For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്രോളുകൾ കണ്ടപ്പോഴാണ് അതിനെ കുറിച്ച് ചിന്തിച്ചത്!! ചുംബന രംഗങ്ങളെ കുറിച്ച് ഷെയ്ൻ നിഗം

  |

  ബാലതാരമായി മിനിസ്ക്രീനിൽ എത്തി പിന്നീട് മലയാള സിനിമ മേഖലയിൽ തന്റോതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഷെയ്ൻ നിഗം. മലയാളത്തിലെ യുവതാരങ്ങളുടെ പട്ടികയിലേയ്ക്ക് വളരെ വേഗം സ്ഥാനം കണ്ടെത്താനും ഷെയ്നു കഴിഞ്ഞിരുന്നു. താന്തോന്നി, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി, ബാല്യകാലസഖി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും കിസ്മത്ത് എന്ന ചിത്രമായിരുന്നു താരത്തിന്റെ തലവരമാറ്റിയത്. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്തിലൂടെയാണ് നടനായി ഷെയ്ൻ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ഇർഫാൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

  മമ്മൂക്കയുടെ ഉണ്ടയുമായി ബോളിവുഡ് ചിത്രം ന്യൂട്ടന് ഒരു ബന്ധമുണ്ട്!! അതിനു മുൻപ് കിരേന്ദ്ര യാദവ് ആരാണെന്ന് അറിയണം, വെളിപ്പെടുത്തലുമായി തിരക്കഥകൃത്ത് ഹര്‍ഷദ്

  കിസ്മത്തിനു ശേഷം പുറത്തു വന്ന എല്ലാ ചിത്രത്തിലും നായക തുല്യമായ കഥാപാത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ഒരു ചോക്ലേറ്റ് ബോയ്, പ്രണയ പശ്ചാത്തലം എന്നിങ്ങനെയുളള കഥാപാത്രങ്ങളെക്കാലും ഷെയ്നെ തേടിയെത്തിയ പക്ക്വതയുള്ള കഥാപാത്രങ്ങളായിരുന്നു. പ്രായത്തനെക്കാൾ പക്വമായ കഥാപാത്രങ്ങളെ മനോഹരമായി തന്നെയായിരുന്നു ഷെയ്ൻ അവതരിപ്പിച്ചതും. പ്രണയ പശ്ചാത്തലത്തിൽ ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ഉമ്മ പോലും കിട്ടില്ലല്ലോ? എന്നാണ് സോഷ്യൽമീഡിയ തമാശ രൂപേണേ ചോദിക്കുന്നത്. ഇതിനു താരം രസകകരമായി മറുപടി നൽകിയിട്ടിട്ടുണ്ട്.

   റൊമാന്റിക് സിനിമകൾ

  റൊമാന്റിക് സിനിമകൾ

  കിസ്മത്തിൽ തുടങ്ങി ഇഷ്കക് വരെ എടുക്കുമ്പോൾ ഷെയ്ൻ ചെയ്ത ഭൂരിഭാഗം ചിത്രങ്ങളിലും പ്രണയമുണ്ട്. പൂർണ്ണമായ പ്രണയകഥ അല്ലെങ്കിൽ പോലും സിനിമയുടെ കഥഗതി നിർണ്ണയിക്കുന്നതിൽ പ്രണയത്തിന് ഒരു പങ്കുണ്ട്. വ്യത്യസ്തമതക്കരായ വ്യക്തികളുടെ പ്രണയവും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കിസമത്ത് ചർച്ച ചെയ്യുന്നത്. കിസ്മത്തിൽ മതമാണെങ്കിൽ ഈടയിൽ രാഷ്ട്രീയമാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്മായ കഥയാണ് കുമ്പളങ്ങി പറഞ്ഞത്. എന്നാൽ ഇഷ്ക്കിൽ എത്തുമ്പോൾ പ്രണയവും സാദചാരവു സിനിമയിൽ വിഷയമാകുന്നുണ്ട്.

  പ്രണയ രംഗങ്ങൾ

  പ്രണയ രംഗങ്ങൾ

  പ്രണയം പ്രമേയമാകുന്ന ചിത്രങ്ങളാണെങ്കിൽ പോലും അധികം റൊമാന്റിക് രംഗങ്ങളോ ക്ലോസ് സീനുകളോ ഷെയ്ന്റെ കഥാപാത്രത്തിനില്ലായിരുന്നു. പ്രണയവുമായി അടുത്ത നിൽക്കുന്ന പേരുകളിൽ സിനിമകൾ പുറത്തിറങ്ങിയിട്ടും ഒരു ചുംബന രംഗം പേലും ചിത്രങ്ങളിൽ ഇല്ലായിരുന്നു. ഇപ്പോഴിത ഇത് താരത്തിന് നേരെയുളള ട്രോളാവുകയാണ്. പ്രേക്ഷകർ തന്നെയാണ് ഷെയ്നോട് ഇക്കാര്യം ചോദിക്കുന്നത്. ഇതുവരെ ഒരു ഉമ്മ പോലും കിട്ടിയില്ലോ എന്ന്. തമാശ രൂപേണേയാണ് പ്രേക്ഷകർ ഇത് ചോദിച്ചതെങ്കിലും മറുപടിയുമായി താരം എത്തിയിട്ടുണ്ട്. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മറുപടി നൽകിയത്.

   കാരണം ബോബിയും സച്ചിയും

  കാരണം ബോബിയും സച്ചിയും

  തമാശയുടെ ഭാഷ്യത്തിൽ തന്നെയാണ് താരവും മറുപടി നൽകിയിരിക്കുന്നത്. ഇതിന് കാരണം കുമ്പളങ്ങിയിലെ ബോബിയും ഇഷ്ക്കിലെ സച്ചിയുമാണ്. ഇഷ്ക്കിൽ ആ സമയത്ത് താൻ ചുംബനം ചോദിച്ചില്ലായിരുന്നെങ്കിൽ കഥ മുന്നോട്ട് പോകില്ലായിരുന്നു. എന്നാൽ ട്രോളുകൾ വന്നപ്പോഴാണ് ആ കാര്യം ശ്രദ്ധിച്ചതെന്നും താരം പറഞ്ഞു. കൂടാതെ തിരക്കഥയിൽ ഉള്ള

   ചിരിക്കാൻ പഠിപ്പിച്ച ചിത്രം

  ചിരിക്കാൻ പഠിപ്പിച്ച ചിത്രം

  കിസ്മത്ത് എന്ന ചിത്രം ചെയ്യ‌ുന്ന സമയത്താണ് ചിരിക്കാൻ പഠിച്ചത്. ആളുകളോട് വേഗം അടുക്കാൻ തനിയ്ക്ക് മടിയായിരുന്നു. എന്നാൽ സിനിമയിൽ വന്നതിനു ശേഷം അതെല്ലാം മാറുകയായിരുന്നുവെന്നും ഷെയ്ൻ പറഞ്ഞു. ഷെയ്ന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇഷ്. ചിത്രത്തിന്റെ ഡബ്ബിങ് അനുഭവം നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു. അലറി കരഞ്ഞു കൊണ്ടായിരുന്നു ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയതെന്നായിരുന്നു താരം സമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.

   വീണ്ടും വ്യത്യസ്തമായി ഷെയ്ൻ

  വീണ്ടും വ്യത്യസ്തമായി ഷെയ്ൻ

  ഈ വർഷം ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്, ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. കുമ്പളങ്ങി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഷെയ്ൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇഷ്ക്. മികച്ച പ്രേക്ഷക ശ്രദ്ധ നേടി ചിത്രം തിയേരറ്റുകളിൽ പ്രദർശനം തുടരുകയാണ്. ഇഷ്ക് ഒരു പ്രണയകഥയല്ലെന്നുള്ള ടാഗ് ലൈനോടു കൂടിയാണ് ചിത്രം റിലീസിനെത്തിയത്. സാദാചാര സമൂഹത്തിന് കൊടുക്കുന്ന ഒരു തല്ല കൊണ്ടാണ് ഇഷ്ക് എന്ന ചിത്രം.

  English summary
  audience trolled Shane Nigam kissing seen in his movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X