For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാബു ആന്റണിയെ ബോബ് ആക്കി മാറ്റിയത് ഭാര്യ ഈവ്; പ്രിയതമയുടെ പാചകത്തെ കുറിച്ച് പറഞ്ഞ് താരം

  |

  ആക്ഷന്‍ കിംഗ് ബാബു ആന്റണി വീണ്ടും നായകനാവാന്‍ ഒരുങ്ങുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി വീണ്ടും നായകനാവുന്നത്. കൊറോണയുടെ പ്രശ്‌നങ്ങള്‍ വന്നതോടെ സിനിമയുടെ ചിത്രീകരണം നീണ്ട് പോവുകയായിരുന്നു. അടുത്തിടെ പല അഭിമുഖങ്ങളിലുടെയും ഭാര്യ ഇവ്‌ജെനിയെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ തുറന്ന് സംസാരിച്ചിരുന്നു.

  ജര്‍മന്‍ക്കാരിയായ ഈവിനെ കണ്ടുമുട്ടിയതിനെ കുറിച്ചും വിവാഹം വരെ എത്തിയതിനെ കുറിച്ചുമൊക്കെ ബാബു ആന്റണി പറഞ്ഞിരുന്നു. ഭാര്യ ഇപ്പോള്‍ നന്നായി കുക്ക് ചെയ്യുന്ന ആളാണെന്നും കോട്ടയം സ്‌റ്റൈലില്‍ മീന്‍കറി ഉണ്ടാക്കുന്നതിനെ കുറിച്ചും പറയുകയാണ് താരമിപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാബു ആന്റണിയുടെ തുറന്ന് പറച്ചില്‍.

  ബാബു ആന്റണിയെ ബോബ് ആക്കി മാറ്റിയത് ഈവ് ആണ്. തീര്‍ത്തും പേരില്‍ മാത്രമുള്ള മാറ്റമല്ല അത്. സ്‌നേഹം നിറച്ച് തന്ന് ജീവിതം തന്നെ മാറ്റുകയായിരുന്നു അവള്‍. പാട്ടും മക്കളും പിന്നെ ഞാനും മാത്രമാണ് ഈവിന്റെ ലോകം. മക്കള്‍ നന്നായി റഷ്യന്‍ സംസാരിക്കും. പക്ഷേ ഞാന്‍ ആകെ പഠിച്ച റഷ്യന്‍ വാക്കുകള്‍ ഇത്രയുമാണ്, സ്പസേബ (താങ്ക്യൂ), പഷാവ്‌സത (പ്ലീസ്), ദൊബ്രിയ ഉത്ര (ഗുഡ് മോര്‍ണിങ്), പുക്ക പക്ക (ബൈ ബൈ), പക്ഷേ, അവള്‍ക്ക് മലയാളം വാക്കുകളൊക്കെ അറിയാം.

  ഈവ് തന്നെയാണ് ഞങ്ങളുടെ ഓരോരുത്തരുടെയും രുചി അനുസരിച്ച് കുക്ക് ചെയ്യുന്നത്. സാമ്പാറും പരിപ്പും മോരും തോരനും ചിക്കന്‍ കറിയും നല്ല കോട്ടയം സ്‌റ്റൈല്‍ മീന്‍ കറിയും മീന്‍ പൊരിച്ചതുമൊക്കെ അവള്‍ ഉണ്ടാക്കും. അല്‍പം എരിവ് കുറക്കാമെന്ന് മാത്രം. ഞങ്ങളുടെ ഉച്ചഭക്ഷണം കേരള സ്റ്റൈലിലാണ്. ഞാനും ആര്‍തറും ഉച്ചയ്ക്ക് ചോറ് കഴിക്കും. മലയാളം സംസാരിക്കാനും കേള്‍ക്കാനും ആര്‍തറിന് ഇഷ്ടമാണ്. അവനാണെന്ന് തോന്നുന്നു എന്റെ ടേസ്റ്റ് കൂടുതല്‍ കിട്ടിയത്. അലക്‌സിന് വെസ്‌റ്റേണ്‍ ആണ് കൂടുതലിഷ്ടം. രണ്ട് പേര്‍ക്കും പാട്ടും പിയാനോയുമൊക്കെ കുറേശ്ശയുണ്ട്.

  ആര്‍തറിന് ചെറുപ്പത്തില്‍ ഇരുട്ട് വലിയ പേടിയായിരുന്നു. അതുകൊണ്ട് തിയറ്ററിലൊന്നും സിനിമ കാണാന്‍ പോയിട്ടില്ല. തിയേറ്ററില്‍ പോയി ഒരു സിനിമ പോലും കാണും മുന്‍പ് ആര്‍തര്‍ സിനിമയില്‍ അഭിനയിച്ചു എനിക്കൊപ്പം ഇടുക്കി ഗോള്‍ഡില്‍. അന്ന് അവന് ഏഴ് വയസേയുള്ളു. ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ എന്ന സിനിമയില്‍ നായകനാവാന്‍ ആര്‍തറിനെ വിളിച്ചിരുന്നു. പക്ഷേ അവന് കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നു. പക്ഷേ അതിലെ പാട്ട് പാടി, അഭിനയിക്കാന്‍ ഇനിയും മോഹമുണ്ടോ എന്നൊന്നു അവരോട് ചോദിച്ചിട്ടില്ല. അവര്‍ നടന്മാരായി വരണമെന്ന് എനിക്ക് മോഹമുണ്ട്. ദൈവം അനുഗ്രഹിച്ചാല്‍ നടക്കട്ടേ.

  കോളേജ് കാലത്ത് എന്നെ ഫ്രണ്ട്‌സ് വിളിച്ചിരുന്നത് അമിതാഭ് ബച്ചന്‍ എന്നായിരുന്നു. പെണ്‍കുട്ടികള്‍ സ്‌നേഹത്തോടെ ലമ്പു എന്നും. അന്നേ ഞാന്‍ മുടിയൊക്കെ വളര്‍ത്തിയിട്ടുണ്ട്. പൂനെ യൂണിവേഴ്‌സിറ്റിയില്‍ അത്‌ലറ്റിക്‌സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ലോങ് ജംപ്, പോള്‍ വാട്ട്, റിലേ,, ജാവലിന്‍ ത്രോ, പോള്‍ വാള്‍ട്ടിലെ എന്റെ യൂണിവേഴ്‌സിറ്റി റെക്കോര്‍ഡ് ഇതുവരെ ആരും തകര്‍ത്തിട്ടില്ല. വോളി ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ടീമിലെ ബാക്കിയുള്ളവരെല്ലാം ഹിന്ദിക്കാരാണ്.

  Mohanlal's new look in Drishyam2 is viral

  ആദ്യമായാണ് ഒരു മലയാളി ടീമിലെത്തുന്നതും. വര്‍ഷങ്ങള്‍ക്ക് ശേഷം കരിങ്കുന്നം സിക്‌സസിന്റെ കഥ പറഞ്ഞ് സംവിധായകന്‍ വിളിക്കുമ്പോള്‍ ത്രില്ലിലായിരുന്നു. പഴയ കോളേജ് കാലമൊക്കെ ഓര്‍മ്മ വന്നു. എനിക്ക് ആറടി മൂന്നിഞ്ച് പൊക്കമുണ്ട്. എനിക്കൊപ്പമല്ല, എന്നെക്കാള്‍ ഉയരുമുണ്ട് ആര്‍തറിന്. അലക്‌സും അധികം വൈകാതെ എനിക്കൊപ്പമെത്തുമെന്ന് തോന്നുന്നു. പതിനഞ്ചും പത്തും വയസ്സേ അവര്‍ക്കും ആയിട്ടുള്ളു. ഇനിയും വളരാനുണ്ട് അച്ഛനെക്കാള്‍, എല്ലാ കാര്യത്തിലും.

  English summary
  Babu Antony About Wife Evgeniya Antony's Cooking Skills
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X