Don't Miss!
- News
ശസ്ത്രക്രിയയില്‍ പിഴവ്,ഉപകരണം വയറിനുള്ളിൽ മറന്നു;3 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
- Travel
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം
- Finance
ഉടന്‍ വാങ്ങാവുന്ന 4 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്കില്‍ പരീക്ഷിക്കാം
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
ഗോസിപ്പുകള്‍ പെട്ടെന്ന് പ്രചരിക്കും; സത്യം മാത്രമേ വിജയിക്കുകയുള്ളുവെന്ന് നടന് ബാല
കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയ പേജുകളിലൂടെ ട്രോളുകള്‍ ഏറ്റുവാങ്ങിയ താരമാണ് നടന് ബാല. ഗായിക അമൃത സുരേഷുമായിട്ടുള്ള വിവാഹബന്ധം അവസാനിപ്പിച്ചത് മുതല്‍ താരങ്ങള്‍ വിവാദങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ഡോക്ടറായ എലിസബത്തുമായിട്ടുള്ള വിവാഹശേഷം സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇതിനിടെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ബാല സജീവമായി പ്രവര്‍ത്തിക്കുകയാണ്.
ഇപ്പോഴിതാ തന്റെ ഭാഗത്ത് നിന്നും ഒരു സഹായം നല്‍കിയതിനെ കുറിച്ച് പറഞ്ഞാണ് നടന് വന്നിരിക്കുന്നത്. ഭാര്യ എലിസബത്തിന്റെയും മറ്റൊരു ഡോക്ടറുടെയും കൂടെ നില്ക്കുന്ന പുതിയ വീഡിയോയിലാണ് ബാല വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. നടന്റെ വാക്കുകളിങ്ങനെ.. 'ഞാന്‍ വളരെ സന്തോഷത്തോടെയാണ് ഇന്ന് നിങ്ങളുടെ മുന്നില്‍ വന്നത്. ഒരു ചാരിറ്റിബിള്‍ ട്രസ്റ്റിലെ ഡോക്ടറായ ഋതികയെയാണ് നടന് പരിചയപ്പെടുത്തിയത്. ട്രൈബല്‍ ആളുകള്‍ക്ക് കറന്റ് കണക്ഷന് പോലുമില്ല. വൈകുന്നേരം ആറിന് ശേഷം അവര്‍ക്ക് പഠിക്കാന്‍ പോലും സാധിക്കില്ല. അടിസ്ഥാനമായി വേണ്ട കാര്യങ്ങള്‍ പോലുമില്ല.

അവരെ പാമ്പ് വന്ന് കടിച്ചാല്‍ പോലും ആശുപത്രിയില്‍ കൊണ്ട് പോകാന്‍ സാധിക്കില്ല. അവരെ സഹായിക്കാനും മറ്റുമൊക്കെ ഈ ചാരിറ്റിബിള്‍ ട്രസ്റ്റ് മുന്നിലുണ്ട്. അവരെ ഞാന്‍ അഭിനന്ദിക്കുകയാണ്. എന്നെ കൊണ്ട് സഹായിക്കാന്‍ പറ്റുന്നത് പോലെ ഞാനും ശ്രമിക്കുന്നുണ്ട്. എലിസബത്താണ് ആ സഹായം ഋതികയ്ക്ക് കൈ മാറിയത്. എത്രത്തോളം വിഷമിച്ചാലും നമ്മള് സന്തോഷത്തോടെ തന്നെ ഇരിക്കും. അങ്ങനെ തന്നെ ആയേ തീരുകയുള്ളു എന്നുമാണ് വീഡിയോയിലൂടെ ബാല പറഞ്ഞ് നിര്‍ത്തുന്നത്.
ഇത്തവണത്തെ ബിഗ് ബോസ് വീടിന്റെ പ്രത്യേകത ഇങ്ങനെ; 95 ശതമാനം ഉറപ്പായ മത്സരാര്‍ഥികള്‍ ഇവരാണ്
'കിംവദന്തികള്‍ ഉടന്‍ പ്രചരിക്കും, പക്ഷേ സത്യം മാത്രമേ വിജയിക്കൂ' എന്ന ക്യാപ്ഷനിലൂടെയാണ് ബാല വീഡിയോയുമായി എത്തിയിരിക്കുന്നത്. എന്നാല്‍ താരത്തെ വിമര്‍ശിച്ച് കൊണ്ടും പരിഹസിച്ച് കൊണ്ടുമൊക്കെയുള്ള കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. ഡോക്ടറായ എലിസബത്തുമായിട്ടുള്ള ബാലയുടെ വിവാഹത്തോട് അനുബന്ധിച്ചാണ് നടന് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. ബാലയുടെ രണ്ടാം വിവാഹം ആണെങ്കിലും എലിസബത്തിന്റെ ആദ്യ വിവാഹമാണ്.
ബാലയുടെ വീഡിയോ കാണാം