twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തനിയാവര്‍ത്തനത്തിന്റെ തിരക്കഥ വായിച്ചതിനു ശേഷം മമ്മൂട്ടി പറഞ്ഞതും ചെയ്തതും !!

    കുടുംബവും സമൂഹവും ഭ്രാന്തനാക്കി മാറ്റിയ ബാലന്‍മാഷിന്‍റെ ആത്മസംഘര്‍ഷങ്ങളായിരുന്നു തനിയാവര്‍ത്തനം.

    By Nihara
    |

    മലയാള സിനിമയിലെ അതുല്യ പ്രതിഭ ലോഹിതദാസിനെയും അദ്ദേഹത്തിന്റെ സിനിമകളെയും ഓര്‍ക്കാത്ത പ്രേക്ഷകരുണ്ടാവില്ല. തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെയുള്ള സിനിമകളില്‍ ഓരോന്നും മലയാളികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. നിവേദ്യത്തിന് ശേഷം സിബി മലയിലുമൊത്ത് പുതിയ സിനിമ ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായത്.

    മലയാള സിനിമയിലെ അതുല്യ കലാകാരന്റെ വിടവ് നികത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതും ഖേദകരമാണ്. മമ്മൂട്ടി നായകനായ തനിയാവര്‍ത്തനമാണ് ലോഹിതദാസിന്റെ ആദ്യ സിനിമ. മലയാള സിനിമയിലെ പെരുന്തച്ചന്‍ തിലകനുമായുള്ള സൗഹൃദത്തിലൂടെയാണ് ലോഹിതദാസ് സിനിമയിലേക്ക് എത്തിയത്. ആ സൗഹൃദത്തില്‍ നിന്നാണ് സംവിധായകന്‍ സിബി മലയിലിനെ ലോഹിതദാസ് പരിചയപ്പെടുന്നത്. ആ കൂടിക്കാഴ്ച മലയാള സിനിമയ്ക്ക് തന്നെ അനുഗ്രഹമായി മാറുകയായിരുന്നു പിന്നീടങ്ങോട്ട്.

    കുഞ്ഞു രാജകുമാരിയെക്കിട്ടിയ ദുല്‍ഖറിന്‍റെ മുഖത്തെ സന്തോഷം നോക്കിയേ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണൂ !!

    പൃഥ്വിരാജിനോടുള്ള ആരാധന അറിയിച്ച നമിതയ്ക്ക് കിട്ടിയ മറുപടി, ആ മറുപടിക്ക് പിന്നില്‍ ഐശ്വര്യാ റായിപൃഥ്വിരാജിനോടുള്ള ആരാധന അറിയിച്ച നമിതയ്ക്ക് കിട്ടിയ മറുപടി, ആ മറുപടിക്ക് പിന്നില്‍ ഐശ്വര്യാ റായി

    സൗഹൃദം

    കഥാതന്തു പങ്കുവെച്ചു

    തിലകന്‍ മുഖാന്തരമാണ് ലോഹിതദാസ് സിബി മലയിലിനെ പരിചയപ്പെടുന്നത്. സംസാരത്തിനിടയില്‍ തന്റെ മനസ്സിലുള്ള കഥാതന്തു ലോഹിതതദാസ് സംവിധായകനുമായി പങ്കുവെച്ചു. എന്നാല്‍ ആ കഥയ്ക്ക് മറ്റൊരു സിനിമയുമായി സാമ്യമുള്ളതിനാല്‍ വേറെ കഥയെക്കുറിച്ച് ആലോചിക്കാനാണ് സംവിധായകന്‍ നിര്‍ദേശിച്ചത്.

    വിജയ ചിത്രം

    വിജയം ഉറപ്പാക്കുന്ന സിനിമ അത്യാവശ്യമായിരുന്നു

    മാസങ്ങള്‍ക്കു ശേഷം വീണ്ടും സിബി മലയിലിനെ ത്തെടി ലോഹിതദാസ് എത്തി. പുതിയൊരു കഥയും കൊണ്ടായിരുന്നു സംവിധായകന്റെ വരവ്. വിജയം ഉറപ്പാക്കുന്നൊരു ചിത്രം സംവിധായകനും അത്യാവശ്യമായിരുന്നു ആ സമയത്ത്.

    കഥയിലേക്ക് എത്തിയത്

    സുഹൃത്ത് പറഞ്ഞ വാചകത്തില്‍ തുടങ്ങി

    കഥയ്ക്കു വേണ്ടിയുള്ള ആലോചനയ്ക്കിടയിലാണ് ലോഹിതദാസിന്റെ മനസ്സിലേക്ക് സുഹൃത്ത് പണ്ടെങ്ങോ പറഞ്ഞ വാചകം കയറി വന്നത്. ഞാന്‍ എന്റെ അധ്യാപകനെ കാണാന്‍ ആശുപത്രിയിലേക്ക് പോവുകയാണ്, തലയ്ക്ക് സുഖമില്ലാതെ കിടക്കുകയാണ് അദ്ദേഹം. ഈ വാചകത്തില്‍ നിന്നാണ് ആ സിനിമ തുടങ്ങിയത്.

    കഥാപാത്രത്തിലേക്ക്

    ശ്രീധരമാമയും ബാലന്‍മാഷും രംഗപ്രവേശം ചെയ്തു

    തനിക്ക് സമുഹം കല്‍പ്പിച്ചു നല്‍കിയ ഭ്രാന്തനെന്ന പദവിയില്‍ നിസ്സഹായനായി വീട്ടില്‍ കഴിയേണ്ടി വന്ന ബാലന്‍മാഷായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പാരമ്പര്യത്തിലൂടെ കൈമാറി വരാന്‍ സാധ്യതയുണ്ടെന്ന് കരുതി കുടുംബവും സമുഹവും ചേര്‍ന്നാണ് ബാലന്‍ മാഷിനെ ഭ്രാന്തനാക്കുന്നത്.

    കഥ ഇഷ്ടമായി

    സംവിധായകന് കഥ ഇഷ്ടപ്പെട്ടു

    ലോഹിതദാസ് പറഞ്ഞ കഥ സംവിധായകന് ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമ്പോള്‍ തിരക്കഥയുടെ പകുതി മാത്രമേ സവിധായകന്റെ കൈയ്യിലുണ്ടായിരുന്നുള്ളൂ. ലോഹിതദാസ് എന്ന എഴുത്തുകാരനില്‍ സംവിധായകന്‍ സിബി മലയിലിന് ഉണ്ടായിരുന്ന പൂര്‍ണ്ണ വിശ്വാസം കൂടിയാണ് ആ ചിത്രത്തെ മുന്നോട്ട് നയിച്ചത്.

    മമ്മൂട്ടി തിരക്കഥ വായിച്ചപ്പോള്‍

    തിരക്കഥ വായിച്ച മമ്മൂട്ടി ചെയ്തത്

    ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ലൊക്കേഷനിലെത്തിയ മമ്മൂട്ടിയും തിരക്കഥ വായിച്ചു. മമ്മൂട്ടിക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന ലോഹിതദാസിന് താരത്തിന്‍രെ പ്രതികരണത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു.

    തന്റെ അടുത്ത് ഇരുത്തി

    പിന്നീടെന്നും അങ്ങനെയായിരുന്നു

    തിരക്കഥയുമായി മമ്മൂട്ടിയുടെ അരികില്‍ നില്‍ക്കുകയായിരുന്നു ലോഹിതദാസ്. ഇരിക്കാന്‍ മമ്മൂട്ടി പറഞ്ഞില്ല, അവിടെ കസേരയും ഉണ്ടായിരുന്നില്ല. തിരക്കഥയുടെ ആദ്യ പേജുകള്‍ വായിച്ചപ്പോള്‍ തന്നെ പ്രൊഡക്ഷനിലെ പയ്യനെ വിളിച്ച് കസേര കൊണ്ടുവരാനായിരുന്നു താരം ആവശ്യപ്പെട്ടത്. പിന്നീടെന്നും ആ കസേര മമ്മൂട്ടിക്കരികില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.

    English summary
    Behind the screen story of the film Thaniyavarthanam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X