For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളോട് അന്ന് പ്രണയം തുടങ്ങി; ജര്‍മന്‍ പെണ്‍കുട്ടി ഭാര്യയായി വന്നതിനെ കുറിച്ച് പറഞ്ഞ് ബാബു ആന്റണി

  |

  വര്‍ഷങ്ങളോളം മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് ആയി അഭിനയിച്ച് തകര്‍ത്ത നടന്‍ ബാബു ആന്റണി ഏറെ കാലം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ച് വരികയും ചെയ്തു. കായംകുളം കൊച്ചുണ്ണി എന്ന ഹിറ്റ് സിനിമയിലെ തങ്ങള്‍ എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറി.

  ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന പവര്‍സ്റ്റാര്‍ എന്ന സിനിമയില്‍ നായകനാവാനുള്ള തയ്യാറെടുപ്പിലാണ് ബാബു ആന്റണിയിപ്പോള്‍. സിനിമയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ കാര്യങ്ങള്‍ വരുന്നതേയുള്ളു. സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള താരം അടുത്തിടെ തന്റെ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു. കുടുംബത്തെ കുറിച്ചോ ഭാര്യയോ കുറിച്ചോ കാര്യമായി പുറംലോകത്തോട് പറയാറില്ലാത്ത താരം ഇപ്പോള്‍ അതും തുറന്ന് പറഞ്ഞിരിക്കുകയാണ്.

   babu-antony-family

  ഒരു വിദേശിനിയുമായിട്ടുള്ള ബാബു ആന്റണിയുടെ വിവാഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഭാര്യ ഇവ്ജെനിയ ആന്റണിയ്ക്കും മക്കളായ ആര്‍ദറിനും അലക്സിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരം. ഒരു അഭിമുഖത്തിനിടെയാണ് ആദ്യമായി ഇവ്‌ജെനിയെ കണ്ടുമുട്ടിയതിനെ കുറിച്ചും പിന്നീട് ജീവിതത്തില്‍ ഒന്നിച്ചതിനെ കുറിച്ചും ബാബു ആന്റണി പറഞ്ഞത്.

  'പണ്ട് പൂനൈയില്‍ വച്ച് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചിരുന്ന സെമിനാരിയില്‍ തിയോളജിയില്‍ റിസര്‍ച്ച ചെയ്യാന്‍ ഒരു ജര്‍മന്‍ പെണ്‍കുട്ടി വന്നു അവളുമായി പ്രണയത്തിലായി. ഒരിക്കല്‍ ഹോട്ടലില്‍ ഡിന്നര്‍ കഴിക്കുന്നതിനിടെ അവള്‍ ചോദിച്ചു. വില്‍ യു കം ടു ജര്‍മനി? സ്വപ്നങ്ങളില്‍ ഇന്ത്യ മാത്രം ഉണ്ടായിരുന്ന ഞാന്‍ ആ ഓഫര്‍ നിരസിച്ചു.

   babu-antony-family

  കരിയറില്‍ തുടര്‍ച്ചയായി പത്ത് ഹിറ്റുകള്‍ വന്ന കാലത്താണ് സിനിമയില്‍ നിന്ന് മാറി മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ മാത്രം ശ്രദ്ധിച്ചത്. ചില പ്രശ്‌നങ്ങളും അന്നുണ്ടായിരുന്നു. ബാച്ചിലറായി തുടരാം എന്ന് തീരുമാനിച്ച് കുറേക്കാലം നടന്നെങ്കിലും അധികം സംസാരിക്കാതെ തന്നെ എന്നെ കീഴ്‌പ്പെടുത്തിയ മാജിക്കുമായി ഇവ്‌ജെനിയ ജീവിതത്തിലേക്ക് വന്നു.

  അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

  കല്യാണം കഴിഞ്ഞു ഒന്‍പത് വര്‍ഷം ഞങ്ങള്‍ കോട്ടയത്തെ തറവാട്ടില്‍ അമ്മച്ചിക്കൊപ്പമായിരുന്നു. പിന്നെ മൂന്ന് വര്‍ഷം കൊച്ചിയിലും. ഇടയ്ക്ക് അമേരിക്കയില്‍ പോയി വന്നു വന്നു പിന്നെയാണ് 2015-ല്‍ സ്ഥിരമായി അമേരിക്കയില്‍ താമസമാക്കിയത് ആര്‍തര്‍ ജനിച്ചത് മോസ്‌കോയിലാണ് അലക്‌സ് ജനിച്ചത് കോട്ടയത്തുമെന്നും ബാബു ആൻ്റണി പറയുന്നു.

  English summary
  Babu Antony About When He Met Wife Evgeniya Antony
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X