twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി അന്ന് പറഞ്ഞ കാര്യം വര്‍ഷങ്ങള്‍ക്ക് ശേഷവും ആവര്‍ത്തിച്ചു, ക്യാപ്റ്റനിലെ അതിഥി പറഞ്ഞത്?

    |

    ഫുട്‌ബോള്‍ ഇതിഹാസമായ വിവി സത്യന്റെ ജീവിതത്തെ അടിസ്ഥാനമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സത്യനെയും ഭാര്യയേയും നേരിട്ട് കണ്ടപ്പോള്‍ പറഞ്ഞ അതേ കാര്യം തന്നെയായിരുന്നു സിനിമയിലും അദ്ദേഹം ആവര്‍ത്തിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    എയര്‍പോര്‍ട്ടില്‍ വെച്ചാണ് മമ്മൂട്ടി സത്യനെ കാണുന്നത്. സത്യന് ആത്മധൈര്യം പകരുന്ന ഒരു ഡയലോഗ് പറഞ്ഞാണ് അദ്ദേഹം നടന്നുനീങ്ങുന്നത്. ആ ഒരൊറ്റ സീനില്‍ മാത്രമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തിലൊരു സംഭവം സത്യന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം പത്‌നി അനിയും ഒപ്പമുണ്ടായിരുന്നു. അന്ന് മമ്മൂട്ടി നല്‍കിയ ഓട്ടോഗ്രാഫ് ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട് അനിത. അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം

    എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഈ സംഭവം നടന്നത്. സന്തോഷ് ട്രോഫി മത്സരത്തില്‍ വിജയിച്ചിട്ടും സാഫ് ഗെയിംസില്‍ പങ്കെടുത്ത് ഗോള്‍ഡ് മെഡല്‍ നേടിയിട്ടും അര്‍ഹിക്കുന്ന പരിഗണന തനിക്ക് കിട്ടുന്നില്ലല്ലോ എന്ന കാര്യം സത്യനെ അലട്ടിയിരുന്ന സമയമായിരുന്നു അത്.

    ഓട്ടോഗ്രാഫ് ചോദിച്ചെത്തി

    ഓട്ടോഗ്രാഫ് ചോദിച്ചെത്തി

    എയര്‍പോര്‍ട്ടില്‍ ഇരിക്കുന്നതിനിടയിലാണ് കുറച്ച് പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫ് ചോദിച്ച് സത്യന്റെ അടുത്തെത്തിയത്. സന്തോഷത്തോടെ ഓട്ടോഗ്രാഫ് നല്‍കാനായി പേനെയടുക്കുമ്പോളേക്കും അവര്‍ മറ്റൊരാളെ കാണാനായി പോയി.

    മറ്റൊരാളെ കാണാനായി

    മറ്റൊരാളെ കാണാനായി

    സത്യന്റെ പേനയും വാങ്ങിച്ചാണ് പെണ്‍കുട്ടികള്‍ ഓടിയത്. രവി ശാസ്ത്രിയെ കാണാനായി പോയതായിരുന്നു അവര്‍. വി ഐപി ലോഞ്ചില്‍ അദ്ദേഹം ഉണ്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സത്യന്‍ ആകെ വല്ലാതായി. തിരിച്ചറിയപ്പെടുന്നില്ലെന്ന സങ്കടം ഉള്ളില്‍ നില്‍ക്കുന്നതിനിടയിലാണ് ഈ സംഭവം അരങ്ങേറിയത്.

    ചായ കുടിക്കാന്‍ പോയി

    ചായ കുടിക്കാന്‍ പോയി

    ഈ സംഭവം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ ചായകുടിക്കാനായി പോയത്. തൊട്ടപ്പുറത്ത് നിന്ന് മമ്മൂട്ടി ചായ കുടിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടണമന്ന് അനിത പറഞ്ഞുവെങ്കിലും അദ്ദേഹവും തന്നെ തിരിച്ചറിഞ്ഞില്ലെങ്കിലോ എന്ന ഭയം കാരണം സത്യന്‍ അതിന് കൂട്ടാക്കിയില്ല.

     മമ്മൂട്ടി വിളിച്ചു

    മമ്മൂട്ടി വിളിച്ചു

    കണ്ടിട്ടും കാണാത്ത ഭാവത്തില്‍ പോവുന്ന സത്യനെ മമ്മൂട്ടി വിളിക്കുകയും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. തന്റെ വിഷമം സത്യന്‍ അദ്ദേഹത്തിന് മുന്‍പില്‍ പങ്കുവെക്കുകയും ചെയ്തു.

    മെഗാസ്റ്റാറിന്റെ ഡയലോഗ്

    മെഗാസ്റ്റാറിന്റെ ഡയലോഗ്

    തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കിയിട്ടുള്ളത്. ജയിച്ചവര്‍ ചരിത്രത്തിന്റെ ഭാഗമായി മാറി നിന്നിട്ടേ ഉള്ളൂവെന്നും അദ്ദേഹം സത്യനോട് പറഞ്ഞു.

    ഓട്ടോഗ്രാഫ് നല്‍കി

    ഓട്ടോഗ്രാഫ് നല്‍കി

    അനിതയുടെ ആഗ്രഹപ്രകാരമാണ് മമ്മൂട്ടി അവര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയത്. ക്യാപറ്റന്റെ സ്വന്തം അനിതയ്ക്ക് ആശംസകളെന്നായിരുന്നു മെഗാസ്റ്റാര്‍ അതില്‍ കുറിച്ചത്.

    സിനിമയിലും അതിഥിയായെത്തി

    സിനിമയിലും അതിഥിയായെത്തി

    ജയസൂര്യയും അനു സിത്താരയും നായികനായകന്‍മാരായെത്തിയ സിനിമയിലും അതിഥി താരമായെത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മമ്മൂട്ടി എത്തിയിരുന്നു. ഇതേ സംഭാഷണവും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

    ക്യാപ്റ്റനില്‍ ജയസൂര്യയുടെ മകനും ഉണ്ടായിരുന്നു! താരപുത്രന്‍ കലക്കിയെന്ന് അനു സിത്താര!! ക്യാപ്റ്റനില്‍ ജയസൂര്യയുടെ മകനും ഉണ്ടായിരുന്നു! താരപുത്രന്‍ കലക്കിയെന്ന് അനു സിത്താര!!

    ദുല്‍ഖറിന്റെ 'ഭയങ്കര കാമുകന്' യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? ലാല്‍ജോസിന്റെ മറുപടി? കാണൂ!ദുല്‍ഖറിന്റെ 'ഭയങ്കര കാമുകന്' യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? ലാല്‍ജോസിന്റെ മറുപടി? കാണൂ!

    ജീവിതത്തിലെ ഇരുണ്ട ദിനങ്ങളെക്കുറിച്ച് ശരണ്യയുടെ വെളിപ്പെടുത്തലുകള്‍, 'സൂപ്പര്‍ ജോഡി' തുടങ്ങി, കാണൂ!ജീവിതത്തിലെ ഇരുണ്ട ദിനങ്ങളെക്കുറിച്ച് ശരണ്യയുടെ വെളിപ്പെടുത്തലുകള്‍, 'സൂപ്പര്‍ ജോഡി' തുടങ്ങി, കാണൂ!

    English summary
    Mammootty's guest role in Captain
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X