Don't Miss!
- News
നടുക്കം മാറിയിട്ടില്ല... കുഞ്ഞ് മോളെ ഇന്നും ഓര്‍ക്കുന്നു; ബില്‍ക്കീസിന്റെ ഭര്‍ത്താവ്, പ്രതികള്‍ക്ക് മധുരം
- Finance
6 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഈ ഫാര്‍മ ഓഹരിയില്‍ ബ്രേക്കൗട്ട്; വാങ്ങുന്നോ?
- Sports
'മനുഷ്യനായാല്‍ റണ്‍സിനോട് ഇത്ര ആര്‍ത്തി പാടില്ല', രോഹിത്തിനെക്കുറിച്ച് ഹസന് അലി
- Travel
ആത്മീയതയുടെ ഉന്നതിയിലെ പർവതശൃഖം... തപോവന ഭൂമികയായ മരുത്വാമല
- Automobiles
പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?
- Lifestyle
വയറിലെ കൊഴുപ്പ് എളുപ്പം കത്തിച്ച് തടി കുറക്കാന്‍ ഈ പ്രകൃതിദത്ത ഔഷധങ്ങള്‍
- Technology
Airtel Plans: 250 ജിബി ഡാറ്റ വരെ നൽകുന്ന എയർടെല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
ഉണ്ണി മുകുന്ദന് ആശംസയുമായി ബാല; കുറേ കുട്ടികളുണ്ടാകട്ടെ, നടന്റെ വാക്കുകള്‍ വൈറല്‍ ആവുന്നു
ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് മേപ്പടിയാന്. 2022 ജനുവരി 14 ന് ആണ് ചിത്രം റിലീസായത്. നവാഗതനായ വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയില്‍ ഉണ്ണി തന്നെയായിരുന്നു നായകന്. അഞ്ജു കുര്യന് ആയിരുന്നു നായിക. ഒരു സ്ഥലക്കച്ചവടവും അതിനെ പിന്നാലെ നടന്ന സംഭവ വികാസളായിരുന്നു ചിത്രത്തിന്റെ പ്രമേയം. തിയേറ്ററില്‍ റിലീസിനെത്തിയത് ചിത്രം
മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ നൂറാം ദിനാഘോഷം എറണാകുളം ഐഎംഎ ഹൗസില്‍ നടന്നിരിക്കുകയാണ്. ചടങ്ങില്‍ നടന് ബാല പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറല്‍ ആവുകയാണ്. താടിയും മുടിയും നീട്ടി ഒരു വേറിട്ട ലുക്കിലായിരുന്നു നടന് എത്തിയത്. ഭാര്യ എലിസബത്തും കൂടെയുണ്ടായിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ചടങ്ങില്‍ ബാല പറഞ്ഞ വാക്കുകളാണ്. 'ഞാനും ഉണ്ണിയും അടുത്ത പടത്തില്‍ ഒരുമിക്കുന്നു. അനൂപ് ആണ് ഡയറക്ടര്‍. അതും നൂറ് ദിവസം ഓടും, ഡബിള്‍ ധമാക്ക' ബാല പറഞ്ഞു.
'പ്രേക്ഷകര്‍ സിനിമ ഏറ്റെടുക്കാന്‍ ഭയങ്കര പാടാണ്. ഒരു ദിവസം ഉണ്ണി എന്നെ മൊബൈലില്‍ നാലഞ്ച് പ്രാവശ്യം വിളിച്ചിരുന്നു. ഞാന്‍ ഉറക്കത്തിലായിരുന്നു. ഭാര്യ ഇതാ ഉണ്ണി മുകുന്ദന് വിളിക്കുന്നുവെന്ന് പറഞ്ഞ് ഫോണ്‍ കൊണ്ടുവന്നു തന്നു. അന്ന് ഉണ്ണി എന്നോട് ഒരു കഥയുടെ ഒരു ലൈന്‍ പറഞ്ഞു. ഞാന്‍ ഒരു പടം പ്രൊഡ്യൂസ് ചെയ്തപ്പോള്‍ എന്നോട് ഒരുവാക്ക് പോലും ചോദിക്കാതെ വന്ന് അഭിനച്ചയാളാണ് ഉണ്ണി. കഥാപാത്രമെന്തെന്നോ ഒന്നും ചോദിച്ചിട്ടില്ല, നീ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ ഞാന്‍ വന്നിരിക്കും എന്നാണ് ഞാന്‍ അന്ന് ഉണ്ണിയോട്' പറഞ്ഞത്.
ഇവര്‍ എത്തിയാല്‍ ബിഗ് ബോസിലെ കളി മാറും, ജിപി, ജിയ ഇറാനി, ബോചെ... വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
പുതിയ ലുക്കിനെ കുറിച്ചും ബാല പറയുന്നുണ്ട്. 'എന്തിനാ ബാല കല്യാണ ശേഷം മുടിയും താടിയും വളര്‍ത്തിയതെന്ന് ചിലര്‍ വിചാരിക്കുന്നുണ്ടാകും. അതു ഒന്നുമില്ല. നടന് സൂര്യ, കാര്‍ത്തി എന്നിവരുടെ സ്റ്റുഡിയോ ഗ്രീന്‍ എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ പുതിയ സിനിമയില്‍ ഹീറോ ആകുന്നുണ്ട്. അതിന്റെ തിരക്കിലായിരുന്നു. വേറെയൊരു പടത്തിലും ഞാന്‍ ഇപ്പോഴില്ല, പക്ഷേ ഉണ്ണി വിളിച്ചപ്പോള്‍ ഞാന്‍ വന്നു, ഇത് നിനക്കായ് ഞാന്‍ ചെയ്യും' ബാല പറഞ്ഞു.
അന്ന് ആലിയയ്ക്ക് വേണ്ടി ഫൈറ്റ് ചെയ്തു, വിവാഹത്തിന് നടനോട് ചെയ്തത്, മുന്‍ കാമുകനെ ട്രോളി കെആര്‍കെ
ഉണ്ണി മുകുന്ദനുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും വാചാലനാവുന്നുണ്ട്. 'ഉണ്ണി നല്ല ഒരു മനുഷ്യനാണ്, നല്ല മനസ്സുണ്ട്. അതെപ്പോഴും ഉണ്ടാകും. ഇപ്പോള്‍ സിനിമയൊക്കെ ഭയങ്കര ഹിറ്റാണ്, ഇനി എപ്പോള്‍ കല്യാണം എന്നും ബാല ഇതിനിടയില്‍ ഉണ്ണിയോട് ചോദിച്ചു. ഞാന്‍ സിനിമയില്‍ സജീവമല്ലാതിരുന്ന സമയത്ത് ഒരിക്കല്‍ എന്റെയടുത്തു വന്ന് കൈയ്യില്‍ പിടിച്ച് ബ്രദര്‍ നിങ്ങളെ പോലുള്ളവര്‍ തിരിച്ചുവരണം എന്ന് പറഞ്ഞയാളാണ് ഉണ്ണി, ആ നല്ല മനസ്സ് കുറച്ചുപേര്ക്കേയുള്ളൂ. നിനക്കൊരു കല്യാണം വേഗം ഉണ്ടാവട്ടെ, കുറെ കുട്ടികളുണ്ടാകട്ടെ' ബാല പറഞ്ഞു നിര്‍ത്തി.
-
'കാർത്തി പറഞ്ഞകാര്യം സിഡിയിലാക്കി തരാമോ?, കാർത്തി പ്രിയപ്പെട്ട സുഹൃത്താണ്' ടൊവിനോ തോമസ് പറയുന്നു!
-
'ഞാൻ ഓക്കെയാണോയെന്ന് ചോദിച്ചവർ ചുരുക്കം, ഹോട്ടൽ ഭക്ഷണം കഴിക്കുന്ന ഫോട്ടോയിട്ടപ്പോഴും മോശം കമന്റ്'; മേഘ്ന രാജ്!
-
അവർ എയർപോർട്ടിൽ വന്ന് ഫോട്ടോയെടുത്ത് പോവും, വിമാനത്തിൽ കയറില്ല; ഉർഫി ജാവേദിനെ ട്രോളി കരൺ ജോഹർ