്മവാര്‍ഷികമാണ് ശനിയാഴ്ച. പ്രിയപ്പെട്ട ചിരുവിന്റെ അകാല വിയോഗത്തെക്കുറിച്ചും ഇത്തവണത്തെ പിറന്നാളിന് ഒപ്പമില്ലാത്തതിനെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവര്‍. സോഷ്യല്‍ മീഡിയയിലൂടെ ചിരുവിനെക്കുറിച്ചുള്ള പോസ്റ്റുകളെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. മേഘ്‌ന രാജും ചിരുവും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളുമെല്ലാം ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.

    മേഘ്‌ന രാജ്, ധ്രുവ സര്‍ജ, അര്‍ജുന്‍ സര്‍ജ, ഐശ്വര്യ അര്‍ജുന്‍, ദര്‍ശന്ത്, തുടങ്ങി നിരവധി പേരാണ് ചിരുവിനെക്കുറിച്ച് പറഞ്ഞെത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാളാഘോഷത്തെക്കുറിച്ചും അതിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചുമൊക്കെ താരങ്ങളെത്തിയിരുന്നു. ജന്മദിനത്തിലെ സര്‍പ്രൈസിനെക്കുറിച്ചറിച്ച് പറഞ്ഞ് നേരത്തെ മേഘ്‌ന എത്തിയിരുന്നു. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലാണ് ജന്മവാര്‍ഷികം എത്തിയിട്ടുള്ളത്.

    അര്‍ജുന്റെ  പോസ്റ്റ്

    അര്‍ജുന്റെ പോസ്റ്റ്

    അമ്മാവനായ അര്‍ജുന്‍ സര്‍ജയെക്കുറിച്ച് വാചാലരാവാറഉണ്ട് ചിരുവും ധ്രുവും. അമ്മാവന് പിന്നാലെയായാണ് മരുമക്കളും സിനിമയിലേക്കെത്തിയത്. ചിരു പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. ഞാനെത്തിയെന്നും ചിരു കണ്ണ് തൂറക്കൂയെന്നും പറഞ്ഞായിരുന്നു അര്‍ജുന്‍ കരഞ്ഞത്. മരുമകനെ ആദ്യമായി കണ്ടതിനെക്കുറിച്ചും അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് അര്‍ജുന്‍. ചിരുവിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തത്.

    സ്വപ്നത്തില്‍ പോലും കരുതിയത്

    സ്വപ്നത്തില്‍ പോലും കരുതിയത്

    36 വർഷം മുമ്പ് നിങ്ങൾ ജനിക്കുമ്പോൾ ഞാൻ സന്തോഷത്തോടെ ചാടുകയായിരുന്നു. വിധിയുടെ ക്രൂരത വിശ്വസിക്കാൻ കഴിയില്ല . നിങ്ങളുടെ ജന്മദിനത്തിൽ ഞാൻ ഈ വാക്കുകൾ എഴുതുമെന്ന് എന്റെ സ്വപ്നങ്ങളിൽ ഒരിക്കലും കരുതിയിരുന്നില്ല. എപ്പോഴും എന്റെ ചിന്തകളിൽ നീയുണ്ട് മകനെ. എന്റെ കുഞ്ഞെ നിന്നെ വളരെയധികം സ്നേഹിക്കുന്നുവെന്നായിരുന്നു അര്‍ജുന്‍ സര്‍ജ കുറിച്ചത്.

    ഐശ്വര്യയുടെ പോസ്റ്റ്

    ഐശ്വര്യയുടെ പോസ്റ്റ്

    അര്‍ജുന്റെ മകളായ ഐശ്വര്യയും ചിരുവിനെക്കുറിച്ച് വാചാലയായി എത്തിയിട്ടുണ്ട്. തന്നേയും എടുത്ത് നില്‍ക്കുന്ന ചിരുവിന്റെ ചിത്രമായിരുന്നു താരപുത്രി പോസ്റ്റ് ചെയ്തത്. ഹാപ്പി ബര്‍ത്ത് ഡേ ചിരു, എപ്പോഴും നിങ്ങളെക്കുറിച്ച് ഓര്‍ക്കാറുണ്ട്, മിസ്സ് യൂ എന്നും ഐശ്വര്യ കുറിച്ചിരുന്നു. കസിന്‍സുമായെല്ലാം അടുത്ത ബന്ധമാണ് ചിരഞ്ജീവി സൂക്ഷിച്ചത്. ഇടയ്ക്കിടയ്ക്ക് എല്ലാവരും ഒത്തുകൂടാറുമുണ്ട്. അത്തരത്തിലുള്ള നിമിഷങ്ങള്‍ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞും താരപുത്രി നേരത്തെ എത്തിയിരുന്നു.

    Recommended Video

    സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam
    പ്രിയപ്പെട്ടവര്‍

    പ്രിയപ്പെട്ടവര്‍

    പ്രിയപ്പെട്ടവരെല്ലാം ചിരുവിനെക്കുറിച്ച് വാചാലരായെത്തിയിട്ടുണ്ട്. കുടുംബത്തോട് അടുപ്പമുള്ളവരും ചിരുവിന്റെ സുഹൃത്തുക്കളുമൊക്കെ കഴിഞ്ഞ വര്‍ഷത്തെ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ചിരു ഐ ലവ് യൂ എന്ന് പറഞ്ഞായിരുന്നു മേഘ്‌ന രാജ് എത്തിയത്. കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിന് മുന്‍പ് നടത്തിയ ബേബി ഷവര്‍ പാര്‍ട്ടിയിലെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ധ്രുവ സര്‍ജ എത്തിയത്.

    English summary
    Arjun Sarja and her daughter Aishwarya Arjun recalls their memmory with late actor Chiranjeevi Sarja
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X