twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ സൂപ്പര്‍ ഹീറോസ് തോല്‍പ്പിച്ചത് ആരും അറിഞ്ഞില്ലേ?ഒപ്പമെത്താന്‍ അങ്കിളിന് ഈ തിളക്കം പോരാ..

    |

    Recommended Video

    അങ്കിൾ മൂവി കളക്ഷൻ റിപ്പോർട്ട്

    ഒരു മാസം രണ്ട് സിനിമകള്‍ റിലീസിനെത്തിയതോടെ മെഗാസ്റ്റാറിന്റെ ആരാധകരെല്ലാം ആവേശത്തിലാണ്. ഏപ്രില്‍ അവസാനമെത്തിയ മമ്മൂട്ടിയുടെ അങ്കിള്‍ തിയറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ്. കുടുംബ പ്രേക്ഷകരെ കൈയിലെടുക്കാന്‍ കഴിഞ്ഞതായിരുന്നു സിനിമയുടെ വിജയം. ആ ദിവസങ്ങളില്‍ വേറെയും സിനിമകളുടെ റിലീസ് ഉണ്ടായിരുന്നു.

    അമ്മയുടെ മഴവില്ല് മെഗാഷോ നടക്കുമ്പോള്‍ എവിടെയായിരിക്കും? ദിലീപിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു...അമ്മയുടെ മഴവില്ല് മെഗാഷോ നടക്കുമ്പോള്‍ എവിടെയായിരിക്കും? ദിലീപിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു...

    അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി നിര്‍മാണം ചെയ്യുന്ന തൊബാമ, വിനീത് ശ്രീനിവാസന്‍, ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അരവിന്ദന്റെ അതിഥികള്‍ എന്നിങ്ങനെ രണ്ട് മലയാള സിനിമകളും ഹോളിവുഡില്‍ നിന്നു അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്നീ സിനിമകളായിരുന്നു അങ്കിളിനൊപ്പം തിയറ്ററുകളിലേക്ക് എത്തിയത്.

    സിനിമകളുടെ വിജയം

    സിനിമകളുടെ വിജയം

    ഏപ്രില്‍ 27 ന് മലയാളത്തില്‍ മൂന്ന് സിനിമകളും ഹോളിവുഡില്‍ നിന്നും ഒരു സിനിമയുമടക്കം നാല് സിനിമകളായിരുന്നു എത്തിയത്. നാല് സിനിമകള്‍ക്കും മോശമില്ലാത്ത അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ നെഗറ്റീവ് ടച്ചുള്ള കഥപാത്രമാണെന്നായിരുന്നു അങ്കിളിലെ പ്രത്യേകത. മാത്രമല്ല സദാചാരവാദികള്‍ക്കുള്ള കിടിലന്‍ മറുപടിയും സിനിമയിലൂടെ പറയാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ജോയി മാത്യുവിന്റെ തിരക്കഥയ്ക്കും നല്ല അഭിപ്രായമാണ് കിട്ടിയിരിക്കുന്നത്. തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന സിനിമ കളക്ഷനിലും പ്രതീക്ഷ തെറ്റിച്ചിട്ടില്ല..

    മറ്റ് സിനിമകള്‍..

    മറ്റ് സിനിമകള്‍..

    ഒരോ ദിവസമെത്തിയ മറ്റ് സിനിമകള്‍ക്കും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളതാണ് വലിയ കാര്യം. ഏറെ നാളുകള്‍ക്ക് ശേഷമാണ് ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്നത്. എം മോഹനന്‍ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികള്‍ക്ക് പതുങ്ങിയ തുടക്കമായിരുന്നെങ്കിലും ദിവസങ്ങള്‍ കഴിയും തോറും നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ നിര്‍മാണത്തിലെത്തിയ തൊബാമയുടെ കാര്യവും അതുപോലെ തന്നെയാണ്. നല്ലൊരു സന്ദേശവുമായി എത്തിയ സിനിമ മൊഹ്‌സിന്‍ കാസിം എന്ന പുതുമുഖ സംവിധായകനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രേമത്തിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    അവഞ്ചേഴ്‌സ്..

    അവഞ്ചേഴ്‌സ്..

    മാര്‍വല്‍ കോമിക്‌സ് സൂപ്പര്‍ ഹീറോ ടീമിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച അവഞ്ചേഴ്‌സ് സീരിയസിലേക്ക് എ്തിയ പുതിയ സിനിമയാണ് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍. ആന്തോണി റൂസോ, ജോ റൂസോ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ ഏപ്രില്‍ 2 ന് ഇന്ത്യയിലും വലിയ പ്രധാന്യത്തോടെ റിലീസിനെത്തിയിരുന്നു. കേരളത്തില്‍ ആദ്യദിനം ഹൗസ് ഫുള്ളായിട്ടായിരുന്നു സിനിമയുടെ പ്രദര്‍ശനം നടന്നത്. മലയാളത്തിലെത്തിയ മൂന്ന് സിനിമകളെക്കാളും പ്രധാന്യം അവഞ്ചേഴ്‌സിന് കിട്ടിയിരിക്കുകയാണ്. അത് സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ വ്യക്തമാണ്.

    അവഞ്ചേഴ്‌സ് കളക്ഷന്‍..

    അവഞ്ചേഴ്‌സ് കളക്ഷന്‍..

    കേരളത്തില്‍ റിലീസിനെത്തിയ സിനിമകളെക്കാള്‍ പ്രധാന്യത്തോടെയാണ് അവഞ്ചേഴ്‌സിന്റെ യാത്ര. ഹോളിവുഡില്‍ നിന്നും ഇന്ത്യയിലെത്തി ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍ നേടിയ സിനിമയായി മാറിയിരിക്കുകയാണ്. 40 കോടിയോളം രൂപയായിരുന്നു സിനിമയ്ക്ക് റിലീസ് ദിവസം കിട്ടിയത്. ഡിസ്‌നി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇതിന് മുന്‍പ് മറ്റൊരു ഹോളിവുഡ് സിനിമ പോലും റിലീസ് ദിവസം പതിനഞ്ച് കോടിയ്ക്ക് മുകളില്‍ നേടിയിട്ടില്ലെന്നാണ് പറയുന്നത്. മറ്റൊരു കാര്യം വെറും അഞ്ച് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 45 ലക്ഷത്തിന് മുകളില്‍ സിനിമ നേടിയിരിക്കുകയാണ്.

    അങ്കിള്‍...

    അങ്കിള്‍...

    കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 45 ലക്ഷത്തിന് മുകളില്‍ അവഞ്ചേഴ്‌സ് കളക്ഷന്‍ നേടിയെന്ന് പറയുമ്പോള്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറിന്റെ സിനിമയുടെ കളക്ഷന്‍. മള്‍ട്ടിപ്ലെക്‌സില്‍ നിന്നും അങ്കിള്‍ അഞ്ച് ദിവസം കൊണ്ട് നേടിയിരിക്കുന്നത് പതിനാറ് ലക്ഷമാണ്. ഇതിലൂടെ സിനിമകളുടെ വിജയവും എത്ര ശതമാനത്തോളം വ്യത്യസ്തമാണെന്നുള്ള കാര്യം വ്യക്തമാണ്. മറ്റൊരു കാര്യം അവഞ്ചേഴ്‌സ് സിനിമകളെ കുറിച്ച് വലിയ ധാരാണയില്ലാത്തവരും സിനിമ കാണാന്‍ പോവുന്നു എന്നതാണ് പ്രത്യേകത.

    English summary
    Avengers: Infinity War and uncle movie collection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X