For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് പ്രണയം ചീറ്റി! പ്രിയതമയെ പിന്നീട് പരിചയപ്പെടുത്താം; വിവാഹിതനാവാൻ പോവുന്ന സന്തോഷം പങ്കുവെച്ച് റെയ്ജൻ രാജ

  |

  മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റെയ്ജൻ രാജൻ. ആത്മസഖി, പ്രിയപ്പെട്ടവൾ, തിങ്കൾക്കലമാൻ എന്നീ പരമ്പരകളിലൂടെയാണ് മലയാളികൾക്ക് റെയ്ജൻ രാജൻ സുപരിചിതനായത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്. മിനിസ്‌ക്രീനിൽ മാത്രമല്ല ഇടയ്ക്ക് ബിഗ് സ്‌ക്രീനിലും റെയ്ജൻ പ്രത്യക്ഷ‌പ്പെട്ടിട്ടുണ്ട്. താരത്തിന്റെ ആരാധികമാരെല്ലാം പ്രണയത്തെക്കുറിച്ച് ചോദിച്ചിരുന്നു. തനിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അതിൽ മൂന്ന് പ്രണയം ചീറ്റിപ്പോയെന്നും നാലാമത്തേതിൽ നിന്ന് പോവുകയാണെന്നും റെയ്ജന് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  ഇപ്പോഴിതാ താരത്തിൻ്റെ കല്യാണ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. കല്യാണ ഷോപ്പിംഗ് വീഡിയോ യൂട്യൂബിലൂടെയാണ് താരം പങ്കുവെച്ചത്. ഇരുവർക്കും ഒരേ കളർ കോമ്പിനേഷനിലുള്ള വസ്ത്രങ്ങളാണ് റെയ്ജൻ എടുത്തത്. നേരത്തെ ആശാൻ എന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തിയിരുന്നില്ലേ, അയാളാണ് എന്റെ ജീവിതത്തിലേക്ക് വരാൻ പോകുന്നത്. ഞങ്ങൾ വിവാഹിതരാവാൻ പോവുകയാണ്. അതിന്റെ ആദ്യ സ്‌റ്റെപ്പായി കോസ്റ്റ്യൂംസ് സെറ്റാക്കുകയാണ് ഞാൻ. പർച്ചേസിനിടയിൽ വധുവിനെ വിളിച്ച് അഭിപ്രായങ്ങളും റെയ്ജൻ ചോദിച്ചിരുന്നു. സാരിക്ക് മാച്ചായ ഷർട്ട് എടുക്കാനായിരുന്നു നിർദേശം.

  വെഡ്ഡിംഗിന്റെയും റിസപ്ക്ഷന്റെയും വീഡിയോകളെല്ലാം ഞങ്ങൾ ചാനലിലൂടെ പങ്കുവെക്കും. എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണമെന്ന് റെയ്ജന്റെ വധു വീഡിയോയിലൂടെ പറഞ്ഞു. വീഡിയോക്ക് ലഭിച്ച അധികം കമൻ്റുകളും വധുവിനെ പരിചയപ്പെടുത്തുന്നത് എന്നാണ് എന്ന് ചോദിച്ചു കൊണ്ടുള്ളതാണ്. അധികം വൈകാതെ തന്നെ ഞാൻ വരും. ഒത്തിരി താമസിയാതെ തന്നെ ഞാൻ ആളെ പരിചയപ്പെടുത്തുമെന്ന് റെയ്ജനും വ്യക്തമാക്കിയിരുന്നു.

  Also Read: ഗെയിമിൻ്റെ ഭാ​ഗമായി പലതും പറഞ്ഞിട്ടുണ്ട്, ചേച്ചി അത് മനസ്സിൽ വെക്കരുത്, കല്യാണം പോലും കഴിച്ചിട്ടില്ലെന്ന് അഖിൽ

  വസ്ത്രങ്ങൾ കൂടാതെ ഷൂവും ബെൽറ്റുമെല്ലാം റെയ്ജൻ മേടിച്ചു. അവൾക്ക് ടോയ്‌സിനോടാണ് ഇഷ്ടം കൂടുതൽ. സോഫ്റ്റ്‌ ടോയ്‌സാണ് താൽപര്യം. ടെഡി ബിയറും ആനക്കുട്ടിയും ഡോഗ്‌സുമെല്ലാം ഇഷ്ടമാണ്. ഭയങ്കരമായൊരു ആനപ്രാന്തിയാണ്. അതുകൊണ്ട് ഞാനൊരു ആനക്കുട്ടിയേയും മേടിച്ചു. വിവാഹത്തിന് ഹരിതയെ വിളിച്ചിരുന്നോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. വിളിച്ചിട്ടുണ്ട് ഷൂട്ടിംഗ് തിരക്കിൽപ്പെട്ടില്ലെങ്കിൽ എല്ലാവരും എത്തുമെന്നാണ് കരുതുന്നതെന്നായിരുന്നു റെയ്ജന്റെ മറുപടി.

  Also Read: എൻ്റെ സ്വപ്ന സാക്ഷാത്ക്കാരം! അമ്മയാണ് എന്റെ ധൈര്യം, സന്തോഷ വാർത്തയുമായി സീരിയൽ താരം അമൃത നായർ

  'അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സെയിൽസ് മേഖലയിൽ നിന്നുമാണ് റെയ്ജൻ സീരിയലിലേക്കെത്തിയത്. സീരിയലിൽ അഭിനയിക്കുന്നുണ്ടെങ്കിലും സിനിമയിൽ എത്താനാണ് ആ​ഗ്രഹം. ഒരിടയ്ക്ക് റെയ്ജൻ നടി അനുശ്രീയുമായി പ്രണയത്തിലാണെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. അനുശ്രീയുടെ സ​ഹോദരന്റെ വിവാഹത്തിന് പോയപ്പോൾ എടുത്ത ചിത്രങ്ങളായിരുന്നു അനുശ്രീയുമായി പ്രണയത്തിലാണെന്ന വാർത്ത പ്രചരിപ്പിക്കാൻ ഏറ്റവും കൂടുതൽ ഉപയോ​ഗിച്ചത്'.

  Also Read: ആദ്യം അഭിനയിക്കാൻ വന്നപ്പോൾ ഫഹദ് ഇക്കായെ അടിച്ച് ഒരു സൈഡാക്കി, തിരിച്ചും കിട്ടിയെന്ന് ഷെയ്ൻ നി​ഗം

  'എന്റെ വിവാഹം നടന്ന അമ്പലം, ഹണിമൂൺ പോയ സ്ഥലം എന്നിവയെ കുറിച്ച് വരെ യുട്യൂബുകാർ വാർത്തകൾ ഇറക്കിയിരുന്നു. നാലാമത്തെ പ്രണയമാണ് ഇപ്പോള്‍ ജീവിതത്തിൽ ഉള്ളത്. ആദ്യത്തെ രണ്ടിലും തേപ്പ് കിട്ടിയിരുന്നതിനാൽ മൂന്നാമത്തെ ആളോട് പ്രണയം തുറന്ന് പറയാൻ ധൈര്യമില്ലായിരുന്നുവെന്നും അതിനാൽ അത് വണ്‍വേയായി അവസാനിച്ചു'.

  'പൃഥ്വിരാജിന്റെ ലുക്കും ടൊവിനോയുടെ ശബ്ദവുമെന്നുമൊക്കെ പലരും പറയാറുണ്ട്. അതിൽ ഗുണവും ദോഷവുമുണ്ട്. നമുക്ക് നമ്മളുടേതായി എന്തെങ്കിലും കൊണ്ടുവന്നാല്‍ അനുകരിക്കുന്നതാണോയെന്ന് മറ്റുള്ളവർക്ക് തോന്നും. അതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്', റെയ്ജൻ പറയുകയുണ്ടായി.

  Read more about: actor
  English summary
  Athmasakhi serial fame Rayjan Rajan getting Marrired soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X