For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് നടന്‍ പ്രേംനസീര്‍ പറഞ്ഞത് പോലെ സംഭവിച്ചു, ബഡായി ബംഗ്ലാവിലെ അമ്മായിയുടെ ജീവിതകഥ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ഷോയായിരുന്നു ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഷോ സൂപ്പര്‍ ഹിറ്റായിരുന്നു. ഇന്നും ബഡായി ബംഗ്ലാവിന്റെ പഴയ എപ്പിസോഡുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഷോ അവസാനിച്ചിട്ടും ബഡായി ബംഗ്ലാവ് പ്രേക്ഷകരുടെ ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നുണ്ട്.

  Also Read:മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ താരങ്ങളെ തല്ലുന്നത് ഇങ്ങനെ, ഇടി മാറി കിട്ടിയ സംഭവം പറഞ്ഞ് ബാബു ആന്റണി

  സ്റ്റാന്‍ഡ് അപ് കോമഡി ഇന്ന് മലയാളം ടെലിവിഷന്‍ രംഗത്ത് സജീവമാണ്. എന്നാല്‍ ബഡായി ബംഗ്ലാവിലൂടെയാണ് സ്റ്റാന്‍ഡ് ആപ് കോമഡി പ്രേക്ഷകരുടെ ഇടയില്‍ സുപരിചിതമാവുന്നത്. സ്റ്റാന്‍ഡ് അപ്പില്‍ മാത്രം ഒതുക്കി നിര്‍ത്താതെ സെലിബ്രിറ്റി ചാറ്റ് ഷോയും ഇതിനോടൊപ്പം ഉണ്ടായിരുന്നു. ഹിന്ദിയിലെ കപില്‍ ശര്‍മ ഷോയ്ക്ക് സമാനമായിരുന്നു ബഡായി ബംഗ്ലാവ്.

  Also Read: ദില്‍ഷയും റോബിനും ശരിക്കും പ്രണയത്തില്‍, ശ്രദ്ധിച്ച് നോക്കിയാല്‍ മനസ്സിലാവും, ചൂണ്ടി കാണിച്ച് നടന്‍ മനോജ്

  ചിരിയുടെ തമ്പുരാന്മാരാണ് ഷോയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ എത്തിയത്. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ എല്ലാം അമ്മായിയായി മാറിയ താരമാണ് പ്രസീത മേനോന്‍. സിനിമയില്‍ സജീവമായിരുന്നെങ്കിലും പ്രസീത പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ബഡായി ബംഗ്ലാവ് ഷോയിലൂടെയാണ്. അമ്മായി എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയത്. ഇന്ന് നടിയുടെ പേരിനെക്കാളും ബഡായി ബംഗ്ലാവിലെ അമ്മായി എന്നാണ് അറിയപ്പെടുന്നത്.

  പ്രസീതയുടെ വാക്കുകള്‍ ഇങ്ങനെ...'സുഹൃത്ത് ഡയാന വഴിയാണ് ബഡായി ബംഗ്ലാവിലെ അമ്മായിയാവുന്നത്. ഇത് തന്റെ ജീവിതത്തില്‍ തന്നെ വഴിത്തിരവാവുകയായിരുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അമ്മായ എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. ഇതു കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണെന്നും പ്രസീത അഭിമുഖത്തില്‍ പറഞ്ഞു.

  സിനിമയിലും ഹസ്യപ്രധാനമായ റോളുകളിലാണ് നടി പ്രത്യക്ഷപ്പെട്ടിരുന്നത്. വിരലില്‍ എണ്ണാവുന്ന ഫീമെയില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് കളില്‍ ഒരാളാണ് പ്രസീത. മലയാള സിനിമയുടെ എക്കാലത്തെയും മഹാനടനായ പ്രേംനസീറിന് മുന്‍പില്‍ മിമിക്രി അവതരിപ്പിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. അന്ന് ഈ കല കൊണ്ട് പ്രസിദ്ധയാവുമെന്ന നസീര്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.

  സിനിമയില്‍ ഇല്ലെങ്കിലും ഹാസ്യതാരമായിട്ടാണ് പ്രസീതയെ പ്രേക്ഷകരുടെ മുന്നില്‍ അറിയപ്പെടുന്നത്.

  വണ്ണത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും കളിയാക്കലും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് മുന്‍പ് ഒരിക്കല്‍ പ്രസീത പറഞ്ഞിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതെ തന്റെ ഇഷ്ടത്തിന് ജീവിക്കുകയായിരുന്നു. ആളുടെ കളിയാക്കലുകളില്‍ നിന്ന് രക്ഷപ്പെടാന്‍ തന്റെ ഇഷ്ട ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറല്ലെന്നായിരുന്നു നടിയുടെ നിലപാട്. മിമിക്രി വേദികളില്‍ നിന്ന് പോലും ഉള്‍പ്പെടെ പലരില്‍ നിന്നും നിരവധി പരിഹാസങ്ങളും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്നെല്ലാംതന്റെ ഇച്ഛാശക്തി കൊണ്ടാണ് പിടിച്ചുനിന്നതും പ്രസീത ധൈര്യപൂര്‍വം പറഞ്ഞു.

  പ്രസീത വക്കിലാണെന്നുള്ള വിവരം അധികമാര്‍ക്കും അറിയില്ല. നടിയുടെ അച്ഛനും അഭിഭാഷകനാണ്. പാഷനും ജോലിയും പരസ്പര പൂരകങ്ങളായി കൊണ്ട് പോവുകയാണ് താരമിപ്പോള്‍.

  കപ്പല്‍ കമ്പനിയിലെ വക്കീലായിരുന്നു പ്രസീതയുടെ പിതാവ്. നെജീരിയയില്‍ ആയിരുന്നു പ്രസീതയുടെ ജനനം.അതിനാല്‍ തന്നെ ജനിച്ചതും പഠനത്തിന്റെ തുടക്കവും അവിടെയായിരുന്നു.ആറാം ക്ലാസ് കഴിഞ്ഞതോടെയാണ് പ്രസീദയും കുടുംബവും കൊച്ചിയിലേക്ക് സ്ഥിരതാമസത്തിനായി വരുന്നത്.. ചെന്നൈയിലുള്ള അമേരിക്ക ആസ്ഥാനമായിട്ടുള്ള ആര്‍ ആര്‍ ഡോണെല്ലി എന്ന കമ്പനിയിലെ മാനേജരുമാണ് പ്രസീത. വിവാഹമോചിതയായ ഇവര്‍ക്ക് ഒരു മകനുമുണ്ട്. അര്‍ണബ് എന്നാണ് മകന്റെ പേര്. നടി കാര്‍ത്തികയുടെ ബന്ധുവാണ്.

  Read more about: tv
  English summary
  Badai Bungalow Fame Praseetha menon's Real Life Story again Went Viral Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X