For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിലീസിന് മുമ്പെ ചരിത്ര നേട്ടവുമായി മോഹൻലാലിന്റെ മരയ്ക്കാർ, ചിത്രത്തിന് ആശംസയുമായി ആരാധകർ

  |

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാർ ഡിസംബർ 2 ന് ആണ് ലോകമെമ്പാടുമുളള തിയേറ്ററുകളിൽ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്.

  ആ പുഞ്ചിരി കാണുമ്പോൾ മനസ്സിലൊരു സന്തോഷം നിറയും, ഏറെ സന്തോഷവതിയായി മഞ്ജു വാര്യർ,ചിത്രം വൈറൽ

  മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ ബോളിവുഡ് താരങ്ങൾ അണിനിരക്കുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് , കീർത്തി സുരേഷ് എന്നിങ്ങനെ വൻ താരനിരയാണ് അണിനിരക്കുന്നത്.

  അണിയറയിലും മികച്ച ടീം തന്നെയാണ് പ്രവർത്തിച്ചിരിക്കുന്നത്. സാബു സിറിലാണ് കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. സിദ്ധാർഥ് പ്രിയദർശനാണ് വിഎഫ്എക്സ്. രാഹുൽ രാജ് പശ്ചാത്തലസംഗീതം. റോണി റാഫേൽ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുന്നണിയിലും പിന്നണിയിലും വൻ താരനിരയാണ് മരയ്ക്കാറിൽ അണിനിരക്കുന്നത്.

  ദുൽഖർ കാലൊക്കെ തടവി ചൂടാക്കി തന്നു, തലയിൽ ലൈറ്റ് വീണ സംഭവത്തെ കുറിച്ച് സയ് പല്ലവിയുടെ അനിയത്തി

  ദുൽഖർ സൽമാന് ഏറ്റവും ദേഷ്യം വരുന്നത് ഇതിനാണ്, ഭയക്കുന്ന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ

  റിലീസിന് മുൻപ് തന്നെ ദേശീയ പുരസ്കാരങ്ങൾ മരയ്ക്കാറിനെ തേടി എത്തിയിരുന്നു. ഇപ്പോഴിത മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മരയ്ക്കാർ. മോഹൻലാൽ തന്നെയാണ് ആ സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. റിലീസിന് മുൻപ് നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. റിസർവേഷൻ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ലോകമൊട്ടാകെയുള്ള റിസർവേഷനിലൂടെയാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നത്. ഈ റെക്കോർഡ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ സിനിമയാണ് മരയ്ക്കാറെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. റിലീസ് പ്രഖ്യാപിച്ച ദിവസം മുതൽ തന്നെ തിയേറ്ററുകളിൽ ബുക്കിംഗ് ആരംഭിച്ചിരുന്നു.

  തിയേറ്റർ റിലീസുമായി ബന്ധപ്പെട്ടും മരയ്ക്കാർ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ളലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ നാളെ മുതൽ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. കേരളത്തിൽ 631 റിലീസിങ് സ്‌ക്രീനുകളാണ് ഉള്ളത്. ഇതിൽ 626 സ്‌ക്രീനുകളിലും നാളെ മരക്കാർ ആണ് റിലീസ് ചെയ്യുന്നത്. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. അതിന് പുറമെയാണ് ലോകമെമ്പാടുമുള്ള 4000ത്തിലധികം സ്‌ക്രീനുകളിൽ ഒരു മലയാള സിനിമ പ്രദർശനത്തിന് ഇടം നേടുന്നത്.

  മരയ്ക്കാർ ചിത്രത്തിനെ കുറിച്ചും വിവാദങ്ങളെ കുറിച്ചും പ്രതികരിച്ച് മോഹൻലാൽ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്നത് അനാവശ്യ വിവാദമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മനോരമ ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഒ.ടി.ടി റിലീസിന് കരാര്‍ ഒപ്പിട്ടില്ലെന്നും താരം പറയുന്നണ്ട്. തിയേറ്റര്‍ റിലീസിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിലേക്ക് നല്‍കാനായിരുന്നത്. തന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് തിരിച്ചൊന്നും പറയാനില്ലെന്നും താരം കൂട്ടിച്ചേർത്തു.

  ‘നൂറുശതമാനം ഞാനൊരു ബിസിനസുകാരനാണ് ; മോഹന്‍ലാല്‍

  സിനിമ കാണുകയോ അതിനെക്കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്യുന്നവരല്ല ഈ ബഹളം വച്ചവരെന്ന് മാത്യഭൂമി ദിനപത്രത്തിൽ എഴുതിയ കുറുപ്പിൽ താരം പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ബിസിനസുകാരനാണ്, എന്നായിരുന്നു ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാല്‍ വ്യവസായവും കൂടിയാണ് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. സിനിമയ്ക്ക് വേണ്ടിയുള്ള സമര്‍പ്പണം അറിയാവുന്നതിനാല്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയില്ലെന്നും ഈയാംപാറ്റ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല. ഇത്തരമൊരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമര്‍പ്പണവും നന്നായി അറിയാവുന്നത് കൊണ്ട് എന്നെക്കുറിച്ചുള്ള ഒരാരോപണത്തിനും ഞാന്‍ മറുപടി പറഞ്ഞില്ല, പറയുകയുമില്ല. ഈയാംപാറ്റ വിവാദങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. ഞാന്‍ എന്റെ അടുത്ത ജോലികളിലേക്ക് കടക്കുന്നു എന്ന് താരം പറഞ്ഞിരുന്നു. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കർട്ടനിട്ട് കൊണ്ട് മരയ്ക്കാർ നാളെ തിയേറ്ററിൽ വരുകയാണ്,

  English summary
  Before The Release Of Mohanlal Movie Marakkar Arabikadalinte Simham achieved 100 crore club
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X