twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഥ പറയാനെത്തിയ സംവിധായകന് മുന്നില്‍ മമ്മൂട്ടി ഉറങ്ങിപ്പോയി, രക്ഷകയായത് സുല്‍ഫത്ത് !

    താല്‍പര്യമില്ലാതെയായിരുന്നു മമ്മൂട്ടി സിനിമയുടെ കഥ കേള്‍ക്കാന്‍ ഇരുന്നത്. അതിനിടയില്‍ ഉറങ്ങിപ്പോവുകയും ചെയ്തു.

    By Nihara
    |

    പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. സിനിമയിലെ തുടക്കകാലത്ത് ചെറിയ ചെറിയ വേഷങ്ങളായിരുന്നു താരത്തിനെ തേടിയെത്തിയിരുന്നത്. ഉപനായക വേഷത്തിലും മറ്റുമായി ഒതുങ്ങിപ്പോയ താരത്തിനെ നായകനാക്കിയത് ശ്രീകുമാരന്‍ തമ്പിയായിരുന്നു. മുന്നേറ്റം എന്ന സിനിമ ശരിക്കും മമ്മൂട്ടിയുടെ ജീവിതത്തിലെ തന്നെ മുന്നേറ്റമായിരുന്നു. തുടരെത്തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്നൊരു കാലമുണ്ടായിരുന്നു മമ്മൂട്ടിക്ക്. പല സംവിധായകരും താരത്തിനെ നായകനാക്കാന്‍ മടിച്ചിരുന്നൊരു കാലം. അന്ന് നടന്നൊരു സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

    രണ്ട് ചിത്രങ്ങള്‍ പരാജയമായിരുന്നിട്ടു കൂടി വീണ്ടും മമ്മൂട്ടിയെ നായകനാക്കാനായിരുന്നു നിര്‍മ്മാതാവായ സുരേഷ് കുമാര്‍ തീരുമാനിച്ചിരുന്നത്. ജി എസ് വിജയനായിരുന്നു സംവിധായകന്‍. സംവിധായകനും നിര്‍മ്മാതാവും കൂടി മമ്മൂട്ടിയോട് കഥ പറയാന്‍ ചെന്നതിന് ശേഷം രോഷാകുലരായാണ് അവര്‍ താരത്തിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ സുല്‍ഫത്തിന്റെ പിന്‍വിളി മമ്മൂട്ടിക്ക് രക്ഷയായി. അങ്ങനെയാണ് ചരിത്രമെന്ന സിനിമ തുടങ്ങിയത്. മമ്മൂട്ടി, റഹ്മാന്‍, ശോഭന, ലിസ്സി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന താരങ്ങളായെത്തിയത്.

    മമ്മൂട്ടിയെത്തന്നെ തിരഞ്ഞെടുത്തു

    പരാജയ ചിത്രങ്ങള്‍ക്കിടയിലും നായകനായി മമ്മൂട്ടിയെത്തന്നെ തിരഞ്ഞെടുത്തു

    രാക്കുയിലിന്‍ രാഗസദസ്സില്‍, കൂലി തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച പരാജയത്തിനിടയിലും മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാനായിരുന്നു നിര്‍മ്മാതാവായ സുരേഷ് കുമാര്‍ തീരുമാനിച്ചിരുന്നത്.

    കഥ പറയാനെത്തി

    സംവിധായകനൊപ്പം കഥ പറയാനെത്തി

    ജിഎസ് വിജയനെയായിരുന്നു സംവിധായകനായി തീരുമാനിച്ചിരുന്നത്. സിനിമയുടെ കഥ പറയുന്നതിനായി സുരേഷ് കുമാറും ജിഎസ് വിജയനും കൂടി മമ്മൂട്ടിയുടെ എറണാകുളത്തെ വീട്ടിലേക്കാണ് പോയത്. എന്നാല്‍ പിന്നീട് അത്ര നല്ല കാര്യങ്ങളല്ല അരങ്ങേറിയത്.

     തിരക്കഥ കേള്‍ക്കാന്‍ ഇരുന്നു

    മനസ്സില്ലാ മനസ്സോടെ തിരക്കഥ കേള്‍ക്കാന്‍ ഇരുന്നു

    തുടരെത്തുടരെയുള്ള പരാജയവും ജി എസ് വിജയന്‍ പുതിയ സംവിധായകന്‍ ആയതിനാലും മമ്മൂട്ടിക്ക് കഥ കേള്‍ക്കാന്‍ അത്ര താല്‍പര്യം തോന്നിയിരുന്നില്ല. മനസ്സില്ലാ മനസ്സോടെയാണ് താരം കഥ കേള്‍ക്കാന്‍ ഇരുന്നത്.

     ഉറങ്ങിപ്പോയി

    ഇടയ്ക്ക് ഉറങ്ങിപ്പോയി

    തിരക്കഥ വായന പുരോഗമിക്കുന്നതിനിടയില്‍ പെട്ടെന്ന് മമ്മൂട്ടി ഉറങ്ങിപ്പോയി. ഇതു കണ്ട നിര്‍മ്മാതാവ് രോഷാകുലനായി ഞങ്ങള്‍ക്ക് ഇയാളുടെ ഡേറ്റ് വേണ്ടെന്നും പറഞ്ഞ് സംവിധായകനെയും വിളിച്ച് മമ്മൂട്ടിയുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നു.

     പിന്‍വിളി

    സുല്‍ഫത്തിന്റെ പിന്‍വിളി

    എന്നാല്‍ നിര്‍മ്മാതാവും സംവിധായകനും ഗേറ്റിനു മുന്നിലെത്തുന്നതിനിടയിലാണ് സുല്‍ഫത്ത് അവരെ വിളിക്കുന്നത്. ഡേറ്റിന്റെ കാര്യം താന്‍ ശരിയാക്കാമെന്ന് സുല്‍ഫത്ത് അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

    പുറത്തിറങ്ങിയപ്പോള്‍

    സിനിമ പുറത്തിറങ്ങിയപ്പോള്‍

    ഒരു തിയേറ്റര്‍ ഉടമ അനുഭവിക്കുന്ന സങ്കടങ്ങളുടെ കഥയുമായാണ് സംവിധായകന്‍ മമ്മൂട്ടിയെ കാണാനെത്തിയത്. എന്നാല്‍ മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടില്ല. സുല്‍ഫത്തിന്റെ നിര്‍ബന്ധപ്രകാരം ഡേറ്റ് നല്‍കിയിരുന്നതിനാല്‍ വേറെ കഥ വെച്ച് സിനിമ പൂര്‍ത്തിയാക്കുകയായിരുന്നു. ചരിത്രമെന്ന സിനിമ പിറവിയെടുത്തത് ഇങ്ങനെയായിരുന്നു.

    English summary
    Background stories of the film Charithram.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X