For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കട്ടത്താടിയുള്ള ഫ്രീക്കന്റെ പ്രണയത്തിനൊപ്പം പ്രേക്ഷകരും! മന്ദാരം പ്രേക്ഷക പ്രതികരണം ഇങ്ങനെ! കാണൂ!

  |

  ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ തുടക്കം കുറിച്ച താരമാണ് ആസിഫ് അലി. ആദ്യ ചിത്രത്തിലൂടെ മികച്ച സ്വീകാര്യത നേടിയിരുന്നു ഈ താരം. നാളുകള്‍ക്ക് ശേഷം താരത്തിന്‍റെ പുതിയൊരു ചിത്രം കൂടി തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്.പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമാര്‍ന്ന ഒട്ടേറെ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമകളെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിവരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ലഭിക്കാറുണ്ട്. സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന യുവതാര ചിത്രമായ മന്ദാരം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. വിജേഷ് വിജയ് സംവിധാനം ചെയ്ത ചിത്രത്തില്‍ അനാര്‍ക്കലി മരക്കാറും വര്‍ഷ ബൊല്ലമയുമാണ് നായികമാരായി എത്തുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ് ചിത്രം.

  ശ്രീനിയുടെ കുടുംബത്തിലേക്ക് മരുമകളായി പോവുന്ന പേളിയെ കാണാന്‍ പൊന്നാങ്ങള എത്തി! വീഡിയോ വൈറലാവുന്നു!

  ലുക്കിലും വാക്കിലും എുപ്പിലും വ്യത്യസ്തമായിരിക്കണം ഓരോ സിനിമയുമെന്ന കാര്യത്തില്‍ പല താരങ്ങളും നിര്‍ബന്ധം പിടിക്കാറുണ്ട്. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ലുക്കുമായാണ് ആസിഫ് അലി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത് മുതല്‍ താരത്തിന്റെ ലുക്ക് ചര്‍ച്ചാവിഷയമായി മാറിയിരുന്നു. കട്ടത്താടിയുള്ള ഫ്രീക്കനായാണ് താരമെത്തുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളുമായാണ് താരം ഈ ചിത്രത്തില്‍ എത്തുന്നത്. എം സജാസ് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിക്കുന്നത് മാജിക് മൗണ്ടന്‍ സിനിമാസാണ്. തിയേറ്ററുകളിലേക്കെത്തിയ മന്ദാരത്തിന്റെ പ്രേക്ഷക പ്രതികരണം എങ്ങനെയെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  വിഗ്രഹം മോഷ്ടിക്കാനെത്തിയതെന്ന് കരുതി മുറിയില്‍ പൂട്ടിയിട്ടു! ആ രാത്രിയെക്കുറിച്ച് വിനീത് കുമാര്‍!

  എപ്പോഴാണ് പ്രേമം പൂക്കുന്നത്?

  എപ്പോഴാണ് പ്രേമം പൂക്കുന്നത്?

  രാജേഷ് എന്ന കഥാപാത്രമായാണ് താന്‍ ഈ ചിത്രത്തില്‍ എത്തുന്നതെന്ന് നേരത്തെ തന്നെ ആസിഫ് അലി പറഞ്ഞിരുന്നു. തിരക്കഥയില്‍ മന്ദാരമെന്ന് കേട്ടപ്പോള്‍ മുതല്‍ ഈ ചിത്രത്തിന്റെ പേര് ഇതായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിലും മന്ദാരം വിരിയട്ടെയന്ന ആശംസയോടെയാണ് ആരാധകര്‍ തിയേറ്ററുകളിലേക്കെത്തിയത്. പ്രണയചിത്രവുമായെത്തുമ്പോള്‍ ക്ലീഷേയാവാതിരിക്കുകയെന്നത് പ്രധാന കാര്യമാണ്. അത് മറികടക്കാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നുവെന്ന് ആസിഫ് പറഞ്ഞിരുന്നു. ചിത്രം കണ്ട പ്രേക്ഷകരും ഇത് സമ്മതിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

  മന്ദാരം പൂക്കുന്നത് പോലെ

  മന്ദാരം പൂക്കുന്നത് പോലെ

  മന്ദാരമെന്ന പൂവ് ഇത്രയധികം റൊമാന്റിക്കാണോയെന്നാണ് പലരും ഇപ്പോള്‍ സംശയിക്കുന്നത്. പ്രണയം എപ്പോഴാണ് ഫീല്‍ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ഒരു മന്ദാരം പൂക്കുന്നത് പോലെയന്ന മറുപടിയാണ് രാജേഷിന് ലഭിക്കുന്നത്. രാജേഷിന്റെ ജീവിതത്തില്‍ ഇടയ്ക്കിടയ്ക്ക് മന്ദാരം പൂക്കുന്നുണ്ട്. നമ്മുടെ ജീവിതത്തില്‍ പൂവിട്ട മന്ദാരത്തെ ഒരു ചെറുചിരിയോടെ ഓര്‍ത്തെടുക്കാനായി നമുക്ക് കഴിയുമെന്നാണ് ആസിഫ് ആരാധകര്‍ പറയുന്നത്.

  മനോഹരമായ ഗാനങ്ങള്‍

  മനോഹരമായ ഗാനങ്ങള്‍

  റൊമാന്റിക് ചിത്രങ്ങളിലെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് ഗാനങ്ങള്‍. വ്യത്യസ്തമായ ഗാനങ്ങളും മേക്കിങ്ങിലെ പുതുമയുമാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. നല്ല ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ഈ ചിത്രത്തെ നയിക്കുന്നത്. നവാഗതനായ മുജീബിന്റെ കൈയ്യില്‍ ഇത് സുരക്ഷിതമായിരുന്നു. ഹിന്ദി സൂഫി ഗാനവും ഈ ചിത്രത്തിലുണ്ട്. ഇത് എല്ലാര്‍ക്കും ഇഷ്ടമാകുമെന്നും പ്രേക്ഷകര്‍ പറയുന്നു.

  ആസിഫ് അലിയുടെ ലുക്ക്

  ആസിഫ് അലിയുടെ ലുക്ക്

  കഥാപാത്രത്തിന്‍രെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റ തയ്യാറെടുപ്പുകള്‍ നടത്തുന്നവരാണ് താരങ്ങള്‍. രാജേഷ് എന്ന കഥാപാത്രത്തിന്റെ ജീവിതം മാറി മറിയുന്നതിന് അനുസരിച്ച് ലുക്കും മാറുന്നുണ്ടെന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യം. കട്ടത്താടിയുള്ള ഫ്രീക്കനായാണ് ആസിഫ് എത്തുന്നത്. ക്ലൈമാക്‌സിലേക്ക് വരുമ്പോഴുള്ള രാജേഷിന്റെ രൂപമാറ്റം മികച്ചതായിരുന്നുവെന്നും ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് വ്യത്യസ്ത ലുക്കുകളില്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതും ഇതായിരുന്നു.

  നായികമാരായി എത്തിയത്

  നായികമാരായി എത്തിയത്

  കല്യാണം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ വര്‍ഷ ബൊല്ലമയും അനാര്‍ക്കലി മരക്കാറുമാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സ്‌കൂള്‍-കോളേജ് പഠനകാലത്തെ സംഭവങ്ങളിലൂടെയാണ് വര്‍ഷയക്കൊപ്പമുള്ള ലവ് സ്റ്റോറി പുരോഗമിക്കുന്നത്. എന്നാല്‍ സെക്കന്‍ഡ് ഹാഫില്‍ അനാര്‍ക്കലിയുമൊത്തുള്ള പ്രണയം വേറെ ലെവലായിരുന്നു. ഗൗരവകരമായ പ്രണയമാണ് ഇവരുടേത്. രാജേഷിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് മുന്നേറുന്നത്.

  നിരാശപ്പെടുത്തില്ലെന്ന് പ്രേക്ഷകര്‍

  നിരാശപ്പെടുത്തില്ലെന്ന് പ്രേക്ഷകര്‍

  നല്ല സിനിമകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരെ സംബന്ധിച്ചിടത്തോളും ധൈര്യമായി ടിക്കറ്റെടുക്കാവുന്ന സിനിമ തന്നെയാണ് മന്ദാരം. പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ജീവിതത്തില്‍ പൂവിട്ട മന്ദാരങ്ങളെക്കുറിച്ച് ഓര്‍ക്കാനുള്ളൊരു അവസരം കൂടിയാണ് ആസിഫും സംഘവും ഒരുക്കുന്നത്.

  English summary
  Mandaram Film first response.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X