twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ ചോദ്യങ്ങളാണ് ഒരുവനെ വടവൃക്ഷമാകുന്നത്; ആരാധകന്റെ കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍ ഭദ്രന്‍

    |

    മോഹന്‍ലാലിനെ നായകനാക്കി സ്ഫടികം എന്ന സൂപ്പര്‍ഹിറ്റ് സിനിമയൊരുക്കിയ സംവിധായകനാണ് ഭദ്രന്‍. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന സിനിമ ഒരുക്കിയാണ് ഭദ്രന്‍ സംവിധാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളൊരുക്കിയെങ്കിലും സ്ഫടികമാണ് എന്നും മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന ഭദ്രന്റെ സിനിമ. സംവിധാനത്തിനൊപ്പം ആട് തോമ എന്ന കഥാപാത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയതും ഭദ്രനായിരുന്നു.

    സ്ഫടികത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒളിംപ്യന്‍ അന്തോണി ആദം, പൃഥ്വിരാജിന്റെ വെള്ളിത്തിര, മോഹന്‍ലാലിന്റെ ഇരട്ടകഥാപാത്രങ്ങളായ ഉടയോന്‍ എന്നീ സിനിമകളും പ്രേക്ഷക പ്രീതി നേടിയിരുന്നു. 2005 ല്‍ പിറന്ന ഉടയോന്‍ ആയിരുന്നു ഏറ്റവും അവസാനം ഭദ്രന്‍ സംവിധാനം ചെയതത്. ഈ വര്‍ഷം ജൂതന്‍ എന്നൊരു സിനിമ കൂടി ഭദ്രന്റെ സംവിധാനത്തില്‍ വരുന്നതായി പ്രഖ്യാപിച്ചിരുന്നു.

    bhadran

    അതുപോലെ മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു സിനിമ കൂടി വരുന്നുണ്ടെന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിനിമകളൊന്നും വരാത്തതില്‍ നിരാശയിലായ ഒരു ആരാധകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ഭദ്രനിപ്പോള്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് തന്റെ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരെ കുറിച്ച് ഭദ്രന്‍ സൂചിപ്പിച്ചിരിക്കുന്നത്.

    'ഈ ചോദ്യങ്ങളാണ് ഒരുവനെ വടവൃക്ഷമാകുന്നത്. 'നമസ്‌കാരം സാര്‍. എന്റെ പേര് സുരേഷ് കുമാര്‍ രവീന്ദ്രന്‍. സിനിമാ ജേണലിസ്റ്റാണ്, ചെറിയ രീതിയില്‍ ഒരു തിരക്കഥാകൃത്താണ്. അടുത്തിടെ, സന്തോഷ് ശിവന്‍ സാറിന്റെ 'ജാക്ക് & ജില്‍' (മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ etc) എന്ന സിനിമയുടെ സംഭാഷണം എഴുതിയിരുന്നു.

    bhadran

    ഇപ്പോള്‍ ഒരു തമിഴ് സിനിമയുടെ രചനയിലാണ്. മലയാളവും തമിഴും ഒരേ പോലെ കൈകാര്യം ചെയ്യും സാര്‍. അല്‍പ്പം വിക്ക് ഉണ്ട്. പക്ഷെ പാടുമ്പോള്‍ അത് ഇല്ല. ഇഎംഎസ് പറഞ്ഞതു പോലെ 'വിക്ക് സംസാരിക്കുമ്പോള്‍ മാത്രമേയുള്ളൂ' സാറിന്റെ വലിയൊരു - ഏറ്റവും വലിയൊരു ആരാധകനാണ് ഞാന്‍. സാറിന്റെ എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടവയാണ്, ചാനലുകളിലും മറ്റുമുള്ള ഓരോ അഭിമുഖ സംഭാഷണങ്ങളും ഒന്നു വിടാതെ കാണാറുണ്ട്.

    Recommended Video

    Thyagarajan Master Talks About Mohanlal’s Fight Scenes | FilmiBeat Malayalam

    സാറിലെ സംവിധായകനെയും, പച്ചയായ മനുഷ്യനെയും ജീവനാണ്. എനിക്ക് സാറിനോട് രണ്ടു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്, മലയാള സിനിമയിലെ ഒരേ ഒരു ഭദ്രന്‍, അതെ, ഒരേ ഒരു ഭദ്രന്‍ മാട്ടേല്‍, എന്തു കൊണ്ടാണ് 15 വര്‍ഷങ്ങളായിട്ട് ഒരു സിനിമ പോലും ചെയ്യാത്തത്? സാറിന്റെ 'Genuine' ആയിട്ടുള്ള ആരാധകര്‍ക്ക് അത് എത്രത്തോളം വേദനയുണ്ടാക്കും എന്ന് സാര്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?'.

    English summary
    Badran Facebook Post About Fans Waiting For His Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X