For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൂട്ടുകാരനെകൊണ്ട് പ്രേമലേഖനം എഴുതിപ്പിച്ചു, പെണ്‍കുട്ടി അവനൊപ്പം പോയി; അനുഭവം പറഞ്ഞ് ആസിഫ് അലി

  |

  മലയാള സിനിയമിലെ മുന്‍നിര നായകനാണ് ആസിഫ് അലി. സിനിമ പശ്ചാത്തലമൊന്നുമില്ലാതെ കടന്നു വന്ന ആസിഫ് അലി ആദ്യകാലങ്ങളില്‍ കൂടുതലും ചെയ്തിരുന്നത് ചോക്ലേറ്റ് പയ്യന്‍ ഇമേജുള്ള കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ പിന്നീട് മലയാള സിനിമയിലെ യുവനടന്മാരില്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന താരമായി വളരുകയായിരുന്നു ആസിഫ് അലി. ഈയ്യടുത്ത് താരത്തിന്റെ പല സിനിമകളിലേയും പ്രകടനം കണ്ട് ആരാധകര്‍ കയ്യടിച്ചിരുന്നു. തന്നിലെ നടനെ ഓരോ സിനിമ കഴിയുന്തോറും ആസിഫ് അലി കൂടുതല്‍ നന്നാക്കി കൊണ്ടിരിക്കുകയാണ്.

  സ്റ്റൈലൻ ലുക്കിൽ അനു മോൾ, സാരി ചിത്രം വൈറലാവുന്നു, കാണൂ

  ഗൗരവമുള്ള കഥാപാത്രങ്ങളാണ് ഈയ്യടുത്ത് ചെയ്തതെങ്കിലും ആസിഫ് അലിയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല. യൂത്തന്മാരിലെ താരമായ ആസിഫിന് ഒരുപാട് ആരാധികമാരുമുണ്ട്. ഇപ്പോഴിതാ ആസിഫിന്റെ രസകരമായ തുറന്നു പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സുരേഷ് ഗോപി അവതരാകനായി എത്തുന്ന അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ ആസിഫ് നടത്തിയ വെളിപ്പെടുത്തലുകളാണ് ചര്‍ച്ചയായിരിക്കുന്നത്.

  സ്‌കൂള്‍ പഠനകാലത്ത് തനിക്ക് ആരാധന തോന്നിയ നിരവധി പേരുണ്ടായിരുന്നെന്നും എന്നാല്‍ ആരില്‍ നിന്നും തനിക്ക് പ്രണയലേഖനമൊന്നും കിട്ടിയിരുന്നില്ലെന്നും പറയുകയാണ് ആസിഫ്. തന്റെ സ്‌കൂള്‍ കോളേജ് പഠനകാലത്തെ ഓര്‍മ്മകളും താരം പങ്കുവെക്കുന്നുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ താനൊരു ആവറേജ് വിദ്യാര്‍ത്ഥി മാത്രമായിരുന്നുവെന്നും ഒരു ക്ലാസില്‍ പോലും താന്‍ മുന്‍ ബെഞ്ചില്‍ ഇരുന്നിട്ടില്ലെന്നും ആസിഫ് പറയുന്നു പിന്നാലെ തന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയത്തെക്കുറിച്ചും ആസിഫ് പറയുന്നത്. എന്നാല്‍ ഈ പെണ്‍കുട്ടി മറ്റൊരാള്‍ക്കൊപ്പം പോവുകയായിരുന്നുവെന്നും ആസിഫ് പറയുന്നുണ്ട്.

  പരിപാടിയില്‍ ആസിഫിന് ഒരു അഞ്ജാത പ്രണയലേഖനം ലഭിക്കുന്നുണ്ട്. ഇതിന് പിന്നാലെ റിയല്‍ ലൈഫില്‍ ഇങ്ങനെ എന്തെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന സുരേഷ് ഗോപി ആസിഫിനോട് ചോദിക്കുകയായിരുന്നു. രസകരമായ ഈ ചോദ്യത്തിന് സുരേഷേട്ടാ കിട്ടിയിട്ടില്ല കൊടുത്തിട്ടുണ്ടെന്നായിരുന്നു ആസിഫ് അലിയുടെ മറുപടി.പിന്നാലെ ആസിഫ് ആ കഥയും പങ്കുവെക്കുന്നുണ്ട്.

  ഞാന്‍ ബോര്‍ഡിങ്ങിലാണ് പഠിച്ചത്. സ്‌കൂള്‍കാലഘട്ടം മൊത്തം ബോര്‍ഡിങ്ങിലായിരുന്നു. അങ്ങനെയിരിക്കെ നല്ല കൈയക്ഷരമുള്ള സുഹൃത്തിനെ കൊണ്ട് അവന്റെ ഭാവനയില്‍ എഴുതിപ്പിച്ച് അവന്‍ പേപ്പര് മടക്കി തന്ന് ഞാന്‍ ഒരു പെണ്‍കുട്ടിക്ക് കൊടുത്തിട്ടുണ്ട്. എന്ന് ആസിഫ് അലി പറയുന്നു. പിന്നാലെ ഒടുവില്‍ പെണ്ണ് അവന്റെ കൂടെപ്പോയോ എന്ന് സുരേഷ് ഗോപി ആസിഫ് അലിയോട് ചോദിക്കുകയായിരുന്നു. ഇതിന് സ്വാഭാവികമായും എന്നായിരുന്നു ആസിഫ് അലി നല്കിയ മറുപടി. ആ പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ടത് ആ കൈയക്ഷരമായിരുന്നെന്നും ആസിഫ് ഓര്‍ക്കുന്നുണ്ട്.

  പിന്നാലെ തന്റെ മറ്റ് അനുഭവങ്ങളും താരം പങ്കുവെക്കുന്നുണ്ട്. താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഫസ്റ്റ് ബെഞ്ചര്‍ ആയിരുന്നില്ലെന്നാണ് ആസിഫ് പറയുന്നത്. ലാസ്റ്റര്‍ ബെഞ്ചര്‍ ആയിരുന്നുവെന്നും ആസിഫ് പറഞ്ഞു. ഇതിന് സുരേഷ് ഗോപിയുടെ പ്രതികരണം മറ്റൊരു ചോദ്യമായിരുന്നു. റോക്കറ്റ് വിടുന്ന ടീമായിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു താരത്തിന്റെ മറുപടി. അതേസമയം താനൊരു റെസ്‌പെക്ട്ഫുള്‍ കുട്ടിയായിരുന്നുവെന്നും അത്ര അലമ്പൊന്നുമില്ലെന്നും ആസിഫ് വ്യക്തമാക്കുന്നു. എ്ന്നാല്‍ പഠിക്കാന്‍ മോശമായിരുന്നുവെന്നും ആസിഫ് പറയുന്നു. തന്റെ പേരില്‍ എംജി യൂണിവേഴ്‌സിറ്റില്‍ ഒരു ഓഡിറ്റോറിയം തന്നെയുണ്ടെന്ന് ആസിഫ് തമാശയായി പറയുന്നു. താന്‍ സപ്ലി എഴുതാന്‍ കൊടുത്ത കാശിനാണ് ആ കെട്ടിടം ഉണ്ടാക്കിയത് എന്നാണ് ആസിഫ് പറയുന്നത്.

  Also Read: 'അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു, ഇതുപോലൊരു പുരുഷനെ ഇനി കണ്ടുമുട്ടില്ലെന്ന് തോന്നി'-നമ്രദ ശിരോദ്കർ

  മൊഞ്ചത്തി ലുക്കില്‍ ആസിഫ് അലിയുടെ ഭാര്യ..പൂജാ ദൃശ്യങ്ങള്‍ | Asif Ali | Jis Joy | FilmiBeat Malayalam

  2009 ല്‍ പുറത്തിറങ്ങിയ ഋതുവായിരുന്നു ആസിഫ് അലിയുടെ ആദ്യത്തെ ചിത്രം. പിന്നീട് ട്രാഫിക്, സാള്‍ട്ട് ആന്റ് പെപ്പര്‍, ഓര്‍ഡിനറി, ബാച്ചിലര്‍ പാര്‍ട്ടി, ഒഴിമുറി, ഹണി ബീ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ആണും പെണ്ണും എന്ന ആമസോണ്‍ പ്രൈം ആന്തോളജി ചിത്രത്തിലാണ് ആസിഫ് അവസാനമായി അഭിനയിച്ചത്. കെട്ട്യോളാണ് എന്റെ മാലാഖയാണ് അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. കുഞ്ഞെല്‍ദോയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. കുറ്റവും ശിക്ഷയും എന്ന രാജീവ് രവി ചിത്രവും റിലീസിന് തയ്യാറായി നില്‍ക്കുന്നുണ്ട്.

  Read more about: asif ali
  English summary
  Asif Ali Reveals How He Made His Friend Writer Love Letter For Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X