For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൈഗുവിന് രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ട്, ഇനിയും വൈകിപ്പിക്കുന്നില്ല; സർജറി ചെയാൻ തീരുമാനിച്ച് ബഷീറും കുടുംബവും

  |

  ബിഗ് ബോസ് താരം ബഷീർ ബഷിയും കുടുംബവും ഇന്ന് മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അടുത്തിടെയാണ് വീട്ടിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്നുണ്ടെന്നുള്ള സന്തോഷ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ബഷീർ ബഷി അറിയിച്ചത്. ബഷീറിൻ്റെ രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണ്. ബഷീറിൻ്റെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും ഇഷ്ടമാണ്. വീട്ടിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെയാണ് കുടുംബ വിശേഷങ്ങൾ പ്രേക്ഷകർക്ക് വേണ്ടി മൂവരും പങ്കുവെക്കുന്നത്.

  കഴിഞ്ഞ ദിവസം ബഷീർ ബഷിയുടെ യൂട്യൂബ് ചാനൽ‍ വഴി പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ബഷീറിന്റെ ഇളയ മകൻ സൈഗുവിൻ്റെ ആരോഗ്യ പ്രശ്നം സംബന്ധിച്ച വീഡിയോയാണ് പങ്കുവെച്ചിട്ടുള്ളത്. സൈഗുവിന് രാത്രിയിൽ ശ്വാസതടസം കാരണം ഉറങ്ങാൻ സാധിക്കുന്നില്ലെന്ന് ബഷീർ പറയുന്നു.

  'സൈഗുവിൻ്റെ മൂക്കിൽ ദശ വളരുന്നുണ്ടായിരുന്നു. ഇതിന് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രിയിൽ ഉറങ്ങാൻ സൈഗു വലിയ രീതിയിൽ ബുദ്ധിമുട്ടും നേരിടാറുണ്ട്. ശരിയായ രീതിയിൽ ശ്വാസം എടുക്കാൻ കഴിയില്ല എന്നതാണ് പ്രശ്നം. ഉറക്കത്തിൽ സൈഗു എഴുന്നേറ്റ് ഇരുന്ന് ഉറങ്ങുന്ന അവസ്ഥവരെയുണ്ട്. സർജറി ചെയ്യാനാണ് ഡോക്ടർമാർ ആദ്യമേ നിർദ്ദേശിച്ചിരുന്നുത്.

  അതിനെക്കുറിച്ച് പേടിയായിരുന്നതിനാൽ സർജറി ചെയ്തില്ല. എന്നാൽ സൈഗുവിൻ്റെ ഈ ബുദ്ധിമുട്ട് കാണാൻ കഴിയാത്തത് കൊണ്ടാണ് വീണ്ടും ആശുപത്രിയിൽ കൊണ്ട് പോകുന്നത്', ബഷീർ അറിയിക്കുന്നു.

  Also Read: പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ മതം പ്രശ്‌നമായി, കുഞ്ഞിന്റെ പേര് നേരത്തെ തീരുമാനിച്ചിരുന്നു; ശിഖയും ഫൈസലും

  ബഷീറിനൊപ്പം സൈഗുവിൻ്റെ കാര്യങ്ങൾ പറയാൻ സുഹാനയും കൂടെയുണ്ട്. 'ഇതിന് മുമ്പ് സൈഗുവിന്റെ ഈ പ്രശ്നങ്ങൾ പറഞ്ഞ് വീഡിയോ ഇട്ടപ്പോൾ പലരും പറഞ്ഞു ഇപ്പോൾ കുഞ്ഞിന് സർജറിയൊന്നും ചെയ്യണ്ടെന്ന്. ചിലർ ഹോമിയോയിൽ കാണിക്കാനും പറഞ്ഞു. ഹോമിയോ കാണിച്ചെങ്കിലും പഥ്യം തെറ്റി. പരമാവധി കാര്യങ്ങളെല്ലാം നിയന്ത്രിക്കാൻ നോക്കിയെങ്കിലും ഒന്നും നടന്നില്ല.

  അവന് ഇപ്പോൾ തീരെ ഉറങ്ങാൻ കഴിയുന്നില്ല, ഇനിയും വെച്ചുകൊണ്ടിരുന്നാൽ ശരിയാവില്ല എന്നുള്ളത് കൊണ്ട് മഷുവിനെ കാണിക്കുന്ന ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഡോക്ടറെ കണ്ടപ്പോൾ സർജറി വേണമെന്നും പറഞ്ഞ് ഡേറ്റും നൽകി', ബഷീർ വിശദീകരിച്ചു.

  Also Read: അനിയത്തിപ്രാവിലേക്ക് ആദ്യം പരിഗണിച്ചത് നടൻ കൃഷ്ണയെയോ? വിശദീകരണവുമായി ഫാസിൽ

  'ചെറിയ കുട്ടികളിൽ കാണുന്ന അവസ്ഥയാണിത്. മൈനർ സർജറിയാണ്. മാതാപിതാക്കൾ എന്ന രീതിയിൽ ഞങ്ങൾക്ക് സർജറി എന്ന് കേട്ടപ്പോൾ മുതൽ ടെൻഷനാണ്. ഇത് ഇങ്ങനെ വെച്ചുകൊണ്ടിരുന്നിട്ടും കാര്യമില്ല. എത്രയും പെട്ടെന്ന് സർജറി ചെയ്യാനാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ നല്ല ചുമയും കഫക്കെട്ടുമുണ്ട്. അത് മാറാനുള്ള മരുന്നുകളൊക്കെ തന്നിട്ടുണ്ട്. 9 ആം തീയതിയാണ് സർജറി. അതിന് മുൻപ് കുറച്ച് ടെസ്റ്റുകളുണ്ട്. നേരത്തെ വന്ന് അതൊക്കെ ചെയ്യണം', സുഹാനയും ബഷിറും വ്യക്തമാക്കി.

  'ഡോക്ടറെ കാണാൻ കയറുന്നതിന് മുമ്പ് ഒരാൾ എന്നെ മാറ്റിനിർത്തി പറഞ്ഞു. സർജറി ചെയ്യണമെന്നൊക്കെ ഡോക്ടർമാർ പറയും പക്ഷെ നമ്മൾ ചെയ്യേണ്ടതില്ല എന്ന്. അത് കേട്ടപ്പോൾ വീണ്ടും എനിക്ക് ടെൻഷനായി. നമ്മളൊന്നും എംബിബിഎസ് കഴിഞ്ഞവരൊന്നുമല്ലല്ലോ. പ്രശ്‌നമാണെന്ന് മനസിലായാൽ വൈകിപ്പിക്കാതെ ട്രീറ്റ്‌മെന്റ് തുടങ്ങുക. മക്കളുടെ ആരോഗ്യം വെച്ച് പരീക്ഷിക്കാതിരിക്കുന്നതാണ് അവർക്കും നമ്മൾക്കും നല്ലത്', ബഷീർ പറഞ്ഞു.

  Also Read: 'വിവാഹം നടക്കാൻ പോകുന്നില്ല, ഒരുക്കങ്ങൾ നടത്തിക്കോട്ടെയെന്ന് ചോദിച്ച് ഇനി ആരും വിളിക്കേണ്ട'; നിത്യാ മേനോൻ!

  Recommended Video

  ഒടുവില്‍ അമ്മയാകാന്‍ മഷൂറയും, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുഹാന

  ആശുപത്രിയിലേക്ക് ബഷീറും സുഹാനയും സൈഗുവുമാണ് പോയത്. വീട്ടിൽ നിന്ന് യാത്രചെയ്യാൻ കുറച്ച് ദൂരം ഉള്ളത് കൊണ്ട് മഷുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല. മഷുവിൻ്റെയൊപ്പം സുനു മോളുണ്ട്. ആശുപത്രിയിൽ നിന്നും തിരികെ വീട്ടിൽ എത്തി മഷുവിനെയും സുനുവിനെയും കൂട്ടി പുറത്തുപോയി. വരും ദിവസങ്ങളിൽ ചാനലിലൂടെ പുതിയ വീഡിയോ അപ്ലോഡ് ചെയ്യുമെന്നും ബഷിർ ബഷി അറിയിക്കുന്നുണ്ട്.

  ടെൻഷനടിക്കാനില്ല, പെട്ടെന്ന് ചെയ്യുന്നതാണ് നല്ലത്. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട് തുടങ്ങിയ കമൻ്റുകൾ വീഡിയോയ്ക്ക് താഴെ കാണാം. മഷുവിനും സൈഗുവിൻ്റെ കാര്യത്തിൽ ടെൻഷൻ ഉണ്ടെന്നുള്ള കമൻ്റുകളും ആരാധകർ പങ്കുവെക്കുന്നുണ്ട്.

  Read more about: basheer bashi
  English summary
  Basheer Bashi's son Saigu has difficulty sleep at night and family decided to do surgery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X