For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ദ്രന്‍സ് എന്ന അതുല്യ നടനോട് തോന്നുന്നത് എന്തൊരു സ്‌നേഹമാണെന്നോ? ഹോം കണ്ടതിനെ കുറിച്ച് അശ്വതി ശ്രീകാന്ത്

  |

  ഇന്ദ്രന്‍സിന്റെ ഹോം എന്ന സിനിമ കണ്ടതിന്റെ ത്രില്ലിലാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഗര്‍ഭകാലം ആസ്വദിക്കുന്ന അശ്വതി പഴയ സിനിമകള്‍ കാണുന്നതിനോട് തനിക്കിപ്പോള്‍ പ്രിയം കൂടിയെന്ന് അടുത്തിടെ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഹോം കണ്ട് മനസ് നിറഞ്ഞെന്നും ഇന്ദ്രന്‍സിനോട് നമുക്ക് തോന്നുന്ന സ്‌നേഹത്തെ കുറിച്ചുമാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്.

  ഐറ്റം ഡാൻസ് കോസ്റ്റ്യൂമിൽ നടി വാണി കപൂർ, ലേശം ഹോട്ട് ലുക്കിലുള്ള നടിയുടെ ചിത്രങ്ങൾ വൈറലാവുന്നു

  ''സ്‌ക്രീനില്‍ വെട്ടും കുത്തും കൊലയും ചോരയും ഹൊററും കണ്ട് മനസ്സ് മടുത്തിരുന്നപ്പോള്‍ ഇതാ ഹൃദയം നിറയ്ക്കുന്ന സിനിമ. ഇന്ദ്രന്‍സ് എന്ന അതുല്യ നടനോട് നമുക്ക് തോന്നി പോകുന്നത് എന്തൊരു സ്‌നേഹമാണെന്നോ? മഞ്ജു ചേച്ചിയും ശ്രീനാഥും ജോണി ആന്റണിയും ഉള്‍പ്പെടെ വീട് വീടാക്കിയ എല്ലാ അഭിനേതാക്കള്‍ക്കും സംവിധായകന്‍ റോജിന്‍ തോമസിനും Friday Films നും നന്ദി, വീട്ടിലേക്കൊന്നു കൊണ്ടു പോയതിന്. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അശ്വതി ശ്രീകാന്ത് പറയുന്നത്.

  aswathy-sreekanth

  അശ്വതിയുടെ എഴുത്തിന് പിന്നാലെ അതേ നിലപാടുകള്‍ വ്യക്തമാക്കി നിരവധി പേരാണ് എത്തിയത്. ''ഇന്നലെ ആണ് ഞാന്‍ ഈ മൂവി കണ്ടത്. ഇതില്‍ എല്ലാരും സൂപ്പര്‍ ആയിരുന്നു. ഇന്ദ്രന്‍സ് ഏട്ടനെ കുറിച്ച് ഒന്നും പറയാന്‍ ഇല്ല. ആളുടെ കഴിവ് ആരും കാണാതെ പോയല്ലോ... എന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം മാത്രം. എല്ലാ കാലത്തും പുണ്യമായ മാതൃസ്‌നേഹം വാഴ്ത്തപ്പെടാറുണ്ടെങ്കിലും പിതൃ സ്‌നേഹവും മഹത്വവും പലപ്പോഴും വിസ്മരിക്കപ്പെട്ട പോലെ തോന്നാറുണ്ട്.. ഒരു വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി എന്നതിനപ്പുറം മനസ്സിന്റെ ആഴങ്ങളില്‍ നൂറു നൂറു ചിന്തകളും പാഠങ്ങളും ഈ ഒരു നല്ല സിനിമ തീര്‍ച്ചയായും എനിക്ക് സമ്മാനിച്ചു എന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

  ഭാര്യയ്ക്ക് സര്‍പ്രൈസുകളൊരുക്കി ശിവന്‍; അഞ്ജലിയുമായിട്ടുള്ള പ്രണയം പറയാതെ പറഞ്ഞ് സാന്ത്വനത്തിലെ കലിപ്പന്‍

  ചില പടങ്ങള്‍ അങ്ങനെയാണ് ഒരു ബഹളവും ഇല്ലാതെ വരും പക്ഷേ മനസ് നിറക്കും. കുറേ ഡാര്‍ക്ക് സിനിമകള്‍ കണ്ട് മടുത്ത് ഇരിക്കുമ്പോള്‍ ഒരു നല്ല ഹൃദയ സ്പര്‍ശിയായ ഒരു സിനിമ വന്നത് മനസിനും ഒരു കുളിര് നല്‍കിയിരിക്കുകയാണ്. വളരെ നല്ല മൂവി.. എല്ലാം മികച്ച അഭിനേതാക്കളും, നല്ല തിരക്കഥയും.. Taijiquan എന്ന ആയോധനകല മാത്രം തുലച്ചു. വ്യക്തമായി പരിശീലിച്ച ടീച്ചര്‍ അല്ല ട്രെയിനിങ് നല്‍കിയത് എന്നതൊഴിച്ചാല്‍ 110% മാര്‍ക്ക് സിനിമക്ക് കൊടുക്കാം എന്ന് തുടങ്ങി അശ്വതിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്.

  പേളിയുടെ വീട്ടിലെ മാമ്മോദീസയ്ക്ക് പിന്നാലെ ചോറൂണും; ശ്രീനിയോടും പേളിയോടും ബഹുമാനം മാത്രമെന്ന് ആരാധകര്‍

  അവതാരകയായി വളരെ കുറഞ്ഞ കാലം കൊണ്ട് ജനപ്രീതി നേടിയെടുത്ത താരമാണ് അശ്വതി ശ്രീകാന്ത്. ശേഷം ചക്കപ്പഴം എന്ന ടെലിവിഷൻ പരന്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗര്‍ഭകാലത്തെ വിശേഷങ്ങളുമായിട്ടാണ് അശ്വതി ശ്രീകാന്ത് എത്താറുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ബേബി ഷവര്‍ ആഘോഷത്തിന്റെ ഫോട്ടോസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അധികം വൈകാതെ കുഞ്ഞതിഥി കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് താരകുടുംബം. അതേ സമയം അഭിനയിച്ച് കൊണ്ടിരിക്കുന്ന ചക്കപ്പഴത്തില്‍ അശ്വതി വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. പ്രസവശേഷം താന്‍ തിരിച്ച് വരുമെന്ന് തന്നെയാണ് നടി ആരാധകരോടായി പറഞ്ഞിട്ടുള്ളത്.

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  ഇന്ദ്രന്‍സിന് ഇന്നും അതേ ശരീരം തന്നെയാണ്; അന്ന് പലരും ശരീരത്തിലെ കുടക്കമ്പി തപ്പി നടക്കുകയായിരുന്നു, കുറിപ്പ്

  English summary
  Aswathy Sreekanth Opens Up About Indrans Movie Home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X