For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ ജീവിതത്തെ പറ്റി അറിയാത്തത് കൊണ്ടാവും; ആരുടെ പേരിലും അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് താരപുത്രി അര്‍ഥന

  |

  മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ ഗോകുല്‍ സുരേഷിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അര്‍ഥന ബിനു. പിന്നീട് മമ്മൂട്ടി ചിത്രമായ ഷൈലോക്കിലാണ് അര്‍ഥന അഭിനയിച്ചത്. ഇതിനിടയില്‍ തമിഴ് സിനിമകളിലായിരുന്നു താരം കൂടുതല്‍ സജീവമായത്. നടന്‍ വിജയ്കുമാറിന്റെ മകള്‍ കൂടിയായ അര്‍ഥന പങ്കുവെച്ച പുതിയൊരു വീഡിയോ വൈറലാവുകയാണ്.

  സ്വിമിങ് പൂളിൻ്റെ സൈഡിൽ നിന്ന് കിടിലൻ ഫോട്ടോഷൂട്ടുമായി നടി അമല പോൾ

  സിനിമാ ഇന്‍ഡസ്ട്രിയില്‍ ആരുടെ പേരിലും അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ അര്‍ഥനയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു. വിജയ്കുമാറിന്റെ മകള്‍ അല്ലെന്ന തരത്തിലടക്കം വാര്‍ത്തകള്‍ വന്നതോടെ മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ അര്‍ഥന പറയുന്നു.

  എന്റെ ആദ്യ മലയാള സിനിമയായ മുദ്ദുഗൗ ഇറങ്ങിയ സമയം മുതല്‍ ഒരു വ്യാജ വാര്‍ത്ത പല തലക്കെട്ടുകളിലായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ മാസം 19 ന് കണ്ട വാര്‍ത്തയാണ് ഇതില്‍ അവസാനത്തേത്. ആ വാര്‍ത്ത ഞാന്‍ കാണുന്നത് തന്നെ രണ്ട് ദിവസം കഴിഞ്ഞാണ്. ഇതുപോലെയുള്ള വാര്‍ത്തയുടെ അടിയില്‍ വരുന്ന കമന്റുകള്‍ എന്നെയും എന്റെ വീട്ടുകാരെയും വളരെ മോശമാക്കി ചിത്രീകരിച്ച് കൊണ്ടുള്ളതാണ്. കുറച്ച് ദിവസം കഴിയുമ്പോള്‍ ഇതിനൊരു അവസാനമാകും എന്ന് കരുതിയാണ് ഞാന്‍ ഇതുവരെ പ്രതികരിക്കാതെ ഇരുന്നത്. പക്ഷെ ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് പ്രതികരിക്കാതെ ഇരുന്നതാണെന്ന് ഇപ്പോള്‍ തോന്നുന്നു.

  അഹങ്കാരത്തിന് ദൈവം തന്നെ ശിക്ഷയാണ്; റിതു ബിഗ് ബോസ് വിന്നര്‍ ആവാത്തത് കൊണ്ട് പറഞ്ഞതാണോന്ന് ആരാധകരും

  'വിജയ്കുമാറിന്റെ പേരില്‍ അറിയപ്പെടാന്‍ താല്‍പര്യപ്പെടുന്നില്ല എന്ന് മകള്‍ അര്‍ഥന' ഇതാണ് ഒരു വാര്‍ത്തയുടെ തലക്കെട്ട്. തലക്കെട്ട് പോട്ടെ അതിന്റെ ഉള്ളില്‍ എഴുതിയിരിക്കുന്നത് ഞാന്‍ വിജയ്കുമാറിന്റെ മകള്‍ അല്ലെന്നാണ്. ഈ രണ്ട് കാര്യങ്ങളും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ആരുടെയും പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ല. ഇക്കാര്യം നേരത്തെ തന്നെ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. ആ കാര്യത്തില്‍ ഞാന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. ആരുടെയും സഹായത്തോടെ അല്ല ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്നത്.

  നടന്‍ മുകേഷും ഭാര്യ മേതില്‍ വേദികയും വേര്‍പിരിയുന്നു; 8 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്

  വളരെ താഴ്ന്ന സൈബര്‍ ബുള്ളിങ് ആണ് നടക്കുന്നത്. ഞാന്‍ പറഞ്ഞിട്ടുള്ള കാര്യമാണെങ്കില്‍ പോട്ടെ. അല്ലെങ്കില്‍ ഒരു സാമൂഹ്യ പ്രശ്‌നമാകണം. ഇതില്‍ നാട്ടുകാര്‍ക്ക് പല അഭിപ്രായങ്ങളും കാണും എന്ന് തന്നെ വിചാരിക്കാം. പക്ഷേ എന്റെ കുടുംബത്തെ കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെ കുറിച്ചോ പറയാന്‍ ഇവരൊന്നും ആരുമല്ല. എന്നെ കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് ഈ വാര്‍ത്ത ഉണ്ടാക്കുന്നത്. ഈ വാര്‍ത്തകളുടെ ഉറവിടം എവിടെയാണെന്ന് എനിക്ക് ചെറിയ ഒരു ധാരണ ഉണ്ട്.

  മുന്‍ ഭര്‍ത്താവും സുമിത്രയ്‌ക്കൊപ്പം; കുടുംബവിളക്കില്‍ മകന്റെ കല്യാണം നടത്താന്‍ അച്ഛനും അമ്മയും ഒരുമിക്കുന്നു

  പക്ഷേ അതോണോ എന്ന് ഉറപ്പുമില്ല. 2016 ല്‍ മുദ്ദുഗൗറിലീസ് ആയ സമയത്ത് കുറച്ച് മാധ്യമങ്ങള്‍ എന്റെ അഭിമുഖം ചെയ്തിരുന്നു. ഒരു പത്രത്തില്‍ നിന്നും വിളിച്ചപ്പോള്‍ എന്റെ പേര് ചോദിച്ചു. ഞാന്‍ അര്‍ഥന ബിനു എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ ചോദിച്ചു എന്താണ് ഇങ്ങനെ ഒരു പേര്. നിങ്ങള്‍ വിജയ്കുമാറിന്റെ മകള്‍ അല്ലേ എന്ന്. അച്ഛനെ പറ്റി കൂടുതല്‍ പറയാന്‍ താല്‍പര്യപ്പെടുന്നില്ല. ഓരോരുത്തര്‍ക്കും ഓരോ വ്യക്തിപരമായ താല്‍പര്യമില്ലേ എന്നാണ് ഞാന്‍ പറഞ്ഞത്.

  സിനിമയിൽ അഭിനയിക്കില്ലെന്ന് വാശി പിടിച്ചു; അന്ന് ദിലീപിൻ്റെ നായികയാവാത്തതിന് കാരണം പറഞ്ഞ് നടി അഞ്ജിത

  സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വിജയ്കുമാര്‍ എന്തൊക്കെ ഉപദേശങ്ങളാണ് തന്നിട്ടുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. ഞാന്‍ പറഞ്ഞു, നമുക്ക് മറ്റ് വല്ലതും സംസാരിക്കാം. വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ താല്‍പര്യമില്ലെന്ന്. പിന്നെ അവര്‍ പലതും ചോദിച്ചു. ഞാന്‍ മറുപടി പറഞ്ഞു. അതിന് ശേഷം പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്ന വാര്‍ത്ത എനിക്ക് വിജയ്കുമാറിന്റെ മകളായി അറിയപ്പെടാന്‍ താല്‍പര്യമില്ലെന്ന് ആണ്.

  ജയൻ്റെ പൈസ മുഴുവന്‍ കൊണ്ട് പോയത് ആ നടിയാണ്; മദ്രാസിൽ വീടുണ്ടാക്കി, കല്യാണം കഴിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

  ഈയിടെയായി വാര്‍ത്ത വരുന്ന മാധ്യമങ്ങളുടെ എണ്ണവും അതെടുത്ത് റീ പോസ്റ്റ് ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്. എന്റെ അമ്മയുടെ മാതാപിതാക്കളുടെ കൂടെയാണ് ഞങ്ങള്‍ താമസിക്കുന്നത്. ഇത്രയും നാള്‍ ഞങ്ങളുടെ കൂടെ അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു. ഇപ്പോ അപ്പച്ചന്‍ ഞങ്ങളുടെ കൂടെ ഇല്ല. ഞാനും അമ്മയും അമ്മച്ചിയും അനുജത്തിയും അടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേത്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടെ വരുന്നത് എന്നെ വേദനിപ്പിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന കാര്യമാണ്.

  ഒരുപക്ഷേ നിങ്ങള്‍ക്കാര്‍ക്കും എന്റെ ജീവിതത്തെ പറ്റി ഒന്നും അറിയില്ലായിരിക്കും. ഒരു താരപുത്രിയുടെ ജീവിതം എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. കാരണം ഞാന്‍ അത് അനുഭവിച്ചിട്ടില്ല. പക്ഷേ സിനിമാ മേഖലയില്‍ എനിക്ക് ബന്ധമുള്ള ഒരാള്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുകയും എനിക്ക് വരുന്ന ഓഫറുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അത് നേരിട്ട് മനസിലാക്കിയ ഒരാളാണ് ഞാന്‍. എന്നിട്ടും ഞാന്‍ ധൈര്യമായി നില്‍ക്കുന്നത് എനിക്ക് എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളത് കൊണ്ടാണെന്നും അര്‍ഥന പറയുന്നു.

  ഞങ്ങള്‍ കാമുകീ കാമുകന്മാർ, ദിയ കൃഷ്ണയെ കുറിച്ച് മനസുതുറന്ന് വൈഷ്ണവ്

  അർഥനയുടെ വീഡിയോ കാണാം

  Read more about: actress നടി
  English summary
  Arthana Binu Opens Up She Don't Want To Be Famous In The Name Of Her Parents
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X