twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി നെഗറ്റീവായെത്തിയ സിനിമകളുടെ അവസ്ഥയെന്തായിരുന്നു? അങ്കിളിന് മുന്‍പും ഇത് സംഭവിച്ചിട്ടുണ്ട്!

    |

    വില്ലനായാണ് മമ്മൂട്ടി സിനിമയില്‍ തുടക്കം കുറിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും ഏകദേശം ഒരേ സമയത്താണ് സിനിമയില്‍ തുടക്കം കുറിച്ചത്. വില്ലന്‍ വേഷത്തില്‍ നിന്ന് സഹനായകനിലേക്കും പിന്നീട് നായകനിലേക്കും പ്രമോഷന്‍ കിട്ടിയ ഇരു താരങ്ങളും പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി തുടരുകയാണ് ഇരുവരും. കൈനിറയെ ചിത്രങ്ങളുമായാണ് ഇത്തവണ മമ്മൂട്ടി എത്തിയിട്ടുള്ളത്. പരോളിന് ശേഷമുള്ള മമ്മൂട്ടി ചിത്രം നാളെ (വെള്ളിയാഴ്ച) തിയേറ്ററുകളിലേക്ക് എത്തുകയാണ്.

    താരരാജാക്കന്‍മാരുടെ പോരാട്ടം വീണ്ടും, നീരാളിയും അബ്രഹാമും റംസാന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍?താരരാജാക്കന്‍മാരുടെ പോരാട്ടം വീണ്ടും, നീരാളിയും അബ്രഹാമും റംസാന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍?

    സൂപ്പര്‍താരമായി നിറഞ്ഞു നില്‍ക്കുന്നതിനിടയിലും മമ്മൂട്ടി നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അങ്കിളിലൂടെ. ചിത്രത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കിയ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ അഭിനയിച്ചതിന് മമ്മൂട്ടി പ്രതിഫലം കൈപ്പറ്റിയിരുന്നില്ല. കോമ്രേഡ് ഇന്‍ അമേരിക്കയിലെ നായികയായ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദുല്‍ഖറിന്റെ നായികാ വേഷത്തിന് പിന്നാലെ മമ്മൂട്ടിയുടെ നായികയാവാനുള്ള അവസരമാണ് ഈ അഭിനേത്രിക്ക് ലഭിച്ചത്. നെഗറ്റീവ് കഥാപാത്രത്തെ മെഗാസ്റ്റാര്‍ മുന്‍പും അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളെക്കുറിച്ചറിയാന്‍ കൂടുതല്‍ വായിക്കൂ.

    123 ദിവസത്തെ യാത്ര അവസാനിച്ചു,മാണിക്യനെ വിട്ടുകൊടുത്ത് മോഹന്‍ലാല്‍, ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയായി123 ദിവസത്തെ യാത്ര അവസാനിച്ചു,മാണിക്യനെ വിട്ടുകൊടുത്ത് മോഹന്‍ലാല്‍, ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയായി

     മമ്മൂട്ടി നെഗറ്റീവായാല്‍

    മമ്മൂട്ടി നെഗറ്റീവായാല്‍

    പ്രേക്ഷകരുടെ പ്രിയതാരങ്ങളെ നായകനാക്കി സിനിമയൊരുക്കുമ്പോള്‍ പലപ്പോഴും സംവിധായകര്‍ നേരിടുന്ന വലിയൊരു വെല്ലുവിളി കൂടിയാണിത്. സംവിധായകര്‍ മാത്രമല്ല താരങ്ങളും നെഗറ്റീവ് ഷെയ്ഡഡിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അത്ര താല്‍പര്യം കാണിക്കാറില്ല. സൂപ്പര്‍ താരമായി നിറഞ്ഞു നില്‍ക്കുന്നതിനിടയിലും മമ്മൂട്ടി കാണിച്ച ചങ്കൂറ്റത്തെക്കുറിച്ച് ആരാധകര്‍ വാചാലരായിരുന്നു. നേരത്തെയും മമ്മൂട്ടി നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

    വിധേയനിലെ ഭാസ്‌കര പട്ടേല്‍

    വിധേയനിലെ ഭാസ്‌കര പട്ടേല്‍

    മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ സുപ്രധാന സിനിമകളിലൊന്നാണ് വിധേയന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഭാസ്‌കര പട്ടേല്‍ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിച്ചത്. തികച്ചും നെഗറ്റീവായ കഥാപാത്രമായിരുന്നു ഇത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. താരത്തിന്റെ സിനിമാജീവിതത്തിലെ സുപ്രധാന സിനിമകളിലൊന്നിലെ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.

    അഥര്‍വ്വം മറക്കാനാവുമോ?

    അഥര്‍വ്വം മറക്കാനാവുമോ?

    മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട ചിത്രമാണ് അഥര്‍വ്വം. ഷിബു ചക്രവര്‍ത്തി ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അനന്തപത്മനാഭന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചാരുഹസന്‍, ഗണേഷ് കുമാര്‍, സില്‍ക്ക് സ്മിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

    പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

    രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയിലും മമ്മൂട്ടി നെഗറ്റീവ് കഥാപാത്രമായി എത്തിയിരുന്നു. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലായാണ് അദ്ദേഹം എത്തിയത്. അഹമ്മദ് ഹാജി എന്ന വില്ലന്‍ കഥാപാത്രമായി അസാമാന്യ അഭിനയമികവാണ് മമ്മൂട്ടി കാഴ്ച വെച്ചത്.

    മുന്നറിയിപ്പിലെ കഥാപാത്രം

    മുന്നറിയിപ്പിലെ കഥാപാത്രം

    നെഗറ്റീവാണോ പോസിറ്റീവാണോ എന്നതല്ല ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പ്രത്യേകത. ഒട്ടേറെ ദുരൂഹത നിറഞ്ഞ കഥാപാത്രമായിരുന്നു സികെ രാഘവന്‍. തുടക്കത്തില്‍ നന്മ നിറഞ്ഞവനായി എത്തുന്ന കഥാപാത്രം പതുക്കെ പതുക്കെ വില്ലത്തരത്തിലേക്ക് പോവുന്ന കാഴ്ചയായിരുന്നു കണ്ടത്. മികച്ച പ്രകടനം തന്നെയായിരുന്നു മമ്മൂട്ടിയുടേത്.

    ബ്ലാക്കിലെ ഷണ്‍മുഖന്‍

    ബ്ലാക്കിലെ ഷണ്‍മുഖന്‍

    രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്കില്‍ ഷണ്‍മുഖന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സിനിമയുടെ ആദ്യഭാഗത്തെ പെര്‍ഫോമന്‍സ് എടുത്തുപറയേണ്ടത് തന്നെയാണ്. മമ്മൂട്ടിയോടൊപ്പം തുല്യ പ്രധാന്യമായ കഥാപാത്രമായി റഹ്മാനും എത്തിയിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

    ലിസ്റ്റിലേക്ക് അങ്കിളും കൂടി

    ലിസ്റ്റിലേക്ക് അങ്കിളും കൂടി

    നെഗറ്റീവ് ലിസ്റ്റിലേക്ക് ഒരു ചിത്രം കൂടി ഇടം പിടിക്കുകയാണ്. രഞ്ജിത്തിന്റെയും പത്മകുമാറിന്റെയും അസോസിയേറ്റായി പ്രവര്‍ത്തിച്ച ഗിരീഷ് ദാമോദര്‍ അങ്കിളിലൂടെ സ്വതന്ത്യ സംവിധായകനായി മാറുകയാണ്. ചിത്രത്തിന്‍രെ ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏപ്രില്‍ 27 ന് സിനിമ റിലീസ് ചെയ്യുകയാണ്.

    English summary
    Before Uncle: A Journey Through The Mammootty Characters With Shades Of Grey!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X