For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗൾഫുകാരനെ കല്യാണം കഴിച്ച് കൂടെ പോകാമെന്ന് കരുതി; പക്ഷേ വിവാഹം മാത്രമേ നടന്നുള്ളു, അമ്മയെ കുറിച്ച് അശ്വതി

  |

  രണ്ടാമതും അമ്മയാവാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഗര്‍ഭിണിയാണെങ്കിലും ചക്കപ്പഴം എന്ന പരമ്പരയില്‍ നടി അഭിനയം തുടരുന്നുണ്ട്. പലപ്പോഴും അശ്വതി സോഷ്യല്‍ മീഡിയയില്‍ എഴുതാറുള്ള കുറിപ്പുകള്‍ അതിവേഗം വൈറലാവാറുണ്ട്. ഇപ്പോഴിതാ അമ്മയെ കുറിച്ചുള്ള വലിയൊരു എഴുത്തുമായിട്ടാണ് നടി എത്തിയത്.

  പൊതുനിരത്തിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി സോനാക്ഷി സിൻഹ, ചിത്രങ്ങൾ കാണാം

  നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന അമ്മയ്ക്ക് അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തിന്റെ ആശംസകള്‍ അറിയിച്ചാണ് അശ്വതി എത്തിയത്. താന്‍ കണ്ട ആദ്യ നേഴ്‌സും ഡോക്ടറുമെല്ലാം അമ്മയാണെന്നും വിവാഹത്തോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചുമൊക്കെ നടി പറയുന്നു. അശ്വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

  അമ്മ നഴ്സ് ആയി ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ആണ് അച്ഛന്‍ അമ്മയെ പെണ്ണുകാണാന്‍ ചെന്നത്. തിരുവനന്തപുരത്തു നിന്നുള്ള ഗള്‍ഫുകാരന്റെ വിവാഹ പരസ്യം പത്രത്തില്‍ കണ്ട് അമ്മയുടെ സുഹൃത്താണ് അച്ഛന്റെ വിലാസത്തില്‍ കത്തെഴുതിയത്. ഗള്‍ഫുകാരനെ കല്യാണം കഴിച്ച് കൂടെ പോകാമെന്നും അവിടെ ജോലി നോക്കാമെന്നും അമ്മ കരുതിയിട്ടുണ്ടാവും. പക്ഷേ എന്തുകൊണ്ടോ വിവാഹം അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. വിവാഹത്തോടെ അമ്മയ്ക്ക് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കേണ്ടിയും വന്നു.

  അമ്മ പക്ഷേ പഠിച്ചത് ഒരിക്കലും മറന്നില്ല. വാടക വീടിന്റെ അരിക് മുറിയിലെ ക്ലിനിക്കില്‍ പനിയ്ക്ക് മരുന്ന് വാങ്ങാനും മുറിവ് വച്ച് കെട്ടാനും ഇഞ്ചക്ഷന്‍ എടുക്കാനും വന്നിരുന്ന ആളുകളെ കണ്ടാണ് എന്റെ ബാല്യം കണ്ണു തുറന്നിരുന്നത്. അമ്മയോട് അക്കാലത്ത് ഒരു പാരാസെറ്റമോള്‍ എങ്കിലും വാങ്ങിയിട്ടില്ലാത്ത തട്ടക്കുഴക്കാര്‍ കുറവായിരിക്കും... ബെറ്റാഡിന്റെയും ഡെറ്റോളിന്റെയും മണമായിരുന്നു വീടിന്. നഴ്‌സിങ് പഠിക്കുന്ന കാലത്ത് ഡെഡ്‌ബോഡി ഒക്കെ തൊട്ടിട്ടുണ്ടെന്ന് അമ്മ ഒരിക്കല്‍ പറഞ്ഞതില്‍ പിന്നെ ദിവസങ്ങളോളം അമ്മയുടെ കൈയില്‍ പോലും തൊടാതെ നടന്നിട്ടുണ്ട് ധൈര്യശാലിയായ ഞാന്‍.

  ഇപ്പോള്‍ അച്ഛന് രണ്ടു നേരം ഇന്‍സുലിന്‍ എടുക്കുന്നതിലേയ്ക്ക് അമ്മയുടെ നഴ്‌സിംഗ് ചുരുങ്ങിയെങ്കിലും ഇപ്പോഴും ഞങ്ങളുടെ ആദ്യത്തെ ഡോക്ടറും നഴ്‌സും അമ്മയാണ്. ഒന്നാം വയസ്സില്‍ പനി കൂടി ഫിറ്റ്‌സ് വന്ന എന്നെയും എടുത്ത് ആശുപത്രിയിലേയ്ക്ക് ഓടിയ അതേ ധൈര്യത്തിലാണ്, ചരിത്രം ആവര്‍ത്തിച്ച കൊച്ചുമകളെ സ്വന്തം കൈയില്‍ കോരിയെടുത്ത് അറുപതാം വയസ്സില്‍ അമ്മ ആശുപത്രിയില്‍ എത്തിച്ചത്.

  മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam

  ആറു മാസം മുന്‍പ് ക്ഷണിക്കാത്തൊരു അതിഥി ശരീരത്തില്‍ കയറി കൂടി, അമ്മയൊരു മേജര്‍ സര്‍ജറിയ്ക്ക് ഒരുങ്ങി ഇരിക്കുമ്പോള്‍ ആശുപത്രിയില്‍ വച്ച് എടുത്ത പടമാണിത്. അത്ര തന്നെ കൂള്‍ ആയാണ് തീയേറ്ററിലേയ്ക്ക് പോയതും. ഐ സി യു യില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാരോട് കമ്പനി കൂടി അവരുടെ ഫോണ്‍ നമ്പര്‍ വരെ വാങ്ങിയാണ് അമ്മ എട്ടാം ദിവസം ആശുപത്രി വിട്ടത്. അതാണ് അമ്മ...ഞങ്ങടെ സ്വന്തം നഴ്‌സമ്മ! നിങ്ങളൊന്ന് തൊടാതെ ആരും ഇങ്ങോട്ട് വരികയും കടന്നു പോവുകയും ഇല്ലാത്തതിനാല്‍ ഭൂമിയിലെ എല്ലാ മാലാഖമാര്‍ക്കും നന്ദി, ഒപ്പം നഴ്‌സസ് ഡേ വിഷസ്സ്...

  English summary
  Aswathy Sreekanth's National Nurses Day Wishes To Her Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X