Just In
- 11 min ago
സ്റ്റാര്‍വാല്യൂ അല്ല, മനുഷ്യപ്പറ്റിലാണ് കാര്യം,വിജയ് ദേവരകൊണ്ടയെ കണ്ടുമുട്ടിയതിനെക്കുറിച്ച് ഷെയ്ന്
- 14 min ago
പൂര്‍ണിമയുടെ വിവാഹ വാര്‍ഷികവും പിറന്നാളും ഒരു ദിവസം! അതിനൊപ്പം മറ്റൊരു സന്തോഷം കൂടിയുണ്ടെന്ന് നടി
- 31 min ago
മമ്മൂട്ടിക്കൊപ്പം മാറ്റുരച്ച അച്യുതന് ആള് നിസ്സാരനല്ല! മാമാങ്കം അനുഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ!
- 42 min ago
ഉപ്പും മുളകും 1000 എപ്പിസോഡ് പൂര്‍ത്തിയാക്കിയെങ്കില്‍ കോമഡി ഉത്സവം 500! എങ്ങും ആഘോഷം തന്നെ
Don't Miss!
- News
മാപ്പ് പറയുന്ന പ്രശ്നമേ ഉദിക്കുന്നില്ല, വിവാദത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ശശി തരൂരും കനിമൊഴിയും
- Finance
ഓഹരി വിപണി: സെൻസെക്സിൽ 428 പോയിന്റ് മുന്നേറ്റം, മികച്ച പ്രകടനം നടത്തി പൊതുമേഖലാ ബാങ്കുകൾ
- Sports
ഐപിഎല്‍ ലേലം: 7 പേരെ തൊട്ടാല്‍ പോക്കറ്റ് കീറും, വില രണ്ടു കോടി!! ഫുള്‍ ലിസ്റ്റ് കാണാം
- Technology
പെൺകുട്ടിയുടെ മുറിയിൽ സ്ഥാപിച്ച സുരക്ഷാ ക്യാമറ ഹാക്ക് ചെയ്യപ്പെട്ടു, ഞെട്ടലിൽ കുടുംബം
- Travel
കെട്ട് കഥയല്ല മാമാങ്കം... ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേർ ചരിത്രം
- Automobiles
G 310 മോഡലുകൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്
- Lifestyle
30കഴിഞ്ഞ സ്ത്രീ ഈ ടെസ്റ്റുകൾ ചെയ്യണം,കാരണം ഗുരുതരം
ചെറിയ കാര്യത്തിന് മുഖം തിരിക്കേണ്ട കാര്യമുണ്ടോ? അശ്വതി ശ്രീകാന്തിനോട് മിഥുന് രമേഷ് ചോദിക്കുന്നു
റിയാലിറ്റി ഷോ കളിലൂടെയാണ് കൂടുതല്‍ അവതാരകമാരും അവതാരകന്മാരും കേരളത്തില്‍ തരംഗമുണ്ടാക്കുന്നത്. പിന്നീട് ഒത്തിരി ശ്രദ്ധേയരായ അവതാരകരെ കേരളത്തിന് ലഭിച്ചിരുന്നു. അതില്‍ രണ്ട് പേര് അശ്വതി ശ്രീകാന്ത്, മിഥുന് രമേഷ് എന്നിവരാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ സിനിമയില്‍ അഭിനയിച്ചിരുന്ന ആളാണ് മിഥുന് എങ്കിലും അവതാരകനായി എത്തിയതോടെയാണ് കരിയര്‍ മാറി മറിഞ്ഞത്.
കോമഡി ഉത്സവത്തിലൂടെയാണ് മിഥുന് ജനശ്രദ്ധ നേടിയത്. അതുപോലെ വളരെ കുറഞ്ഞ കാലം കൊണ്ട് മികച്ച സ്വീകാര്യത ലഭിച്ച അവതരകരമാരില് ഒരാളാണ് അശ്വതി ശ്രീകാന്ത്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത തരത്തില്‍ രസകരമായിട്ടാണ് ഇരുവരുടെയും അവതരണം. ജീവിതത്തിലും അവര്‍ അങ്ങനെ തന്നെയാണെന്ന് സൂചിപ്പിക്കുന്ന കാര്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സമൂഹ മാധ്യമത്തിലൂടെ അശ്വതി പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ രസകരമായ തലവാചകമായിരുന്നു കൊടുത്തത്. അതിന് മറുപടിയുമായി മിഥുന് എത്തിയതോടെയാണ് സംഭവം കളറായത്. ഏതോ ഒരു സ്റ്റേജ് ഷോ യില്‍ അവതാരകരായി എത്തിയത് അശ്വതി ശ്രീകാന്തും മിഥുന് രമേഷും ആയിരുന്നു. വേദിയില്‍ നിന്ന് പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇരുവരും അറിയാതെ ആരോ എടുത്ത ചിത്രമായിരുന്നു അശ്വതി പുറത്ത് വിട്ടത്.
അഞ്ച് വര്‍ഷത്തെ പ്രണയം, ശ്രീലക്ഷ്മിയുടെ വരന് ഇദ്ദേഹമാണ്! വിവാഹത്തെ കുറിച്ച് ശ്രീലക്ഷ്മി ശ്രീകുമാര്‍
View this post on InstagramA post shared by Aswathy Sreekanth (@aswathysreekanth) on
'അവര്‍ ഇടം വലം പുച്ഛം വാരി വിതറുകയാണ് സുഹൃത്തുക്കളെ... വിതറുകയാണ്' എന്നാണ് ഫോട്ടോയ്ക്ക് അശ്വതി ക്യാപ്ഷനിട്ടത്. ഇതിന് മിഥുന്റെ കമന്റും എത്തി. 'ചെറിയ ഒരു പ്രശ്നത്തിന് ഇങ്ങനെയൊക്കെ മുഖം തിരിച്ചു നില്‍ക്കേണ്ട കാര്യമുണ്ടോ...? നമ്മുക്ക് എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സ് ആക്കം' എന്നായിരുന്നു മിഥുന് പറഞ്ഞത്. ഇതോടെ ഇരുവരും തമ്മിലുള്ള പ്രശ്നം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.